Achan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത

Описание к видео Achan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത

അച്ഛൻ രചിച്ച ഗ്രന്ഥം | kavitha | New Malayalam kavithakal | Achan | അച്ഛൻ | കവിത മലയാളം I (മലയാളം കവിത) I (kavitha Malayalam) I by Fr. Peruvelil Mullenkolly VC I Lyrical Video I അച്ഛൻ കവിത I അച്ഛന് കവിത I കവിതകള് മലയാളം അച്ഛന് #Mullenkolly #peruvelil #malayalamkavitha #മലയാളംകവിത #kavithaMalayalam #അച്ഛന് കവിത #കവിതകള് #malayalamkavithakal #father'sday

അച്ഛൻ രചിച്ച ഗ്രന്ഥം
ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി.
ആലാപനം: അജിത് വി.
അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത

ആരും പഠിക്കാത്ത പാഠമാണച്ഛൻ
ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
പാരിലെ പുസ്തകമെന്നുമച്ഛൻ.

കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
വറ്റിനായ് ഓടിനടന്നവസാനം
അധികപ്പറ്റായ് മാറും പുരാണമച്ഛൻ

ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
നിറമുള്ള താളുകൾ അധികമില്ലാ

വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ
വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ
കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
കൂകാതെ പായും നിശ്ശബ്ദവണ്ടി

മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള
ഉൾ താളിൽ നിറയുന്നു അച്ഛൻ
കര്മ്മ്മാമേനിക്ക് കാന്തിചാർത്തി
കലപ്പയാ കൈകൾക്ക് ചന്തമേറ്റി

(തലപ്പാവ് മേനിയിൽ ശോഭ കൂട്ടി
കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട്
കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി
കാലം മറക്കാത്ത ഭംഗി തീർത്തൂ

കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ
കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ
നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ
കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ)

കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട്
ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട്
മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന...
തീവെയിലിൽ വിയര്ക്കു ന്ന...
നീറുന്ന ചിത്രങ്ങൾ
അച്ഛൻ മനപൂർവ്വം കീറിമാറ്റി
ചുമന്നും ചുമച്ചും...
കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട്
ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ

നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും
നാടിനായ് ഓടുവാൻ മോഹമുണ്ട്
അച്ഛൻ വീടിനെ താങ്ങുന്ന തൂണും
നാടിൻറെ നന്മക്ക് തുണയുമാണ്

കരവും സ്വരവും പരുക്കനാണെങ്കിലും
എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും
നോവുമെന്നോർത്തു മടിച്ചിരുന്നു
പണുതുതഴമ്പിച്ച കൈകൾ കൊണ്ട്
കൈ പിഴകൾ തിരുത്താൻ മടിച്ചതില്ലാ

ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട്
നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട്
അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത
പരിജ്ഞാനമുണ്ടതിൻ താളുകളിൽ

(മുന്നറിവുണ്ട് തിരിച്ചറിവുണ്ട്
നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട്
തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന
ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്)

ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട്

അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍
അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍
ആ കണ്ണിലെ കനവാണ് നമ്മൾ
ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം
ആ നിനവെനിക്കേകുന്ന നോവ്
നേരിന്റെ നെറിവിന്റെ പാഠം

എൻ ഉടലെരിയാതിരിക്കുവാനെന്നും
ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ
കഞ്ഞിക്കലത്തിൽ തിളയ്ക്കുന്നതും
ചുടുകല്ലിൽ അകം പുറം വേവുന്നതും
അപ്പമാണോ അതോ അപ്പനാണോ?
അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും
അപ്പനാണ് അതച്ഛനാണ്.
അപ്പമാണച്ഛൻ അന്നമാണച്ഛൻ
അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ
This video content is protected by copyright laws. Any reproduction or illegal distribution of the content in any form will result in immediate action against the person concerned. Legal action will be taken against those who violate the copyright of the same.

Комментарии

Информация по комментариям в разработке