Nirangalil neeradi | Vinod Nellayi & Sukesh Mohan | Onamkali | Onamkali paattukal | Thrissur

Описание к видео Nirangalil neeradi | Vinod Nellayi & Sukesh Mohan | Onamkali | Onamkali paattukal | Thrissur

Written By : Sukesh Mohan
Tune By : Vinod Nellayi
Team : Nadham Arts ,Nellayi
നിറങ്ങളിൽ നീരാടി കഥ പാടി വാ തകതെയ്
ഹിമശൈല ത്രികാല സ്വരൂപൻ ശ്രീപരമേശ്വരനെ നീ വരണേ
വേദവതി ശാപത്തിൻ കഥ ഇന്നുരിയാടാൻ വരമേകിടണെ
പംക്തികണ്ടൻ പതറിയ കഥയിൽ വിതറിയ ശാപം ഇനി മൊഴിയട്ടെ
ഞാനാണെന്നൊരു ഭാവം പലരിലുണ്ടത് തീരട്ടെ തകതെയ്
പാർവതി പതിയിന്ന് തുണയാകട്ടെ തകതെയ് (2 )
ബ്രഹ്മൻ പണിതീർത്തഴകാലെ പണ്ടേ കീർത്തി പരത്തിയ ലങ്ക
ദർശന സുഖരസമായ് ലങ്ക ദശഗ്രീവൻ വാണരുളും ലങ്ക
കന്മദം ഒഴുകും അഴകാലെ കരളിന് കുളിരേകി ഈ ലങ്ക
നയനമനോജ്ഞപ്രഭമായമോടെ മനോഹരമീ ലങ്ക തകതെയ്
ദശാനൻ കൈലാസം തീർക്കും ലങ്ക തകതെയ് (2 )
കുളിരിൽ മഞ്ഞൊഴുകി വരുന്നൊരു നാളിൽ ലങ്കാപതി അഴകോടെ
ഈ ഭൂവിൽ സുന്ദരമെന്തൊന്നാഹ്ലാദിച്ചു വിനോദം തുടരെ
സുര ചൈതന്യങ്ങൾ പകർന്നു ഈ ഭുവനം ലങ്കയിൽ ഉണരേണം
പുഷ്പകരഥമുയരെ നിറവാനിൽ ഒഴുകി മലർമേഘം തകതെയ് ( നിറങ്ങളിൽ )
ദശമുഖതേരുത്തര ദിക്കിലതന്നു പറന്നു മറഞ്ഞതകന്ന്
ധരണിയിൽ അഴകെത്ര മനോഹരം എന്ന് ദശാനൻ ചിന്തയുണർന്നു
വെണ്മഞ്ഞു പുതച്ച ഹിമാലയസാനുവിലിരുപതു മിഴികളലിഞ്ഞു
കുളിരൊഴുകും താഴ്വരയിലെ ഗന്ധം തേടിയൊരാഗന്ധം തകതെയ്
മാരുതൻ മയക്കുന്നു മധുരാഗമായ് തകതെയ്
ശീതള താഴ്വരയിലെ കുളിരിൽ ദശമുഖ പുഷ്പകതേരതിറക്കി
ഇരുപതു നയനങ്ങളിലും ഇരുപതുകോടി പ്രഭയാൽ കതിരാടി
ഗംഗാധരഭഗവാൻ ഇവിടെ ലങ്കയെ നോക്കി ഇരിപ്പതുമിവിടെ
സകല പ്രപഞ്ച സുഗന്ധമയം ഇവിടെ കളിയാടുന്നെ തകതെയ്
നാഗലോകം ദൂരെ ഈ ചാരുതയിൽ തകതെയ്
അംബരചുംബികളാം ഹിമഗിരി നിരയിൽ വെള്ളി കുടഞ്ഞൊരു വാനം
ആ കാഴ്ചയിൽ ഉള്ളലിയെ അകലെ നാരായണ നാമം വഴിയേ
കാതിൽ മധുരം പകരുന്നൊരു നാദമതിൽ നാരായണ മന്ത്രം
ആ നാരി സ്വനമെത്ര വിശേഷം ആ കളമൊഴിയാര് തകതെയ്
ആരിവൾ അകതാരിൽ ഒരു മോഹമായ് തകതെയ്
മഞ്ഞുറഞ്ഞ മലര് പൊഴിഞ്ഞു സുന്ദര വദനം തേടിയലഞ്ഞു
രാവണതനുവിൽ കൊതി പൂണ്ടു കോടമഞ്ഞുറഞ്ഞു അരികിൽ അണഞ്ഞു
