മുത്ത് നബി മദ്ഹ് മാല | അലന്നബി മാല | BASIL POONTHAVANAM, MOHAMMED SHIBILI PONNIAKURSSI,RASHID BAQAVI

Описание к видео മുത്ത് നബി മദ്ഹ് മാല | അലന്നബി മാല | BASIL POONTHAVANAM, MOHAMMED SHIBILI PONNIAKURSSI,RASHID BAQAVI

#islamicsong #madhubani #nabi #baith #nabimuhammad #malappattu #shots #youtube #islamicbaith#noorul_ulama #jamianooriyya #pattikkadjamianooriyya
#jamia_nooriyya_arabiyya_pattikkad #alannabi_mala #trending #nabidinam #instagram #reels #shorts #മദ്ഹ്_മാല #എനിക്കും_എൻ്റെ_ഉമ്മാക്കും #mala #മുഹിയുദ്ദീൻ_മാല #നഫീസത്ത്_മാല #nafeesath_mala #madh_mala

💖തിരു നബി (സ) തങ്ങളുടെ ജീവിത ചരിതം ലളിതമായി സംഗ്രഹിച്ച് കോർത്തെടുത്ത "മാല"

Lyrics: Muhammed Rashid Baqavi Pullanjeri (9961429732)
Singers: Basil Faizy Poonthavanam, Mohammed Shibili Faizy Ponniakurssi
Co Ordination: Mubashir Perinthalmanna
Marketing: Recording Time
Record & Mix: Thanshad (Sound Cafe) 9745958873
Design: 9633097168

#baith
#islamicbaith
#islamicsong
#alannabimala
#nabi #islamicsong
#നബിദിനം #nabidinam #നബിദിനപാട്ടുകള്
#മീലാദ് #meeladfest #meelad

Lyrics:-

ബിസ്മില്ലാ വൽ ഹംദു ലില്ലാ സ്വലാതുല്ലാ
ബിള്ളി അലന്നബി മാലയെ കോർത്തോവർ...

അഹദോന്റെ ഏകലാൽ ആറ്റൽ ഹബീബായെ
അഹ്മദിൻ ജീവിതം മദ്ഹുരക്കുന്നോവർ...

ഉരയേറെ ചെയ്താലും തീരാതെയുള്ളോവർ
ഉലകം പടക്കുവാൻ കാരണമായോവർ...

ആനക്കലഹത്തിൻ ആദ്യത്തെയാണ്ടിലെ
ആദ്യ റബീഇലെ പന്ത്രണ്ടിൽ വന്നോവർ...

തിങ്കൾ പുലർച്ചെ പിറന്നു സുജൂദിലായ്
തിളങ്ങും മക്ഹൂലും മഖ്തൂനുമായോവർ...

വലിയ വിശേഷങ്ങൾ ആ ലൈലിലുണ്ടായേ
വാനിൽ പിശാചുക്കൾ ഓടിക്കപ്പെട്ടോവർ...

അഗ്നി അണഞ്ഞോവർ സാവ വരണ്ടോവർ
അസ്വനാമ് വീണോവർ കിസ്റ വിരണ്ടോവർ...

അബ്ദുല്ല ബാവായും ആമിന ഉമ്മായും
അറബിൽ ഖുറൈശിയും ഹാശിമിയാണോവർ...

ഏഴാം നാളുപ്പാപ്പ നാമം വിളിച്ചോവർ
ഏകന്റെ ഇൽഹാമാൽ മുഹമ്മദെന്നോവർ...

ബീവി സുവൈബതും അൽപം നാൾ പാലൂട്ടി
ബീവി ഹലീമത് മുർളിഅതാണോവർ...

ആടിനെ മേക്കും നാൾ മലക്കുകൾ വന്നിട്ട്
ആമ്പൽ പൂ ഹൃദയം ശുദ്ധമാക്കിയോവർ...

ഉപ്പ മരിക്കുമ്പോൾ ഗർഭത്തിലാണോവർ
ഉമ്മയും ആറാം വയസ്സിൽ പിരിഞ്ഞോവർ...

