റോക്കറ്റിനുള്ളിലെ നിധി കണ്ടെത്തി ഐ.എസ്.ആർ.ഒ, ഇത് ചരിത്രം, വൻ ശക്തിയായി ഇന്ത്യ | ISRO | PSLV C 53

Описание к видео റോക്കറ്റിനുള്ളിലെ നിധി കണ്ടെത്തി ഐ.എസ്.ആർ.ഒ, ഇത് ചരിത്രം, വൻ ശക്തിയായി ഇന്ത്യ | ISRO | PSLV C 53

ഉപഗ്രഹ വിക്ഷേപണ റോക്കറ്റുകളുടെ എരിഞ്ഞുതീരാത്ത അവസാനഭാഗം ബഹിരാകാശ മാലിന്യമായി ഉപേക്ഷിക്കാതെ ഒരു ഉപഗ്രഹത്തെ പോലെ പ്രവര്‍ത്തിപ്പിച്ച് ചെലവ് കുറയ്ക്കുന്ന ഐ.എസ്.ആര്‍.ഒ.യുടെ പരീക്ഷണം ലോകത്തിന് വിസ്മയമാകുന്നു. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രങ്ങളുമായി വ്യാഴാഴ്ച പി.എസ്.എല്‍.വി സി- 53 റോക്കറ്റ് കുതിച്ചത് ഈ ചരിത്രത്തിലേക്ക് ആണ്. പി.എസ്.എല്‍.വിയുടെ നാല് സ്റ്റേജുകളില്‍ മൂന്നും വിക്ഷേപണത്തില്‍ എരിഞ്ഞുതീരും. ഏറ്റവും മുകളിലുള്ള പി.എസ്. 4 എന്ന നാലാമത്തെ ഭാഗത്താണ് ഉപഗ്രഹങ്ങള്‍. ഉപഗ്രഹങ്ങളെ ഭ്രമണ പഥങ്ങളില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ പി.എസ്- 4 മാലിന്യമായി ബഹിരാകാശത്ത് അലയുകയാണ് പതിവ്.

#ISRO #PSLV #PSLVC53

Комментарии

Информация по комментариям в разработке