Shatavari | Asparagus | Health benefits | ശതാവരി | ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

Описание к видео Shatavari | Asparagus | Health benefits | ശതാവരി | ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ശതാവരി. (ശാസ്ത്രീയനാമം: Asparagus racemosus). ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു . ആയുർവേദ ഔഷധ സസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. ആയുർവേദ പ്രകാരം, പ്രതിരോധശേഷി വർധിപ്പിക്കുന്ന സസ്യമാണ് ശതാവരി. മാത്രമല്ല, പ്രസവാനന്തരശേഷമുളള ആർത്തവപ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം മുലപ്പാൽ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിക്കും ദഹനശേഷിക്കും ശതാവരി ഏറ്റവും മികച്ചതാണ്.

കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌.

സംസ്കൃതം - ശതാവരി, അഭീരു, സഹസ്രവീര്യ
ഹിന്ദി - ശതാവർ, ശതമുഖി

രസം - മധുരം, തിക്തം
ഗുണം - ഗുരു, സ്നിഗ്ധം
വീര്യം - ശീതം
വിപാകം: മധുരം

#shatavari #asparagus #healthbenefits
#drjaquline #healthaddsbeauty #ayurvedam

For online consultation :
https://getmytym.com/drjaquline

Комментарии

Информация по комментариям в разработке