സമസ്ത സ്ഥാപക ദിനം | samastha sthapaka dhinam | സമസ്ത സുകൃതങ്ങളുടെ സുഗന്ധം | 1926 ജൂൺ 26 | YAAZ MEDIA

Описание к видео സമസ്ത സ്ഥാപക ദിനം | samastha sthapaka dhinam | സമസ്ത സുകൃതങ്ങളുടെ സുഗന്ധം | 1926 ജൂൺ 26 | YAAZ MEDIA

June 26 Samastha sthapaka dhinam
ജൂൺ 26 സമസ്ത സ്ഥാപക ദിനം
സമസ്ത സുകൃതങ്ങളുടെ സുഗന്ധം, 1926 ജൂൺ 26 ന് മലയാള മണ്ണിൽതഖ് വയുടെ തനിമയിൽ പിറ കൊണ്ട മഹിത മതസംഘബോധം

SAMASTHA ANNOUNCEMENT
സമസ്ത അനൗൺസ്മെൻറ്


#Samastha_announcement #സമസ്ത #navas_alathur
----------------------------------------------------------

#SAMASTHA_DOCUMENTARY

സമസ്ത സുകൃതങ്ങളുടെ സുഗന്ധം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.,,,,,':,,,,,,,,,,,,,,,,,,,,,,,,,
സത്യമതത്തിന്റെ സുന്ദര സന്ദേശങ്ങൾ
സ്വജീവിതത്തിൽ സന്നിവേശിപ്പിച്ച
സൂക്ഷമതയുടെ സൗരഭ്യ സൂനങ്ങളായ
സച്ചരിത സ്വാത്വികർ സാരഥ്യമേകിയ
സുകൃത സംഘ വേദി ......

1926 ജൂൺ 26 ന് മലയാള മണ്ണിൽ
തഖ് വയുടെ തനിമയിൽ  പിറ കൊണ്ട മഹിത മതസംഘബോധം .........

വിശുദ്ധിയുടെ വശ്യത വിരിയിച്ച
വരക്കൽ തങ്ങൾ വിനയം വിടർത്തി
വിപ്ലവം വിതച്ച വിജയപാത .....

പ്രകോപനങ്ങളിൽ പതറാത്ത
പരിപക്വ പണ്ഡിത പൗർണമിയായ
പാങ്ങിൽ ഉസ്താദ്
പരിപാവനമാക്കിയ പുണ്യ പാത.....

ആദർശത്തിന്റെ അടർക്കളത്തിൽ
അടിപതറാതെ അടരാടിയ
" അബുൽ ഹഖ് "
അബ്ദുൽ ബാരി ഉസ്താദിന്റെ
ആദർശ പ്രസ്ഥാനം ........

പരിശുദ്ധിയുടെ പരിച്ചേദമായ
പറവണ്ണ ഉസ്താദിന്റെയും

പാണ്ഡിത്യത്തിന്റെ പ്രകാശഗോപുരമായ
ഖുതുബി ഉസ്താദിന്റെയും
പരിലാളനയേറ്റ പവിത്ര പ്രസ്ഥാനം ........

പാരമ്പര്യ പൈതൃകങ്ങൾ പേറലേൽക്കാതെ
പരിപാലിക്കാൻ പരിശുദ്ധിയുടെ പടച്ചട്ടയണിഞ്ഞ് പോരാടിയ
പതിയാരകത്ത് അബ്ദുൽ ഖാദിർ മുസ്ലിയർ എന്ന പതിയുടെ പടയണി .............

കർമങ്ങളിലൊരു കറാഹത്തിന്റെ
കണികപോലും ചേർക്കാതെ
കാലന്തങ്ങൾക്ക് വെളിച്ചമേകി
കടന്ന് പോയ
കണ്ണിയത്തുസ്താദിന്റെ
കരപരിലാളനകൊണ്ട
കരുത്തിന്റെ കാവൽ പട ......

സൂക്ഷമതയുടെ സംശുദ്ധിയും
സമർപ്പിതസമീപനത്തിന്റെ സാനിദ്ധ്യവുമായ
സാദര സാരഥി 
ശംസുൽ ഉലമാ എന്ന പണ്ഡിത സൂര്യന്റെ സാമ്രാജ്യം .....

ആത്മജ്ഞാനവും ആദർശ വിശുദ്ധിയും
ആവോളമുള്ള കോട്ടുമല
അബൂബക്കർ ഉസ്താദ് അടക്കമുള്ള അനേകം പണ്ഡിതരും

ആത്മീയസൗന്ദര്യത്തിന്റെശുഭശോണിമയാൽ
ആരിലും ആദരവേറ്റിയ 
ബാഫാഖി തങ്ങൾ പോലുള്ളസയ്യിദരും
അവിശ്രമ പരിശ്രമം കൊണ്ട്
അഹ് ലുസുന്നയുടെ അനുഗ്രഹീതപാത
അടയാളപ്പെടുത്തിയ സൽപാന്ഥാവ് ....

കെ.കെ.  ഹസ്രത്തെന്ന പടച്ചോനെ പേടിയുടെ പ്രതിരൂപത്തിന്റെ
പ്രാർത്ഥനാ വചസുകൾ
ശക്തിയേകിയ പണ്ഡിത പടയണി...

കനൽ പതങ്ങളിലും കാലിടറാത്ത കർമ കുശലതയായിരുന്ന
കെ.ടി മാനു മുസ്ലിയാരുടെ കർമ മണ്ഡലം...

വിനയം കൊണ്ട് വിസ്മയം വിതാനിച്ച്
വിജ്ഞാനം കൊണ്ട് വിപ്ലവങ്ങൾ തീർത്ത
റഈസുൽ ഉലമയുടെ
വിയർപ്പിന്റെ സുഗന്ധത്താൽ വളർന്ന് വന്ന
വിശുദ്ധിയുടെ വഴികളിലെ വിളക്കുമാടം .:......

