കത്തിക്കയറി ധനുഷ് 2 ഓപ്പറേഷൻ, ജമ്മുവിൽ ഭീകരരെ തുരത്തി സൈന്യം | Jammu and Kashmir | Kupwara | Army

Описание к видео കത്തിക്കയറി ധനുഷ് 2 ഓപ്പറേഷൻ, ജമ്മുവിൽ ഭീകരരെ തുരത്തി സൈന്യം | Jammu and Kashmir | Kupwara | Army

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖ പ്രദേശത്ത് (എൽഒസി) ഞായറാഴ്ച നടന്ന നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് അറിയിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും പിടിച്ചെടുത്തതായും സുരക്ഷാ സേന അറിയിച്ചു. കുപ്വാരയിലെ കേരൻ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താൻ ധനുഷ് കക എന്ന രഹസ്യനാമമുള്ള ഓപ്പറേഷൻ കഴിഞ്ഞ ദിവസം സുരക്ഷാ സേന ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഭീകരാക്രമണങ്ങളും പതിവായിരുന്നു . കഴിഞ്ഞ ഒരു മാസത്തിനിടെ, കത്വ, ദോഡ, റിയാസി, ഉധംപൂർ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകരും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് ജമ്മു കശ്മീരിലെ കത് വ ജില്ലയിൽ പട്രോളിങ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു.

#india #jammukashmir #terrorist

Комментарии

Информация по комментариям в разработке