ചായ മൻസ - പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | Dr Jaquline

Описание к видео ചായ മൻസ - പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | Dr Jaquline

ബഹുവർഷിയായ പെട്ടെന്നു വളരുന്ന ഒരു ചെറുമരമാണ് ചായമൻസ അല്ലെങ്കിൽ ചയാ എന്നും അറിയപ്പെടുന്ന മരച്ചീര. (ശാസ്ത്രീയനാമം: Cnidoscolus aconitifolius). മെക്സിക്കോയിലെ തദ്ദേശവാസിയാണെന്ന് കരുതപ്പെടുന്നു. മാംസളമായ തണ്ട് മുറിച്ചാൽ പാലുപോലുള്ള ഒരു ദ്രാവകം വരാറുണ്ട്. ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെ ഇലകൾ എളുപ്പത്തിൽ ശേഖരിക്കാനായി രണ്ടുമീറ്റർ ഉയരത്തിൽ മുറിച്ചു നിർത്താറുണ്ട്. മെക്സിക്കോയിലും മറ്റു മധ്യഅമേരിക്കയിലെ രാജ്യങ്ങളിലും ചീര പോലെതന്നെ പ്രിയപ്പെട്ട ഒരു ഇലക്കറിയാണിത്. യൂഫോർബിയേസീ കുടുംബത്തിലെ മറ്റു പല അംഗങ്ങളിലെപ്പോലെ ഇലകളിൽ ഉയർന്ന അളവിൽ വിഷാംശമായ സയനൈഡ് ഉള്ളതിനാൽ പാകം ചെയ്തുമാത്രമേ കഴിക്കാവൂ. സുരക്ഷിതമായി കഴിക്കാൻ 5 മുതൽ 15 മിനിട്ട് വരെ പാകം ചെയ്യേണ്ടതുണ്ട്.
കാര്യമായ കീടശല്യമൊന്നുമില്ലാത്ത ഒരു ബഹുവർഷിയായ ഇലക്കറിയാണ് ചയ. വലിയ മഴയേയും വരൾച്ചയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. കായകൾ തീരെ ഉണ്ടാകാത്തതിനാൽ കമ്പുകൾ മുറിച്ചുനട്ടാണ് പ്രജനനം. ഒരടി വരെ നീളമുള്ള കമ്പുകൾ മുറിച്ചുനടുന്നു, തുടക്കത്തിൽ വളർച്ച പതുക്കെയായതിനാൽ ആദ്യത്തെ വർഷം വിളവ് എടുക്കാറില്ല. തുടർച്ചായായി വിളവെടുക്കാവുന്ന ഒരു ഇലക്കറിയാണ് ഇത്. മറ്റേതൊരു ഇലക്കറിയിലും ഉള്ളതിനേക്കാൾ പോഷകങ്ങൾ ചയയിൽ ഉണ്ടെന്ന് പല പഠനങ്ങളിലും കാണുന്നുണ്ട്.

**ചായ മന്‍സ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍**
രക്ത ചങ്ക്രമണം വര്‍ദ്ധിപ്പിക്കും, ദഹനത്തെ സഹായിക്കുന്നു, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു, വെരികോസ് വെയിന്‍ എന്ന രോഗത്തെ തടയുന്നു, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു, ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ചുമയെ തടയുന്നു, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു, ശ്വാസ കോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കും. വിളര്‍ച്ച തടയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും, വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനംഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു, കിഡ്‌നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം, മൂലക്കുരു നിയന്ത്രിക്കുന്നു, മുഖക്കുരുക്കളെ തടയുന്നു.

#healthaddsbeauty
#drjaquline
#chayamansa
#allagegroup
#ayurvedam
#ayurvedavideo
#homeremedy

Комментарии

Информация по комментариям в разработке