ട്രിക്ക്..നാരങ്ങാ അച്ചാറിൻ്റെ രുചികൂട്ടാനുള്ള അമ്മച്ചിയുടെ ട്രിക്ക് | How to Make Tasty Lemon Pickle

Описание к видео ട്രിക്ക്..നാരങ്ങാ അച്ചാറിൻ്റെ രുചികൂട്ടാനുള്ള അമ്മച്ചിയുടെ ട്രിക്ക് | How to Make Tasty Lemon Pickle

ഇതാണ് മക്കളെ, നാരങ്ങാ അച്ചാറിൻ്റെ രുചിയുടെ രഹസ്യം😋.!! അമ്മച്ചി സ്പെഷ്യൽ നാരങ്ങാ അച്ചാർ..!! അച്ചാർ ഇടുമ്പോൾ ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ..😋
അച്ചാർ ഇട്ടതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിച്ചാലാണ് അച്ചാറിന്റെ യഥാർഥ രുചി കിട്ടുകയെന്ന് പറയപ്പെടുന്നത്. എന്നാൽ ഈ രീതിയിൽ നാരങ്ങാ അച്ചാർ തയ്യാറാക്കിയാൽ അച്ചാർ ഉണ്ടാക്കിയ അന്നു തന്നെ ഉപയോഗിച്ചാലും അതേ രുചി കിട്ടും..

ആവശ്യമുള്ള സാധനങ്ങൾ
ചെറുനാരങ്ങാ
മുളക് പൊടി 4 സ്പൂൺ
കായം - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
നല്ലെണ്ണ
വെളുത്തുള്ളി
ഇഞ്ചി
കടുക്
നാരങ്ങാ ചെറുതായി മുറിച്ചെടുത്ത് അതിൽ 4 സ്പൂൺ മുളകുപൊടിയും കുറച്ച് കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒരു പാത്രത്തിലേക്ക് മാറ്റി ആ പത്രത്തിന്റെ മുകൾഭാഗം കോട്ടൺ തുണികൊണ്ടോ ഫോയിൽ പേപ്പർ കൊണ്ടോ നന്നായി കവർ ചെയ്യുക. ഒരു അപ്പ പാത്രത്തിൽ വെള്ളം തിളക്കാൻ വെച്ചതിനു ശേഷം നന്നായി വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിന്റെ ആവിയിൽ, മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒന്ന് പുഴുങ്ങി എടുക്കുന്നതിന് അപ്പ പാത്രത്തിലേക്ക് ഈ പത്രം ഇറക്കി വെക്കുക. 20 മിനിറ്റ് കഴിയുമ്പോൾ ഈ പത്രം ആവിയിൽനിന്നും പുറത്തെടുക്കുക. ഇതിലേക്ക് നല്ലെണ്ണയിൽ കുറച്ച് കടുകും, വെളുത്തുള്ളിയും, ഇഞ്ചിയും, കുറച്ച് കറിവേപ്പിലയും നന്നായി വഴറ്റി ചേർക്കുക. നന്നായി ഇളക്കി, ചൂട് ആറിയതിനുശേഷം ഒരു ഭരണിയിലേക്ക് മാറ്റി അടച്ചു വെക്കുക. ആവശ്യത്തിന് ഉപയോഗിക്കാം

Anchor : Shinoy
Camera & Edit : Akhil & Wilson

#lemonpicklerecipe #villagefood #samsaaram

വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
https://naturaltohome.com/

Комментарии

Информация по комментариям в разработке