History of Munnar | Episode 22 | India Munnar Travel Vlog 2020 Malayalam | Yathrikan | മൂന്നാർ

Описание к видео History of Munnar | Episode 22 | India Munnar Travel Vlog 2020 Malayalam | Yathrikan | മൂന്നാർ

ചരിത്രമുറങ്ങുന്ന മൂന്നാർ.

ഏഷ്യയിലെ തന്നെ ഉയരം കൂടിയ ഭൂപ്രദേശമായ ഹിമാലയത്തിൽ നിന്നും തെക്കുകിഴക്കു മാറി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഉയരമേറിയ കൊടുമുടിയാണ് ആനമുടി.
അതിന്റെ തെക്കുകിഴക്കായി ഉയർന്നു നിലകൊള്ളുന്ന പുൽമേടുകളാലും ഷോല കാടുകളാലും സമൃദ്ധമായ പശ്ചിമഘട്ടമലനിരകളിലെ നിത്യഹരിതവനങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതി മനോഹരിയാക്കിയ ഒരു ഭൂപ്രദേശം.
കാലാവസ്ഥ കൊണ്ടും ജലസമ്പത്തിനാലും വന്യജീവികളാലും ഫലപുഷ്ടമായ മണ്ണിന്റെ സമൃദ്ധിയാലും സമ്പന്നമായ ഈ ഇടം.
ഒരു കാലഘട്ടത്തിൽ കാടിന്റെയും മലകളുടെയും ദേവസങ്കല്പമായ മുനിയാണ്ടിയുടെ കൊട്ടാരം ആനമുടിയിൽ സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിച്ചുപോന്നിരുന്ന ഒരു വിഭാഗം ജനത.
ഏതോ ശാപത്താൽ ആനക്കൂട്ടങ്ങൾ പാറയായി മാറി എന്ന സങ്കല്പത്തിൽ വിശ്വസിച്ചിരുന്ന ഇവർ.
സൂര്യനെ ധ്യാനിച്ച് മലർന്നു മയങ്ങുന്ന പുൽമേടുകളും പുഴകളും അരുവികളും കാടിന്റെ നിഗൂഢതകൾ ഒളിപ്പിച്ച കറുത്ത തടാകങ്ങളും ആരെയും ആകർഷിക്കുന്ന സസ്യ സമ്പത്തും നിലനിന്നിരുന്ന ആ ഭൂപ്രദേശം പിൽക്കാലത്ത് ചരിത്രം ഉറങ്ങിക്കിടക്കുന്ന മൂന്നാറായി മാറിയ ആ കഥയാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.
ഈ കഥയുടെ തുടക്കം മുതൽ അവസാനംവരെ ചരിത്രങ്ങളിൽ രേഖപ്പെടുത്തിയതും അല്ലാത്തതുമായ നിഗൂഢതകൾ ഒഴുകിനടന്ന വായ്മൊഴികളിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും വേർതിരിച്ചെടുത്തതാണ്.
ആ ഒരു കഥയാണ് യാത്രികൻ നിങ്ങളോട് പറയാൻ പോകുന്നത്.
ഈ കഥ തുടങ്ങുന്നത് മദ്രാസ് പ്രസിഡൻസിയും തിരുവിതാംകൂർ രാജവംശവും തമ്മിലുള്ള ഒരു അതിർത്തി തർക്കത്തെത്തുടർന്നാണ്.
ആ കാലഘട്ടത്തിൽ തർക്ക പരിഹാരത്തിനായി സർവ്വേ നടത്താൻ തീരുമാനമായി.
സ്വതന്ത്ര തിരുവിതാംകൂർ സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനും ഏലമല കാടുകളുടെ സൂപ്രണ്ടും ആയ ജോൺ ഡാനിയൽ മൺറോ അതിന് നിയോഗിക്കപ്പെട്ടു.
അദ്ദേഹം തന്റെ ദൗത്യത്തിനായി മലകയറി, കാട്ടു പാതയുടെ വഴികാട്ടിയായി.
ആ കാലഘട്ടത്തിൽ അവിടെ വസിച്ചുപോന്നിരുന്ന മുതുവാൻ വംശത്തിൽപ്പെട്ട കണ്ണൻ ദേവൻ എന്ന 2 സഹോദരന്മാരുടെ സഹായം കൈക്കൊള്ളുന്നു.
പുൽമേടുകൾ നിറഞ്ഞ ഷോല കാടുകളെ ആദ്യമായി കണ്ട ആ വെള്ളക്കാരന് അതിനോട് പ്രണയം തോന്നുന്നു.
യൂറോപ്പ്യൻ കാലാവസ്ഥയോട് ഏറെക്കുറെ സാമ്യമുള്ള ഈ പ്രദേശത്തെ സ്വന്തമാക്കണം എന്നുള്ള ആഗ്രഹം അദ്ദേഹത്തിൽ ഉദിക്കുന്നു.
സർവ്വേയെ തുടർന്ന് അവകാശം കൈവരിച്ച തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് വേണം അതിന് അനുമതി നേടേണ്ടത്.
