50 ലക്ഷം കടം വന്ന പ്രവാസി 7 വർഷംകൊണ്ട് കോടികളുടെ വിറ്റുവരവ് ഉണ്ടാക്കിയ കഥ | SPARK STORIES

Описание к видео 50 ലക്ഷം കടം വന്ന പ്രവാസി 7 വർഷംകൊണ്ട് കോടികളുടെ വിറ്റുവരവ് ഉണ്ടാക്കിയ കഥ | SPARK STORIES

ജീവിത സാഹചര്യങ്ങൾ മൂലം പത്താം ക്‌ളാസിൽ പഠനം നിർത്തേണ്ടി വന്ന എടപ്പാളുകാരൻ. 15 രൂപ ദിവസ വേതനത്തിൽ ജീപ്പിന്റെ ക്‌ളീനറായി ജീവിതം തുടങ്ങി. പതിയെ പതിയെ ഡ്രൈവിംഗ് പഠിച്ചു, ഡ്രൈവറായി ജോലി ചെയ്തു. അവിടെ നിന്നും പ്രവാസിയായി. സംരംഭക മോഹം മാത്രം മനസ്സിൽ കൊണ്ടുനടന്ന ഷാഫി പ്രവാസലോകത്ത് ആദ്യം ചെയ്ത സംരംഭം പരാജയപ്പെട്ടു. വീണ്ടും ജീവനക്കാരന്റെ കുപ്പായമണിഞ്ഞു. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ജോലി ചെയ്ത സ്ഥാപനത്തിൽ തന്നെ പങ്കാളിയായി. പക്ഷെ സ്വദേശിവൽക്കരണം ഷാഫിയുടെ പദ്ധതികൾ തകിടം മറിച്ചു. 50 ലക്ഷം രൂപ നഷ്ടത്തിലായി ഷാഫി നാട്ടിലേക്കു തിരിച്ചു. നാട്ടിലും ഒരു കച്ചവടം മാത്രമായിരുന്നു ഷാഫിയുടെ മനസ്സിൽ. ആദ്യം ഒരു ഷൂ ബ്രാൻഡ്, പിന്നീട് ഒരു മൊബൈൽ ഷോപ്. 2 ജീവനക്കാരുമായി തുടങ്ങിയ SafG മൊബൈൽസിൽ ഇന്ന് അറുപതോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേൾക്കാം ഷാഫിയുടെ സ്പാർക്കുള്ള കഥ....

#sparkstories #entesamrambham
#shamimrafeek #safgmobiles

Spark - Coffee with shamim

Contact Details

Mohammed Shafi
Saf G Next Gen Digi Store

Ph : +91 89433 35551

Комментарии

Информация по комментариям в разработке