അബ്ദുൽ മുത്വലിബ് മൗത്തായിപ്പോയാരെ
അമ്മാബൂത്വാലിബ് കാഫിലായ് നിന്നോവർ...

സിറിയയിൽ കുഞ്ഞിനെ കണ്ടപ്പോൾ റാഹിബ്
സിർറോതി കുഞ്ഞുമായ് പോവാൻ പറഞ്ഞോവർ...

കച്ചോടത്തിനായി ശാമില് ചെന്നപ്പോൾ
കച്ചോട വസ്തുക്കൾ ലാഭത്തിൽ പോയോവർ...

മേഘം ളില്ലായതും നസ്തൂറ കണ്ടതും
മൈസറത്തത്ഭുതം കൂറി പറഞ്ഞോവർ...

ഖംസും വ ഇശ്റൂന പ്രായത്തിലായപ്പോൾ
ഖദീജ ബീവിയെ മംഗല്യം ചെയ്തോവർ...

ആറുണ്ടായ് കുട്ടികൾ ഖാസിമും അബ്ദുല്ല
ആൺ മക്കളെല്ലാരും സ്വിഗറിൽ മരിച്ചോവർ...

സൈനബും റുഖിയ ഫാത്വിമ കുൽസൂമും
സൈദ് നബിന്റെ റബീബായ് വളർന്നോവർ...

നാൽപ്പത് തികഞ്ഞ നല്ലൊരു നേരത്ത്
നായൻ നുബുവ്വത് നൽകി അയച്ചോവർ..

ജബലുന്നൂർ ഗുഹാ ഹിറായിൽ ഇരിക്കുമ്പോൾ
ജിബ്രീൽ ഇറങ്ങി ഇഖ്റഅ ഓതിച്ചോവർ...

അല്ലാഹു അല്ലാതൊരിലാഹ് ഇല്ലെന്നും
അല്ലാന്റെ ദൂതനാ ഞാനെന്നും ചൊന്നോവർ...

കല്ലും മരങ്ങളുമെല്ലാം സലാം ചൊല്ലി
കഠിനമാം ഖൽബുള്ളോർ ധിക്കാരം കൊണ്ടോവർ...

ശാഹിദും ദാഈ സിറാജുൻ മുനീറാണേ
ശത്രുക്കൾക്കല്ലാന്റെ നദീറായ് വന്നോവർ...

വിശ്വസിച്ചോർക്ക് മുബശ്ശിറായുള്ളോവർ
വിശ്വത്തിൽ റഹ്മത്തായല്ലാ അയച്ചോവർ..

മസ്ജിദുൽ ഹറാമിൽ നിന്നൊരു രാത്രിയിൽ
മസ്ജിദുൽ അഖ്സായിൽ വന്നു തൊളുതോവർ...

ആരാരും ചെല്ലാത്തേഴാകാശത്തിൻ മീതെ
ആയാതു റബ്ബിഹിൽ കുബ്റായെ കണ്ടോവർ...

അലിയെ വിരിപ്പിൽ കിടത്തി മണ്ണെറിഞ്ഞ്
അബൂബക്കറൊന്നിച്ച് ഹിജ്റത് പോയോവർ...

ത്വാഇഫിൽ ചെന്ന് വിഷമിച്ച മുത്തിനെ
ത്വയ്ബക്കാർ ദഫ്ഫാലെ സ്വാഗതമേറ്റോവർ...

മസ്ജിദുൽ ഖുബാഉം പിന്നെ നബവിയും
മസ്ജിദുൽ ഖിബ്ലൈതൈനിയുമുയർന്നോവർ...

കിസ്റായും നജാശി ഹിർഖൽ മുഖൗഖിസും
കേമന്മാർക്കെല്ലാർക്കും കത്തുകൾ വിട്ടോവർ...

പല പല മുഅജിസതുകളുടയോവർ
പരിശുദ്ധ ഖുർആനെ അല്ലാ കൊടുത്തോവർ...

കയ്യിലെ കല്ലുകൾ തസ്ബീഹ് ചൊന്നോവർ
കൈ വിരലുകളിലുറവ പൊടിഞ്ഞോവർ...

