BRAHMACHARY ബ്രഹ്മചാരി (കവിത) ചങ്ങംപുഴ കൃഷ്ണപിള്ള

Описание к видео BRAHMACHARY ബ്രഹ്മചാരി (കവിത) ചങ്ങംപുഴ കൃഷ്ണപിള്ള

യശ്ശ:ശ്ശരീരനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അധികം ആരും കേട്ടിട്ടില്ലാത്ത മനോഹരമായ "ബ്രഹ്മചാരി "എന്ന കവിത നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു. ഒരു പക്ഷേ എന്റെ കയ്യിൽ മാത്രം സൂക്ഷിക്കപ്പെട്ട ഈ കവിത യിലെ വരികൾ നിങ്ങൾക്ക് ഒരുപാടിഷ്ടമാകും. ചങ്ങമ്പുഴ യുടെ സമ്പൂർണ്ണ കൃതികളിൽ ഈ കവിത ഉൾപ്പെടുത്തുവാൻ സാധിച്ചിട്ടില്ല എന്നത് നിർഭാഗ്യകരം.

ഒരിക്കൽ തിരുവനന്തപുരം V J T ഹാളിൽ നടന്ന ചർച്ചാവേദിയിൽ വെച്ച്............
"Prof.M K. സാനുമാഷ് " അദ്ദേഹം ഒരിക്കലും കേട്ടിട്ടില്ലാത്ത ചങ്ങമ്പുഴയുടെ മനോഹരമായ ഈ കവിത എന്റെ പക്കൽ നിന്നും വാങ്ങി യിരുന്നു. എന്റെ അച്ഛന്റെ കൈപ്പടയിൽ എനിക്ക് എഴുതി തന്നിരുന്ന ഈ കവിത... വർഷങ്ങൾ കഴിഞ്ഞു അച്ഛന്റെ മരണശേഷം എന്റെ ആവശ്യപ്രകാരം സാനു മാഷ് ഒരുപാട് സ്നേഹത്തോടെ എനിക്ക് തിരിച്ചു തന്നപ്പോൾ........... അച്ഛനെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
കവിതയെയും സാഹിത്യത്തെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ അച്ഛനെ എന്നും ഓർത്തുകൊണ്ട് അച്ഛൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന" ബ്രഹ്മചാരി" എന്ന കവിത നിങ്ങൾക്കായി സമർപ്പിക്കുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.


ബ്രഹ്മചാരി (കവിത) ചങ്ങംപുഴ കൃഷ്ണപിള്ള
ആലാപനം: ലൗലി ജനാർദ്ദനൻ
Recording & Video Making : Aneesh Thonnakkal
7 Tone Digital Vengode

Комментарии

Информация по комментариям в разработке