ഒരുമിച്ച് ബീജാധാനം, പ്രസവം, കറവ; ഈ ക്ഷീരക‍‍‍ർഷകൻ വേറെ ലെവൽ; ഓരോ ക‍ർഷകനും ബ്രീഡറാകണം | Karshakasree

Описание к видео ഒരുമിച്ച് ബീജാധാനം, പ്രസവം, കറവ; ഈ ക്ഷീരക‍‍‍ർഷകൻ വേറെ ലെവൽ; ഓരോ ക‍ർഷകനും ബ്രീഡറാകണം | Karshakasree

#karshakasree #dairyfarming #farming

മികച്ച പാലുൽപാദനം ഉണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വലിയ വില നൽകി വാങ്ങി പശുക്കൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നു പറഞ്ഞ് പരാതിപ്പെടുന്ന കർഷകർ ഏറെയാണ്. എന്നാൽ, നല്ല പാലുൽപാദനമുള്ള പശുക്കളെ സ്വന്തം ഫാമിൽ ജനിപ്പിച്ചെടുക്കണമെന്നു പറയുകയാണ് കോട്ടയം മന്നാനം പീടികവാലിയിൽ പി.ജെ.തോമസ്. ഓരോ കർഷകനും നല്ലൊരു ബ്രീഡറാകണം എന്നാണ് തോമസിന്റെ പക്ഷം. മികച്ച വംശപാരമ്പര്യവും പാലുൽപാദനവുമുള്ള പശുക്കളെ സ്വന്തം ഫാമിൽ വളർത്തിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകന് ഇനിയുള്ള കാലത്ത് നിലനിൽപ്പുള്ളൂവെന്നും പ്രവാസം അവസാനിപ്പിച്ച് ക്ഷീരമേഖലയിലേക്ക് തിരിഞ്ഞ തോമസ് പറയുന്നു.

Комментарии

Информация по комментариям в разработке