അക്കാലഘട്ടത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ ജനന പ്രദേശമായ ഈ ഇടം തിരുവിതാംകൂർ സർക്കാരുമായി തർക്കത്തിലായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹം പൂഞ്ഞാർ രാജ്യത്തെ രാജാവിന് അപേക്ഷ നൽകുകയായിരുന്നു.
വഴികാട്ടികളോട് ആദരവ് തോന്നിയ ആ ബ്രിട്ടീഷുകാരൻ മലനിരകൾക്ക് ഒരു പേരിട്ടു കണ്ണൻ ദേവൻ ഹിൽസ്.
തീരുമാനിക്കപ്പെട്ട പണംനൽകി ഒന്നാം പൂഞ്ഞാർ കൺസ്ട്രക്ഷൻ അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.
പിന്നീട് 1878 ൽ മൺറോയും മദിരാശിയിൽ നിന്നെത്തിയ ഹെൻറി ഗ്രിബിൾ ടർണർ സഹോദരനും ചേർന്ന് സ്ഥലത്തെ വിശദമായി വിലയിരുത്തുന്നു. കൃഷിയ്ക്കും വാസയോഗ്യത്തിനും അനുയോജ്യമാണ് എന്ന നിഗമനത്തിൽ എത്തിയ ഇവർ ഭൂമി വിൽക്കാനുണ്ട് എന്ന പരസ്യം പ്രചരിപ്പിക്കുന്നു.
തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നു ദേവി മലയ്ക്ക് താഴെ സിങ്കോണ കൃഷി ആരംഭിക്കുന്നു.
അതായത് കറുവപ്പട്ടയോട് സാമ്യം ഉള്ള ഒരു സുഗന്ധവ്യഞ്ജനം.
1880 ലാണ് ആദ്യമായി കുറച്ച് സ്ഥലത്ത് തേയില കൃഷിയും അതോടൊപ്പം തന്നെ കാപ്പിയും ഏലവും മറ്റു ചില യൂറോപ്യൻ പച്ചക്കറി പഴവർഗങ്ങളും മലകയറിതുടങ്ങുന്നത്.
പിന്നീട് 1889ൽ രണ്ടാം പൂഞ്ഞാർ കൺസ്ട്രക്ഷൻ ലഭിക്കുന്നു.
അത് അവർ രൂപീകരിച്ച ട്രാവൻ കോർ ലാൻഡ് പ്ലാന്റിങ് ആൻഡ് അഗ്രിക്കൾചറൽ സൊസൈറ്റിയ്ക്ക് കൈമാറുന്നു.
തുടർന്ന് സിങ്കോണയ്ക്ക് ഒപ്പം സീസലും കൃഷി തുടർന്നു.
തൊഴിലാളിക്ഷാമം പരിഹരിക്കാൻ തമിഴ്നാട്ടിൽനിന്നുള്ള അടിമത്ത വ്യവസ്ഥയിലുള്ള തൊഴിലാളികളുടെ മല കയറ്റവും ഇവിടം സാക്ഷ്യം വഹിച്ചു.
ജീവിക്കാനും പണത്തിനും ആയി പാലായനം ചെയ്ത വിവിധ ഗോത്രത്തിൽപ്പെട്ട സമൂഹം ആയിരുന്നു അവർ.
കമ്പനിയുടെ സഹായത്തോടുകൂടി വിവിധ കോളനികൾ അവർ രൂപീകരിക്കുന്നു. കങ്കാണിമാരുടെ സഹായത്തോടെയാണ് പ്ലാന്റേഷനിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നത്.
പിന്നീട് മലകളിൽ ആഹാര ക്ഷാമം ഉടലെടുക്കുന്നു.
അത് പരിഹരിക്കുന്നതിനായി ടോപ് സ്റ്റേഷനിൽ നിന്നും കൊരങ്ങിണിയിലേക്ക് ചെങ്കുത്തായ കാട്ടുപാതയിലുടെ ഒരു സംഘം സമതലങ്ങളിലേക്ക് ഇറങ്ങുന്നു.
സുപ്പൻ ചെട്ടിയാര് എന്നയാളെ ചെന്ന് കാണുകയും.
സിങ്കോണ തൊലിക്ക് പകരം ഭക്ഷ്യവസ്തുക്കൾ എന്ന കരാർ ഉറപ്പിക്കുകയും ചെയ്യുന്നു .
കാട്ടുപാതയിലൂടെ കുതിരപ്പുറത്തും കഴുതപ്പുറത്തും തലച്ചുമടായും മറ്റും ആ വഴിയിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നു.
പിൽക്കാലത്ത് ആദ്യത്തെ റോപ്പ് വേ ഉണ്ടാക്കുന്നതും ഈ വഴിയിലൂടെയാണ്.
1888 ൽ കണ്ണൻദേവൻ പ്ലാനേഴ്സ് അസോസിയേഷൻ രൂപീകരിക്കുന്നു.
തുടർന്ന് കോളനികളിൽ മഹാമാരികളെ ചെറുക്കുന്നതിനായി ആദ്യത്തെ അപ്പോത്തിക്കിരി നിയമിതനാകുന്നു.

Комментарии

Информация по комментариям в разработке