1648: പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരം! | Food that’s dangerous than sugar

Описание к видео 1648: പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരം! | Food that’s dangerous than sugar

പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരം! | Food that’s dangerous than sugar

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിനു നല്ലതല്ല എന്ന് നമുക്ക് ഇപ്പോഴറിയാം. എന്നാൽ പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരമുണ്ട്. ആദ്യം പഞ്ചസാരയുടെ പ്രശ്നങ്ങൾ നോക്കാം. ഈ വെളുത്ത പഞ്ചസാര രുചിയിൽ വലിയ പ്രധാനിയാണെങ്കിലും ആരോഗ്യത്തിൽ അപകടകാരി തന്നെയാണ്. ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും തരുന്നില്ല. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കുന്നു. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിച്ചേക്കും. ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത പഞ്ചസാര വളരെ പെട്ടന്നാണ് രക്തത്തിലേക്ക് ചേരുന്നത്. പഞ്ചസാരയുടെ ഗ്ലൈസെമിക് ഇന്ടെക്സ് (Glycemic Index) ഏകദേശം 65 ആണ്. ഇത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇതൊക്കെ പഞ്ചസാരയുടെ കുറച്ചു പ്രശ്നങ്ങൾ ആണെങ്കിലും ഇതിനേക്കാൾ അപകടകാരിയായ ആഹാരം നമ്മൾ കഴിക്കുന്നുണ്ട്. ഈ ആഹാരത്തിന്റെ ഗ്ലൈസെമിക് ഇന്ടെക്സ് (Glycemic Index) ഏകദേശം 100 ആണ്. പഞ്ചസാര ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കാളും പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇതിനെ കുറിച്ച് വ്യക്തമായി അറിയുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdbetterlife #drdanishsalim #danishsalim #ddbl #sugar #diabetes #food_dangerous #പഞ്ചസാര #മധുരം #അപകടകാരിയായ_ആഹാരം #പഞ്ചസാരയേക്കാൾ_അപകടകാരി #maltodextrin

Комментарии

Информация по комментариям в разработке