LibCat - Easy and OpenSource Library management software

Описание к видео LibCat - Easy and OpenSource Library management software

LibCat - Easy and OpenSource Library management software

https://libcat.in/

എളുപ്പത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും പറ്റിയ ലളിതമായ സോഫ്ട്‍വെയറുകൾക്കേ ജോലികൾ എളുപ്പമുള്ളതാക്കാൻ സാധിക്കൂ എന്നതിന്റെ അടിസ്ഥാനത്തിൽ നിർമിച്ചതാണ് LibCat. ഉപയോഗിക്കുമ്പോൾ പറ്റാവുന്ന ചെറിയ അബദ്ധങ്ങൾ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തെ ബാധിക്കാതെ ആർക്കും പരീക്ഷിച്ചുനോക്കാവുന്ന തരത്തിലാണ് LibCat ഡിസൈൻ ചെയ്തിരിക്കുന്നത്.

സർവീസിനും സപ്പോർട്ടിനും മറ്റു സഹായങ്ങൾക്കും താഴെയുള്ള നമ്പറുകളിൽ ഇന്വോതിങ്കുമായി ബന്ധപ്പെടുക.

നിതിൻ - 8714612394
മുകേഷ് - 8714612395


LibCat ന്റെ സവിശേഷതകൾ

1. ലൈബ്രറി കൗൺസിൽ ഗ്രഡേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റിപ്പോർട്ടുകൾ, അപ്ഡേറ്റുകൾ

2. ലിനക്സിലും വിൻഡോസിലും പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ.

3. മലയാളം ഭാഷയിൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ഫൊണെറ്റിക് (മംഗ്ലീഷ്) മലയാളം ടൈപ്പിംഗ്, മലയാളം കീബോർഡുകൾ ഉൾപ്പെടെ

4. മിനിമം വിവരങ്ങൾ കൊടുത്ത് ബുക്ക്/മെമ്പർ എൻട്രി ചെയ്യാനുള്ള സൗകര്യം.

5. പുസ്തകങ്ങളെ ആക്‌സെഷൻ നമ്പർ, കാറ്റലോഗ് നമ്പർ, പേര്, എഴുതിയവരുടെ പേര് എന്നിവ ഒരുമിച്ച് ഉപയോഗിച്ച് സെർച്ച് ചെയ്യാനുള്ള സൗകര്യം.

6. പേര് മെമ്പർഷിപ്പ് നമ്പർ, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് മെമ്പർമാരെ സെർച്ച് ചെയ്യാനുള്ള സൗകര്യം.

വലിയൊരു മുന്നേറ്റത്തിന്റെ ലളിതമായൊരു തുടക്കമാണ് LibCat. പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ മാത്രമായി വായനശാലകൾ ഒതുങ്ങിപ്പോകാതെ സാമൂഹ്യപുരോഗതിയുടെ എല്ലാ മേഖലകളിലും മാതൃകാപരമായ ഇടപെടലുകൾ നടത്താൻ ഓരോ വായനശാലയെയും പാകപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളുമായുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ രൂപത്തിലും ഘടനയിലും മാറ്റങ്ങൾ വരുത്തി കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ ഓരോ വായനശാലക്കും കഴിയണം.

കേരളസർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ Invothink Systems ആണ് LibCat നിർമിച്ചിരിക്കുന്നത്. ഗവണ്മെന്റ് പ്രൊജെക്ടുകൾക്ക് സാങ്കേതിക സഹായങ്ങൾ നൽകി നിലവിലുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തി ഒരു സാമൂഹിക മുന്നേറ്റത്തിന് തുടക്കമിടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Audio credits:
Scott Holmes - Inspiring and upbeat
https://freemusicarchive.org/

Комментарии

Информация по комментариям в разработке