ആത്മീയതയുടെ സംശുദ്ധ ശോഭയാൽ
ആലമിന്റെ പരിപാലകനോട്
ആദരവോടെ
"അടിയങ്ങൾക്ക് പൊറുക്കണേ"
എന്ന് തേടിയ
കോയക്കുട്ടി ഉസ്താദിന്റെ കർമഗോഥ ....

അനൽപ്പമായ വൈജ്ഞാനിക സമ്പത്തും
അനുപമമായ വാക്ക് വൈഭവവുമുണ്ടായിരുന്ന
സൈനുൽ ഉലമയുടെ
സുകൃത സരണി .....

നേതൃ വിശുദ്ധിയുടെ നേർരൂപമായ
മുഹഖിഖുൽ ഉലമയുടെയും
പാറന്നൂർ ഉസ്താദിന്റെയും
പ്രസ്ഥാനം ...

വിനയവും വിജ്ഞാനവും കൊണ്ട്
വിശ്രുതരായ  കാപ്പിൽ ഉമർ ഉസ്താദിന്റെയും
വിശുദ്ധിയുടെ പണ്ഡിത മുഖങ്ങളായിരുന്ന
കുഞ്ഞാണി ഉസ്താദിന്റെയും 
കെ.വി ഉസ്താദിന്റെയും
സേവന സാക്ഷ്യമേറ്റ സൽവഴി .....

സമസ്ത എന്ന സത്യപടയണിയെ
സാഭിമാനം നെഞ്ചേറ്റിയവരായ
സ്മര്യ പുരുഷന്മാർ ഇനിയുമേറെയാണ് .........

വിത്ത് വിതച്ചത് മുതൽ വെള്ളം നൽകി
വളർത്തിയവർ വരെ .....

അഹ് ലുസുന്നയുടെ ആശയങ്ങൾക്ക് മേൽ
അധർമത്തിന്റെ അവിശുദ്ധ ആരവങ്ങളാൽ
അരങ്ങിലെത്തിയവരെ തുരത്തിയോടിച്ച്
നാട്ടികയുടെ തന്ത്രങ്ങളും
ഹസൻ മുസ്ലിയാരുടെ മന്ത്രങ്ങളും
കല്ലുരുസ്താദിന്റെ കർമങ്ങളും
സത്യം സമസ്ത ...... എന്നറിയിച്ചു .....

സൂഫിവര്യരുടെ സംരഭംങ്ങൾക്ക്
സയ്യിദന്മാർ സൗക്കുമാര്യം തീർത്തു .....

പ്രതിബന്ധങ്ങളിൽ പിടി വിടാതെ
പ്രതിസന്ധികൾ പിഴുതെറിഞ്ഞ
പൂർവ്വികർ പകലന്തികൾ
പ്രഫുല്ലമാക്കി ........

അടിവേരറുക്കാൻ അരങ്ങിലെത്തിയവരെ
അടുത്തിരുത്താതെ അകറ്റി നിർത്തി .....

ചരിത്രത്തിന്റെ ദിശാസന്ധികളിൽ
ചരമമടയാത്ത ചാരിതാർത്ഥ്യങ്ങൾ
ചൊരിഞ്ഞ ചടുല ചുവടുകൾക്ക്
ചങ്കൂറ്റം ചാലകമായി .....

കൈരളിയുടെ കർമ പരിസരങ്ങളിൽ
ആത്മീയ വെളിച്ചവും
വൈജ്ഞാനിക വെട്ടവും
സാംസ്കാരിക സമ്പന്നതയും
സാദ്ധ്യമാക്കിയ "സമസ്ത "
മലയാള മണ്ണിനെ സമ്പുഷ്ടമാക്കി .......

പുകളുകളേറെയുള്ള ഈ
പണ്ഡിതസംഘം പടയോട്ടം തുടരുകയാണ്

ആർജവ ശോഭിതനായ
സയ്യിദുൽ ഉലമയുടെയും

ആദര സൗഭഗമായ സയ്യിദുൽ ഉമ്മ
ഹൈദരലി തങ്ങളുടെയും

പാണ്ഡിത്യ പ്രകാശമായ
വിനയ വിശുദ്ധിയുടെ
പ്രൗഡ പ്രതാപി
ശൈഖുൽ ജാമിഅയുടെയും
നേതൃത്വത്തിൽ .....

പ്രബുദ്ധതയുടെ വെളിച്ചക്കീറുകൾക്കായ്
പ്രബോധന പ്രചരണങ്ങളിനിയും
പ്രകാശമാകണം .......

നെഞ്ചൂക്കോടെ പ്രവർത്തിച്ചും
നെഞ്ചുരികി പ്രാർത്ഥിച്ചും
നന്മയുള്ള ഈ പണ്ഡിതസംഘം
നട്ട് വളർത്തിയ നേതാക്കാൾക്ക്
നാഥാൻ നന്മ വരുത്തട്ടെ

സത്യവഴിയെ സ്വർഗരേഖ കാട്ടുന്ന
സമസ്ത തൻ പാശം അണിചേരാം നമുക്ക് ....

നിശ്ചയം സമസ്ത സുകൃതങ്ങളുടെ
സുഗന്ധമാണ്
-----------------------------------------------------------
⁦✍️⁩ അബൂബക്കർ കമാലി ഫൈസി
🎙️ നവാസ് ആലത്തൂർ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


samastha kerala jamiyyathul ulama,samastha online,samastha announcement,
samastha sammelanam announcement,skssf songs,skssf Announcements,

Комментарии

Информация по комментариям в разработке