തെക്കേ മലമ്പുഴ വഴി കവയിലേക്ക് | Malampuzha | Thekke Malampuzha | Kava | Anakkal | Kava View Point

Описание к видео തെക്കേ മലമ്പുഴ വഴി കവയിലേക്ക് | Malampuzha | Thekke Malampuzha | Kava | Anakkal | Kava View Point

Santhosh VLR

#santhoshvlr

തെക്കേ മലമ്പുഴ വഴി കവയിലേക്ക് | Malampuzha | Thekke Malampuzha | Kava | Anakkal | Kava View പോയിന്റ്

മലമ്പുഴ ഡാം

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാ‍റ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

തെക്കേ മലമ്പുഴ

ചാറ്റൽ മഴ, മലമുകളിൽനിന്ന് കുഞ്ഞരുവികൾ തീർത്ത മനോഹര വെള്ളച്ചാട്ടങ്ങൾ, മഞ്ഞുമൂടിയ പശ്ചിമഘട്ടം, അലകളൊന്നുമില്ലാതെ ശാന്തമായ ജലസംഭരണി, കുളിരുകോരുന്ന മൺസൂൺകാലത്തിൽ ആവി പറക്കുന്ന വൈവിധ്യങ്ങളുടെ രുചിഭേദമൊരുക്കി ചെറുകടകൾ...ഭൂമിയിലെ പറുദീസയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ്‌ തെക്കേ മലമ്പുഴ. അവധിദിനമായ ഞായറാഴ്‌ച കുടുംബമായും സൗഹൃദങ്ങൾക്കൊപ്പവും ഈ സുന്ദര തീരമണഞ്ഞവർ ആയിരങ്ങളാണ്‌.
മഴക്കാലമാണ്‌ തെക്കേ മലമ്പുഴയുടെ വശ്യസൗന്ദര്യം അടയാളപ്പെടുത്തുക. ഉദ്യാനത്തിന്റെ ഇടതുവശത്തുകൂടിയുള്ള റോഡിലൂടെ അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ച്‌ കാഴ്‌ചകളിൽ രമിക്കാം. വാഹനങ്ങളിൽ 20 കിലോമീറ്റർ താഴെ വേഗത്തിൽ പോകുന്നതാണ്‌ ഉചിതം. രണ്ടുദിവസംമുമ്പ് മഴ പെയ്തതോടെയാണ്‌ കോട്ടപോലെ ഉറച്ചുനിൽക്കുന്ന കൂറ്റൻപാറക്കെട്ടുകളിൽനിന്ന് അങ്ങിങ്ങായി ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത്‌.
റോഡരികിൽ വാഹനങ്ങൾ നിർത്തി കുട്ടികളടക്കം വെള്ളച്ചാട്ടത്തിൽ കുളിച്ചും കളിച്ചും രസിച്ചു. എല്ലാ ആകുലതകളിൽനിന്നും ജോലിഭാരങ്ങളിൽനിന്നും മുക്തരായി ഒത്തിരിനേരം കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ടാണ്‌ ഇവിടെയെത്തുന്നവരുടെ മടക്കം. ഏകാന്തത മോഹിച്ച് ഈ സുന്ദരഭൂമിയുടെ കോണിലേക്ക് മാറി നിൽക്കുന്നവരുമുണ്ട്. 
ഡാം മീനുകൾ പൊരിച്ചതും കപ്പയും ചിക്കനും താറാവും പഴംപൊരിയും ബീഫുമൊക്കെയായി വ്യത്യസ്‌ത രുചിക്കൂട്ടുകളും ആസ്വദിക്കാം. ഇവ വാങ്ങി പാറകളിലിരുന്ന്‌ കഴിക്കുന്ന സഞ്ചാരികളാണ്‌ അധികവും. ഇവിടത്തെ പ്രഭാതവും സായാഹ്നവും ആസ്വദിക്കുന്നവർ ഇനിയും മടങ്ങിവരാം എന്നു പറഞ്ഞാണ്‌ തെക്കേ മലമ്പുഴയോട്‌ യാത്ര പറയുക.

കവ

മലമ്പുഴ ഉദ്യാനത്തിനും അണക്കെട്ടിനും ഏറെയടുത്ത്. മലമ്പുഴ തടാകത്തിന്റെ ആരംഭം ഇവിടെയാണ്്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടുകൂടുമ്പോള്‍മുതല്‍ കവയുടെ ഭാവങ്ങള്‍ മാറിത്തുടങ്ങും. അതുകൊണ്ടുതന്നെ മണ്‍സൂണ്‍ യാത്രകളില്‍ ഒഴിവാക്കാനാകാത്ത പ്രദേശമാണ് ഇത്. വിശാലമായ വലിയ പ്രദേശവും അവയ്ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും ഇവയ്ക്കെല്ലാം കാവലായി അതിരിട്ടുനില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളും. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമീണ കേരള സൗന്ദര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയായിരിക്കും കവയിലേക്കുള്ള യാത്ര. എത്ര പ്രാവശ്യം മിഴി ചിമ്മിത്തുറന്നാലും യന്ത്രക്കണ്ണുകള്‍ക്ക് മതിവരാത്തത്ര വിശാലമായ ക്യാന്‍വാസാണ് ഇവിടം. മലയാള, തമിഴ് ചിത്രങ്ങളുടെ സ്ഥിരം ലൊക്കേഷന്‍കൂടിയാണ് ഇത്. മേഘങ്ങളുടെ വരവറിയിച്ച് ചെറിയ കാറ്റാണ് ആദ്യമെത്തുക. അതിനു തൊട്ടുപിന്നാലെയായി ഘനശ്യാമവര്‍ണമായി ഇരുണ്ട മേഘങ്ങളും. കാലാവസ്ഥയിലെ ഈ നിമിഷനേരംകൊണ്ടുള്ള മാറ്റം ആരെയുമൊന്ന് ഭ്രമിപ്പിക്കും. ഈ മാറ്റംതന്നെയാണ് കവ ഒരുക്കിവച്ചിട്ടുള്ള അത്ഭുതവും. മലയിടുക്കുകളിലൂടെ എവിടെനിന്നെന്നറിയാതെ നീരാവി ഒഴുകിയെത്തി മലമ്പുഴ തടാകത്തിനു മുകളില്‍ മേഘങ്ങളായി മാറുന്ന അപൂര്‍വ കാഴ്ച. മേഘങ്ങളുടെ വേഗവും ഒത്തുചേര്‍ന്ന് നീങ്ങുന്നതും കാണേണ്ടതാണ്. പാലക്കാടന്‍ കാറ്റിലെ ചൂടിനുള്ള മറുമരുന്നാണ് കവയിലെ സായാഹ്നം. മേഘങ്ങളുടെ വരവറിയിച്ച് ഓടിയെത്തുന്ന ചെറുകാറ്റിന് വല്ലാത്ത തണുപ്പുണ്ടാകും. അതിവേഗത്തിലാണ് മേഘസഞ്ചാരം. നിമിഷംകൊണ്ട് ഒത്തുചേരാനും വേര്‍പിരിയാനുമുള്ള ഇവയുടെ ശ്രമങ്ങളെല്ലാം ക്യാമറക്കണ്ണുകള്‍ക്ക് വ്യത്യസ്തത നല്‍കും. പ്രകൃതിയുടെ നിറംമാറ്റം കവയില്‍ വ്യക്തമായി ദര്‍ശിക്കാനാകും. മലമ്പുഴഡാമും ഉദ്യാനവുമാണ് ഈ യാത്രയിലെ മറ്റു കാഴചകള്‍.

Комментарии

Информация по комментариям в разработке