Yeshuve Ninte Roopame (SATB) | യേശുവേ നിന്‍റെ രൂപമീ | Traditional Malayalam Christian Song

Описание к видео Yeshuve Ninte Roopame (SATB) | യേശുവേ നിന്‍റെ രൂപമീ | Traditional Malayalam Christian Song

Soprano, Alto, Tenor & Bass sung by Ashish Sajan
Organ played by Ashish Sajan
Written & Music by Volbrecht Nagel
Harmonized by V. C. Cherian

യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ

സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ

ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്വാൻ നൽകുകെ

ദാസനെപ്പോലെ സേവയെചെയ്ത
ദൈവത്തിൻ ഏക ജാതനെ
വാസം ചെയ്യേണം ഈ നിൻ വിനയം
എന്‍റെ ഉള്ളിലും നാഥനേ
#quartet #choir #christiansongs #malayalamchristiandevotionalsongs #satb

Комментарии

Информация по комментариям в разработке