Part-2, Sadhana Panchakam| ഭാഗം-2, ശ്ലോകം-1, സാധനാപഞ്ചകം(ഉപദേശപഞ്ചരത്നം), ശ്രീമദ് ശങ്കരാചാര്യവിരചിതം

Описание к видео Part-2, Sadhana Panchakam| ഭാഗം-2, ശ്ലോകം-1, സാധനാപഞ്ചകം(ഉപദേശപഞ്ചരത്നം), ശ്രീമദ് ശങ്കരാചാര്യവിരചിതം

ഭാഗം-2, ശ്ലോകം-1, ഉപദേശങ്ങൾ 1-മുതൽ 4-വരെ. സാധനാപഞ്ചകം (ഉപദേശപഞ്ചരത്നം), ശ്രീമദ് ശങ്കരാചാര്യ വിരചിതം | Part-2, Sloka-1, Sadhana Panchakam #swamichidanandapuri #malayalam

വേദോ നിത്യമധീയതാം തദുദിതം കർമ സ്വനുഷ്ഠീയതാം
തേനേശസ്യ വിധീയതാമപചിതിഃ കാമ്യേ മതിസ്ത്യജ്യതാം
പാപൗഘഃ പരിധൂയതാം ഭവനസുഖേ ദോഷോഽനുസന്ധീയതാം
ആത്മേച്ഛാ വ്യവസീയതാം നിജഗൃഹാത് തൂര്‍ണം വിനിര്‍ഗമ്യതാം (1)

ഉപദേശങ്ങൾ :
1) വേദ: നിത്യം അധീയതാം - നിത്യവും വേദം പഠിച്ചാലും.
2) തദുദിതം കര്‍മ സ്വനുഷ്ഠീയതാം - അതിൽ(വേദത്തിൽ) പറയപ്പെട്ട കർമം; നല്ലതുപോലെ അനുഷ്ഠിച്ചാലും.
3) തേന ഈശസ്യ അപചിതി: വിധീയതാം - അതിനെക്കൊണ്ട് (വേദത്തെക്കൊണ്ട്) ഈശ്വരന്റെ ആരാധന ചെയ്താലും.
4) കാമ്യേ മതി: ത്യജ്യതാം - കാമ്യത്തിലുള്ള ബുദ്ധി, ആഗ്രഹം, ത്യജിച്ചാലും.
5) പാപൗഘഃ പരിധൂയതാം - പാപകർമങ്ങളുടെ കൂട്ടത്തെ കഴുകി കളഞ്ഞാലും.
6) ഭവസുഖേ ദോഷ: അനുസന്ധീയതാം - സംസാരസുഖത്തിൽ ദോഷം ദർശിച്ചാലും.
7) ആത്മേച്ഛാ വ്യവസീയതാം - ആത്മപ്രാപ്തിക്കുള്ള ഇച്ഛയെ വർദ്ധിപ്പിച്ചാലും,
8) നിജഗൃഹാത് തൂര്‍ണം വിനിര്‍ഗമ്യതാം - സ്വന്തം വീട്ടിൽ നിന്നും പെട്ടെന്ന് തന്നെ പുറത്തേക്കു ഗമിച്ചാലും.

For more details:
   / advaithashramamkolathur  
Facebook page:   / chidanandapuri  

Комментарии

Информация по комментариям в разработке