ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയോട് എതിര്‍പ്പോ? യു.കെയില്‍ ഇനി എന്ത്? | India-UK | Keir Starmer

Описание к видео ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയോട് എതിര്‍പ്പോ? യു.കെയില്‍ ഇനി എന്ത്? | India-UK | Keir Starmer

ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയോട്
എതിര്‍പ്പോ?
യു.കെയില്‍ ഇനി എന്ത്?


യുകെയില്‍ കെയര്‍ സ്റ്റാമറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്? എന്താണ് ലേബര്‍ പാര്‍ട്ടിയുടെ ചരിത്രവും നിലപാടുകളും?
ലേബര്‍ പാര്‍ട്ടി വരുന്നതോടെ യുകെയുടെ വിദേശ നയത്തില്‍ കാര്യമായ മാറ്റം വരുമോ? ഇന്ത്യയോടുള്ള ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മാറുമോ? പരിശോധിക്കാം വിശദമായി.


യുകെ പൊതു തെരഞ്ഞെടുപ്പില്‍ കെയര്‍ സ്റ്റാമറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ഉജ്ജ്വല ജയമാണ് നേടിയിരിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അഞ്ച് പ്രധാനമന്ത്രിമാരുടെ ഭരണത്തിന് ശേഷം, അധികാരത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബാലറ്റിലൂടെ പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി പദത്തിലെത്തുന്ന കെയര്‍ സ്റ്റാമര്‍ ആ പദവിയില്‍ എത്തുന്ന ഏഴാമത്തെ ലേബര്‍ പാര്‍ട്ടി നേതാവാണ്. നമുക്ക് ലേബര്‍ പാര്‍ട്ടിയുടെ ചരിത്രവും വര്‍ത്തമാനവും വിദേശ നയവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും എന്തൊക്കെ എന്ന് പരിശോധിക്കാം

#laborparty #india #uk

Комментарии

Информация по комментариям в разработке