ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS

Описание к видео ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. അതുപോലെ വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ അറിയാം…

For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#Drjaquline
#gingertea
#injichaaya
#Ayurvedavideo
#Ayurvedam
#allagegroup
#homeremedy

Комментарии

Информация по комментариям в разработке