വിദേശത്ത് നിന്നും അവൾ വരുമ്പോൾ സ്വീകരിക്കാൻ വീടുമില്ല, വീട്ടുകാരുമില്ല | Wayanad Landslide 2024

Описание к видео വിദേശത്ത് നിന്നും അവൾ വരുമ്പോൾ സ്വീകരിക്കാൻ വീടുമില്ല, വീട്ടുകാരുമില്ല | Wayanad Landslide 2024

ഉരുൾപൊട്ടലിൽ നിന്ന് സ്വന്തം മാതാപിതാക്കളെ സുരക്ഷിതരാക്കാൻ കഴിഞ്ഞെങ്കിലും അയൽവാസികളുടെയും ബന്ധുക്കളുടെയും വേർപാടിൽ തകർന്നിരിക്കുകയാണ് മുണ്ടക്കൈ സ്വദേശിയായ യുവാവ്. അയൽവാസികളായ 46 പേരെയാണ് കാണാതായത്. ഇതിൽ ആറോളം പേരെ മാത്രമാണ് കണ്ടെത്തിയത്. എസ്റ്റേറ്റിൽ കഷ്ടപ്പെട്ട് തൊഴിലെടുത്താണ് അയൽവാസികളിലൊരാൾ അവരുടെ മകളെ നഴ്സാക്കി വിദേശത്തേക്കയച്ചത്. വലിയ സന്തോഷത്തിലായിരുന്നു അവരെല്ലാവരും. പക്ഷേ അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം എല്ലാവരും ഉരുൾപൊട്ടലിൽ പോയി. രണ്ടുദിവസം കഴിഞ്ഞാൽ ആ കുട്ടി നാട്ടിലേക്ക് വരികയാണ്. ആ കുട്ടിയുടെ വികാരമെന്താണെന്ന് വാക്കുകൾകൊണ്ട് പറയാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ എല്ലാ സഹായവും ക്യാമ്പുകളിലേക്ക് മാത്രമാണ് എത്തുന്നത്. താത്കാലികമായി മറ്റു വീടുകളിൽ നിൽക്കുന്നവരുണ്ട്. അവർക്ക് കൂടെ സാമ്പത്തികമായ സഹായം എത്തിക്കണമെന്നും യുവാവ് പറഞ്ഞു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide #landslide #chooralmalalandslide

Комментарии

Информация по комментариям в разработке