STILT-WALKERS || Dedicated to the nightingales in scrubs || Int'l Nurses Day - Amrita Hospitals

Описание к видео STILT-WALKERS || Dedicated to the nightingales in scrubs || Int'l Nurses Day - Amrita Hospitals

Nurses #work and live in two different #worlds. In one world, they are caregivers and in the other, individuals striving to find fulfillment in their personal lives. Balancing these two worlds at the same time requires special skill like a trained stilt walker. One need extra courage to be a stilt walker as it is very difficult to get around with merely 2 lanky rods tied to their feet. This world will not survive without the services of dedicated nurses. Thank you for putting yourselves out there for us.

Happy International Nurses Day

ഒരിക്കലെങ്കിലും ഒന്ന് ആശുപത്രിയിൽ പോകാത്തവരായി നമ്മളിൽ ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടാകാൻ സാധ്യത കുറവാണ്. ആശുപത്രികളെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുക അസുഖങ്ങളായിരിക്കും. രോഗങ്ങൾ എപ്പോഴും നമുക്ക് സമ്മാനിക്കുന്നത് അസ്വസ്ഥതകളും വേദനകളുമൊക്കെയാണ്. വേദനകളുടെ ആ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ആശുപത്രി കിടക്കകൾക്കരികിലേക്ക് ആശ്വാസത്തിന്റെ കരസ്പർശത്തോടെയെത്തുന്ന നേഴ്‌സുമാരെ ശ്രദ്ധിച്ചിട്ടില്ലേ? നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഒരു നേഴ്‌സിനെ പോലും നിങ്ങൾക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല. അവരുടെ ആ ഒരു ചിരി തന്നെ രോഗത്തിന്റെ വേദനകളെ പാതിയോളം മാറ്റാൻ പ്രാപ്തമാണ്. അവരുടെ തൂവെള്ള നിറമാർന്ന വസ്ത്രങ്ങൾക്കു തന്നെയുണ്ട് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഒരു അദൃശ്യ സാന്നിധ്യം.
മനുഷ്യൻ ഏറ്റവും ദുർബലനാകുന്നത് അവന് വേദനകളുണ്ടാകുമ്പോഴാണ്. അത്തരം നിമിഷങ്ങളിൽ അവർക്ക് കൈത്താങ്ങാകുന്നതിലും മഹനീയമായി മറ്റെന്തെങ്കിലുമുണ്ടോ ഈ ഭൂമിയിൽ? രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഒന്നു വിളിച്ചാൽ ഉറ്റവരെ പോലെ ഓടിയെത്തി രോഗികൾക്ക് ആശ്വാസം പകരുന്ന നേഴ്‌സുമാരുടെ മഹത്വം ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിച്ചു തീർക്കാവുന്നതല്ല.

ഓരോ രോഗിയെയും കൺചിമ്മാതെ കരുതലോടെ കാക്കുന്ന കാവൽ മാലാഖമാരാണ് ഇവർ. എന്നാൽ മാലാഖമാരെന്ന വിളികളിൽ മാത്രമായി ഒതുങ്ങരുത് ഇവരോടുള്ള നമ്മുടെ കടപ്പാട്. ഈ മാലാഖമാരും മനുഷ്യരാണ്. നമ്മളെപ്പോലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാമുള്ള, കുടുംബങ്ങളും കുട്ടികളുമെല്ലാമുള്ള, നമ്മളെപ്പോലെ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരാണ് ഇവരും. പലപ്പോഴും ആത്മാർത്ഥതയോടെയുള്ള ആതുരസേവനത്തിനിടയിൽ സ്വന്തം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ ഇവരിൽ പലർക്കും കഴിഞ്ഞെന്നു വരില്ല. ഓരോ രോഗിയുടെയും അടുത്തെത്തി മരുന്നിനൊപ്പം സ്‌നേഹവും ആശ്വാസവും കൂടി പകർന്നു നൽകി പുഞ്ചിരിക്കുന്ന മുഖവുമായി പോകുന്ന ഓരോ നേഴ്‌സിനും ആശുപത്രിക്ക് പുറത്ത് ഒരു കുടുംബമുണ്ട്.

നേഴ്‌സുമാരിൽ പലരും സ്വന്തം നാടും വീടും വിട്ട് ദൂരെ ദേശങ്ങളിൽ പോയി ജോലി ചെയ്യുന്നവരുണ്ടാകാം. ചിലരാകട്ടെ മതിയായ വിശ്രമത്തിന് പോലും മുതിരാതെ വീട്ടിലെ ജോലികളും തീർത്ത്, കുട്ടികളുടെ കാര്യങ്ങളും നോക്കി കൃത്യസമയത്തിനുള്ളിൽ തന്നെ ജോലി സ്ഥലത്തെക്കെത്താൻ പെടാപാട് പെടുന്നവരാണ്. ഇവരിൽ പലരും ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടുന്നവരായിരിക്കാം. എന്നിട്ടും അവർ പലപ്പോഴും സ്വന്തം കാര്യങ്ങൾ പോലും മാറ്റിവെച്ച് സമൂഹത്തിന്റെ രക്ഷയ്ക്കായി.. നമ്മൾ ഓരോരുത്തരുടെയും സൗഖ്യത്തിനായി തങ്ങളുടെ കർമ്മമേഖലയിൽ സധൈര്യം പ്രവർത്തനം തുടരുന്നു. വ്യാധിയും വാർധക്യവുമെല്ലാം വേദനകളായി അലട്ടുമ്പോൾ ആശ്വാസത്തുരുത്തായി വെള്ള വസ്ത്രമണിഞ്ഞ ഒരു ഫ്‌ളോറൻസ് നൈറ്റിംഗേൽ എത്തട്ടെ.. ഈ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൽ ഇവർക്കായി നൽകാം ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.

#nursesday #nurse #nurseswag #nursesonduty #nursestudent #nurseswholift #nursesweek #nurseslife #nurseshelpingnurses #nurselife #nurseselfie #nursesbelike #futureregisterednurse #nursesdoitbetter #HappyInternationalNursesDay #godsowncountry #kerala
#tourism #kochi #motivation #InternationalNursesDay #IND2022 #ThanksHealthHero

#AmritaHospitals #CompassionateCare #ExceptionalTechnology

Комментарии

Информация по комментариям в разработке