മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം 🥹Nabidhina song|Murshid Elayur

Описание к видео മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം 🥹Nabidhina song|Murshid Elayur

മധുകനിയും മദീനത്തെ
മലർവനിയിൽചെല്ലണം
മധുമലരാം മഹബൂബിൽ
എൻസലാമും ചൊല്ലണം
മമദാഹംതീരുവോളം
ആതൊടിയിൽനിൽക്കണം.
മനതാരിലെവ്യാമോഹം
മാത്രമോ ആ പൂ മണം......
മനംനിറയെപ്രണയിക്കാൻ
കഴിയാത്തതാണോ
കാരണം......

തിരുവരികിൽ കരളുരുകി
പ്രണയഗീതംപാടണം...
കരളകവും പൊട്ടി കവിളിൽ
പ്രേമബാഷ്പമൊഴുകണം

ഇരുകരവുംനീട്ടി ശഫാഅത്തിന് മുത്തിൽ
കരയണം
ഒരുചെറുതരിയായി
സ്നേഹക്കടലിൽ
ഞാനുമലിയണം
മനതാരിലെവ്യാമോഹം
മാത്രമാണോആദിനം
മനംനിറയെപ്രണയിക്കാൻ
കഴിയാത്തതാണോ
കാരണം
*************************

ബഹ്റലകൾ നീന്തിയീന്ത
പൂത്ത നാട്ടിലെത്തണം
ബദറൊളിനബിവാണമണ്ണിൽ പഥിതനായിട്ടലയണം

ബദ്റിലെനിണചാലുകണ്ടു
റൂഹ് വിങ്ങിപിടയണം
ബഹുമതികൾ ഏറെയുള്ള
മണ്ണിൽമൗത് പുൽകണം
മണതാരിലെവ്യാമോഹം
മാത്രമോ ആദിനം
മനംനിറയെ പ്രണയിക്കാൻ
കഴിയാത്തതാണോ
കാരണം.....

Комментарии

Информация по комментариям в разработке