വിഷമത്തെ ഉമിനീരാൽ മാറ്റിക്കൊടുത്തോവർ
വിഷമുണ്ട് തിന്നല്ലെ കൊറുക് പറഞ്ഞോവർ...

അൽപം ത്വആമിനെ എല്ലാർക്കും തീറ്റിച്ചു
അർക്കനെ തിരിച്ചു ചന്ദ്രൻ പിളർന്നോവർ..

നിഴലില്ല ഈച്ച ഇരിക്കില്ല തൂവെള്ള
നിറമാണ് നീളവും വണ്ണവും ഒത്തോവർ...

ഖൽഖിലെ അശ്റഫും ആഖിർ നബിയാണെ
ഖുലുഖ് അളീമാണെന്നല്ലാഹ് പറഞ്ഞോവർ...

ബദ്റിലും ഉഹ്ദിലും ഖന്തഖ് ഖൈബറിൽ
ബഹുമാന ദീനിനായ് ത്യാഗം സഹിച്ചോവർ...

മക്ക ഫത്ഹായി ഹജ്ജൊന്ന് ചെയ്തോവർ
മന്നാന്റെ നിഅമത് സമ്പൂർണമായോവർ...

സൈനബും സൗദതും ആഇശ ബീവിയും
സൈനബും ഹഫ്സതും റംലതുമെന്നോവർ..

ഹിന്ദ് ജുവൈരിയ മൈമൂന സ്വഫിയ്യ
ഹുന്ന ഉമ്മഹാതുൽ മുഅമിനീൻ ആണോവർ...

ഇബ്രാഹിം എന്നൊരു കുഞ്ഞും ജാരിയതിൽ
ഇവരുടെ ഉമ്മ മാരിയതതെന്നോവർ...

അമ്പത്തി മൂന്നിലാ ഹിജ്റത് ചെയ്തത്
അറുപത്തി മൂന്നിൽ വഫാതും നടന്നോവർ...

ആഇശ ബീവിന്റെ വീട്ടിൽ മറമാടി
ആ ഇടം റൗളതുൽ ജന്നതാണെന്നോവർ...

എത്തണം റൗളയിലേറെ സ്വലാതുമായ്
എത്തുന്നോർക്കെന്റെ ശഫാഅതുണ്ടെന്നോവർ...

പുണ്യം കൊതിച്ച് ഈ മാലയെ കോർത്തോവർ
പുല്ലഞ്ചേരിക്കാരൻ റാശിദാണെന്നോവർ...

എനിക്കും എന്റുമ്മാക്കും ബാപ്പാക്കും മറ്റുള്ള
എല്ലാർക്കുമിരു ലോക വിജയം താ ഹന്നാനേ...

മുത്തിനെ കാണാനും ജന്നത്തിൽ കൂടാനും
മുത്തി മണക്കാൻ തൗഫീഖ് താ മന്നാനേ...

ആയുസൊടുങ്ങി സകറാതിൽ നിൽക്കുമ്പോൾ
ആറ്റൽ നബിന്റെ തുണ നൽകൂ യാ അല്ലാ...

ഖബറിൽ കിടക്കുമ്പോൾ മഹ്ശറിൽ കൂടുമ്പോൾ
ഖമറൊളി മുത്തിന്റെ കൂട്ട് താ യാ അല്ലാ...


✍🏻 മുഹമ്മദ് റാശിദ് പുല്ലഞ്ചേരി
9961429732


🎙️RECORDING TIME🎙️


#മദ്ഹ്_മാല #madh_maala
#rasoolullah_thangale_madh_maala #muhyadheen_mala
#നഫീസത്ത്‌_മാല
#nafeesath_mala
#രിഫാഈ_മാല
#rifai_mala
#recording_time
#trending
#instagram
#madh_status
#rabeeulawwal
#instareels
#instagood
#viral
#hitsongs
#meelad_song_2023
#nabidinam_2023
#nabidinam_songs
#nabidinam_songs_2023
#islamicmusic #maherzain #maherzainofficial #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #vocal

Комментарии

Информация по комментариям в разработке