ചപ്പാത്തിക്കും അപ്പത്തിനും പറ്റിയ ഒരു മുട്ട കറി 👌 മുട്ട മപ്പാസ് | Egg Curry For Appam

Описание к видео ചപ്പാത്തിക്കും അപ്പത്തിനും പറ്റിയ ഒരു മുട്ട കറി 👌 മുട്ട മപ്പാസ് | Egg Curry For Appam

മുട്ട : 6 എണ്ണം
വെളിച്ചെണ്ണ : ആവശ്യത്തിന്
മഞ്ഞൾപൊടി : ¼ സ്പൂൺ
കടുക് : ½ സ്പൂൺ
കറിവേപ്പില : 3 തണ്ട്
പച്ചമുളക് : 8 എണ്ണം
സവാള : 2 എണ്ണം
ഉപ്പ് : പാകത്തിന്
തക്കാളി : 1 എണ്ണം
മല്ലിപ്പൊടി : 1 സ്പൂൺ
കുരുമുളകുപൊടി : ½ സ്പൂൺ
ഗരം മസാല : ½ സ്പൂൺ
തേങ്ങാപ്പാൽ : ½ കപ്പ്
അണ്ടിപരുപ്പ് അരച്ചത് : ½ കപ്പ്
മല്ലിയില : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു കടായിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് മഞ്ഞൾപൊടിയിട്ട് മുട്ട അതിലേക്കിട്ട് വഴറ്റിയെടുക്കാം.
എണ്ണയിലേക്ക് കടുക്,കറിവേപ്പിലയും ചേർത്ത് 8 പച്ചമുളക് ചേർത്ത് ഇളക്കി സവാള അരിഞ്ഞത് കുറച്ച് ഉപ്പ്‌ ചേർത്തു വയട്ടിയെടുക്കാം.
വയണ്ടിവരുന്ന സവാളയിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് കൊടുക്കാം.
കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം.
സവോളയും തക്കാളിയും നന്നായി വഴണ്ട് കഴിഞ്ഞു പൊടികൾ ചേർത്തു കൊടുക്കാം.
മല്ലിപ്പൊടി,കുരുമുളകുപൊടി,മസാലപ്പൊടി ചേർത്ത് ഇളക്കി പൊടികളുടെ പച്ചമണം മാറുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി വയറ്റി വച്ച മുട്ട ചേർത്തുകൊടുക്കാം.
അരച്ചുവച്ച അണ്ടിപ്പരിപ്പ് ചേർത്ത് ഇളക്കി കുറച്ചു മല്ലിയില ചേർത്തു കൊടുക്കാം.

Комментарии

Информация по комментариям в разработке