ഉലുവാനാരാങ്ങ | ചെറുനാരങ്ങ നിറച്ചത് | Traditional Lemon Pickle

Описание к видео ഉലുവാനാരാങ്ങ | ചെറുനാരങ്ങ നിറച്ചത് | Traditional Lemon Pickle

#ഉലുവനാരങ്ങ
Ingrediants

ചെറുനാരങ്ങ 2kg
മുളകുപൊടി 200g
കായപ്പൊടി 20g
ഉപ്പ് 300g
ഉലുവപ്പൊടി 100g
പഞ്ചസാര 50g
മഞ്ഞൾ പൊടി 1 ടീസ്പൂൺ
നല്ലെണ്ണ 100 ml


ഉലുവ നാരങ്ങാ

നന്നായി പ്പഴുത്ത ചെറുനാരങ്ങാ കഴുകി ഒരു പാത്രത്തിൽ ഇട്ട് ഉപ്പും പഞ്ചസാരയും മഞ്ഞപ്പൊടിയും തിരുമ്മി അഞ്ച് മിനിട്ട് വയ്ക്കണം.

ഒരു ഓട്ടുരുളിയിൽ നൂറു ഗ്രാം നല്ലണ്ണ എടുത്ത് ചൂടാക്കുക. നല്ലവണ്ണം ചൂടായാൽ ഈ നാരങ്ങാ മുഴുവനോടെ ഉരുളിയിൽ ഇടുക. നന്നായി ഇളക്കണം. കുറക്കഴിയുമ്പോൾ നാരങ്ങാ തൊണ്ടിലെ നീരും എണ്ണയും കൂടി ടാർ പോലെ ഒരു ദ്രാവകം അടിയിൽ ഊറും. അതിൻ്റെ തൊണ്ട് വെണ്ണ പോലെ മൃദുആകും. അധിക കൈപ്പ് മാറിക്കിട്ടും. തീ കെടുത്തി നാരങ്ങ ഒരു നല്ല തുണികൊണ്ട് തുടച്ച് മറെറാരു പാത്രത്തിലേയ്ക്ക് മാറ്റുക.

ഇരുനൂറ് ഗ്രാം മുളക് പൊടി, നൂറ് ഗ്രാം ഉലുവപ്പൊടി, ഇരുപത് ഗ്രാം കായപ്പൊടി, പാകത്തിന് പൊടിയുപ്പ് ഇവ ഒരു ബൗളിൽ യോജിപ്പിച്ചു വക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി ഈ പൊടി അതിലിട്ട് ഇളക്കി ഒന്നു ചൂടാക്കുന്നത് [ പാത്ര പാകം] നല്ലതാണ്.

നല്ല മൂർച്ചയുള്ള കത്തി കൊണ്ട് നാരങ്ങാ രണ്ടായി പ്പിളർക്കുക. വിടീക്കണ്ട. എന്നിട്ട് അതിനകത്തേക്ക് ഒരു സ്പൂണുകൊണ്ട് ഈ മിശ്രിതം [പൊടി ] നിറയ്ക്കുക.അത് ഒരു നല്ല ഭരണിയിൽ അടുക്കി വയ്ക്കുക. മുകളിൽ കുറച്ച് നല്ലണ്ണ ഒഴിക്കണം. വൃത്തിയുള്ള ഒരു തുണി നല്ലണ്ണയിൽ മുക്കി അതിനു മുകളിൽ വിരിക്കുക. നന്നായി അടച്ചു വയ്ക്കാം.

രണ്ടാഴ്ച്ചകഴിഞ്ഞ് എടുത്താൽ നല്ല ഉലുവ നാരങ്ങക്കറി തയ്യാർ.ഇത് വളരെക്കാലം കേട്കൂടാതെ ഇരിക്കും

Комментарии

Информация по комментариям в разработке