സങ്കീർത്തനം 5. Psalms 5. ഒരുങ്ങി കാത്തിരിക്കുക ഉത്തരമാരുളുന്ന ദൈവം. Malayalam Christian Message

Описание к видео സങ്കീർത്തനം 5. Psalms 5. ഒരുങ്ങി കാത്തിരിക്കുക ഉത്തരമാരുളുന്ന ദൈവം. Malayalam Christian Message

#സങ്കീർത്തനം 5
#Psalms 5
https://www.facebook.com/profile.php?...
https://instagram.com/saradhi6709?igs...
BPC Media -Message 
   / @bpcmedia2369  
   / @galeedgospel  

സങ്കീർത്തനം 5
ദാവീദ് / വ്യക്തിഗത വിലാപം
 പ്രഭാത പ്രാർത്ഥന
ഒരുക്കി കാത്തിരിക്കുക    ,     ഉത്തരമരുളും  
 സന്തോഷമുണ്ട് 

 1-3  ദാവീദിന്റെ പ്രാർത്ഥന. .
പ്രാർത്ഥന ദൈവവുമായുള്ള അഭിമുഖ സംഭാഷണമാണ്
◾എപ്പോഴും മറുപടി ലഭ്യമല്ല 
◾സംഭാഷണത്തിൽ പ്രതികരണം ഇല്ലാതിരിക്കുന്നത് നമ്മെ വേദനിപ്പിക്കും

◾പ്രാർത്ഥന എപ്പോഴും ദൈവത്തോടുള്ള സന്തോഷമായ സംഭാഷണമല്ല.
◾ചിലപ്പോൾ അത്  സാത്താന്യ വാഴ്ചകളോടും അധികാരങ്ങളോടും ഉള്ള യുദ്ധമാണ്.
ദാനീയേൽ 6:10
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,-അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു-താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.
ദാനീയേൽ 6:19– 21 മറുപടി 
◾ദൈവത്തെ മാത്രം ചിന്തിച്ചിരിക്കുന്ന ഭക്തന് മറുപടിയില്ലെങ്കിൽ പിന്നെ മറ്റാർക്കാണ് മറുപടി
2
◾എന്റെ രാജാവും ദൈവവും
◾സങ്കടയാചന നിത്യരാജാവിനോട്  
3
രാവിലെ 
◾ദൈവത്തെ അന്വേഷിക്കുക എന്നത് ഒരു സമയബന്ധിത പരിപാടിയല്ല. പ്രത്യുത ഹൃദയത്തിന്റെ ആവശ്യമാണ്

സങ്കീ 55:17
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
◾ഓരോ ദിവസവും ദൈവത്തോടുകൂടി ആരംഭിക്കുക
◾ഒരുങ്ങി കാത്തിരിക്കുക
     (നമ്മെ യോഗ്യരക്കുക )
റോമർ 12:1
നിങ്ങളുടെ ശരീരം ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ 

4–6
◾അനുതപിക്കാത്തവരും അതിക്രമങ്ങളിലായവരും ദൈവകോപത്തിന് പാത്രീഭൂതരാകും. വെളിപ്പാടു 21:27
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.

സങ്കീ 11:5
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു

7
◾കൃപയുടെ ബഹുത്വം
(അളവില്ലാത്ത കൃപ)
സങ്കീ 69:13
ദയയുടെ ബഹുത്വത്താൽ,  എനിക്കുത്തരമരുളേണമേ.

സങ്കീ.51:1
കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

എബ്രായർ 4:16
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
8
◾ഏതു കഠിനശോധനയിലും  വിജയത്തിലേക്ക്  നയിക്കുന്ന  നേരായ വഴി ദൈവത്തിനുണ്ട്.
9
◾വിശ്വാസ യോഗ്യമായ ഒരു വാക്കുപോലും അവർക്കില്ല 
◾അവരുടെ ആമാശയം നാശസ്ഥലം പോലെയാണ്, അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാണ്, 

10
◾ദുഷ്പ്രവൃത്തിക്കാർക്കെതിരായി, ദൈവമക്കൾ ഈവിധം പ്രാർത്ഥിക്കുന്നത് ശരിയാണോ?
11,12
◾ദൈവത്തെ ആശ്രയിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിൽനിന്ന് സന്തോഷം വരുന്നു.
◾ഇത് ദൈവത്തിൻ്റെ നമ്മിലുള്ള ആന്തരിക പ്രവർത്തനം മൂലമാണ്, ◾പുറത്തെ ചുറ്റുപാടുകളിൽ നിന്നല്ല.


🔻സങ്കീർത്തനങ്ങൾ 5
#സംഗീതപ്രമാണിക്ക് വേണുനാദത്തോടെ; #ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ;
എന്റെ #ധ്യാനത്തെ ശ്രദ്ധിക്കേണമേ.
2എന്റെ #രാജാവും എന്റെ ദൈവവുമായുള്ളോവേ,
എന്റെ #സങ്കടയാചന കേൾക്കേണമേ;
നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
3യഹോവേ, രാവിലെ എന്റെ #പ്രാർഥന കേൾക്കേണമേ;
രാവിലെ ഞാൻ നിനക്കായി ഒരുക്കി #കാത്തിരിക്കുന്നു.
4നീ #ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
#ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
5 #അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല;
നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു.
6 #ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും;
#രക്തപാതകവും #ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു;
7ഞാനോ, നിന്റെ #കൃപയുടെ #ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന്
നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള #ഭക്തിയോടെ #ആരാധിക്കും.
8യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം
നിന്റെ നീതിയാൽ എന്നെ നടത്തേണമേ;
എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
9അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം #നാശകൂപം തന്നെ;
അവരുടെ #തൊണ്ട #തുറന്ന #ശവക്കുഴിയാകുന്നു;
#നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10ദൈവമേ അവരെ കുറ്റം വിധിക്കേണമേ;
തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;
നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
11എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും;
നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;
നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.
12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.

Комментарии

Информация по комментариям в разработке