നാരായണ മന്ത്രമുതിർന്ന് കോടയിൽ മൂടിയ രൂപമുണർന്ന്
മഞ്ഞിൽ കൊത്തിയെടുത്തൊരു ശിൽപം ഹൃദയേ നുരയായി തകതെയ്
ജനനിയിൽ അഴകെല്ലാം ഇവളല്ലയോ തകതെയ്
പാലാഴിയിൽ അഴകിന്നൊഴുകി പാലൊളി വർണ്ണമലിഞ്ഞൊരു നേരം
കുങ്കുമ മലരകലെ ഒളിച്ചു അധരം പിടയും അതിനൊരു മധുരം
സാഗര കന്യകൾ ഒരു കടലായ് തിരയാടി വന്നു മിഴികൾ വിടർന്നു
അണിവയറിൽ അളകങ്ങൾ ഞൊറിഞ്ഞു നാഭിച്ചുഴിയേറി തകതെയ്
മാറിടം മദനന്റെ മലർത്തേൻകുടം തകതെയ്
ഇട തിങ്ങിയ കുറുനിരയിൽ പൂങ്കാറ്റു തലോടി സ്വകാര്യം പറയെ
അവളിൽ മാരുതനുഴിയും പരിമളമൊഴുകി രാവണനിൽ പതിയെ
പഞ്ചബാണ സായകമൊളിയാൽ മന്മഥൻ അന്ന് തൊടുത്തൊരു നിമിഷേ
അവളിലെ ഗന്ധം കാമസുഗന്ധം സർവ സുഗന്ധിയിവൾ തകതെയ്
ലഹരിയിൽ നിറയുന്നു ലങ്കേശ്വരൻ തകതെയ്
താഴ്‌വരയിൽ മഞ്ഞുരുകെ കാമചൂടിൽ ദശമുഖമാനമുരുകെ
മന്മഥബാണങ്ങൾ പതിയെ രാവണ മാനസമാകെ ചൊരിഞ്ഞു
തപസ്വിനിയെ അന്ന് വിളിച്ചു തപസ്സിൽ വിഘ്‌നം വന്നു ഭവിച്ചു
ആരാണെന്ന് അരുളു പ്രിയതേ നീ കാമരൂപിണി നീ തകതെയ്
കരളിലെ കതിർമുല്ലേ ഹൃദയേശ്വരി തകതെയ്
തളിർ തുളസി കതിര് വിടർന്നു പവിഴാധരങ്ങൾ അന്ന് മൊഴിഞ്ഞു
വേദമന്ത്രം സാരം മൊഴിയെ മാമുനി കുശധ്വോജനിൽ പൊന്മകളായ്
അതിനാൽ മുനി നാമമുരച്ചു അനുഗ്രഹ പൂ ചൂടിയ വേദവതി ഞാൻ
പുരുഷോത്തമനിൽ അലിഞ്ഞിനി ചേരാൻ ഇവളിൽ കൊതിയായി തകതെയ്
മാരനായ് ശ്രീവത്സൻ തെളിയും എന്നിൽ തകതെയ്
പംക്തികണ്ടനിൽ പ്രണയത്തിൻ വിത്തുകൾ അന്നവളിൽ കുടിയേറി
പണ്ട് വേൾക്കുവാനായ് ശംബൂകൻഅസുരൻ തീർത്തൊരു കഥയവൾ ചൊല്ലി
നാരായണൻ എന്നിൽ നിറയെ ശംഭുകനിൽ കോപം തിരയാടി
മനമുരുകി ശംഭുകനന്ന് കുശധ്വോജവധവും ചെയ്തു തകതെയ്
ഗരുഡ വാഹനനെ ഞാൻ തപം ചെയ്തുടൻ തകതെയ്
ആ കഥകൾ പോയ് മറയട്ടെ ഇനി നിന്നിൽ പുതു നിറമുണരട്ടെ
ഈരേഴുലകം കൈ കൂപ്പും ലങ്കപതി നിന്നിൽ ചേരട്ടെ
ഈ ഭൂവിൽ നീ അമൃതല്ലേ നിൻ പ്രണയം ലങ്കയിൽ ഉണരട്ടെ
ഇനി ഒഴുകൂ അഴകേ നീ എന്നിൽ പടരൂ മൃദുലേ നീ തകതെയ്
നുകർന്നിടാം ഇനി നിന്നിൽ മകരന്ദം ഞാൻ തകതെയ്
കാമം കളിയാടി രാക്ഷസ രാവണ ഹൃദയേ പതഞ്ഞ വികാരം
പൊന്നഴകിൽ മൃദുതര മേനിയിൽ ദശമുഖ സ്പർശന അന്ന്ഭവിച്ചു
വെൺമഞ്ഞിൽ അശുദ്ധി പടർത്തിയ ദശമുഖനെ നീ ഇനി അറിയേണം
ഇതിനൊരു സാക്ഷി കതിരവനുണ്ട് അത് നീ അറിയേണം തകതെയ്
അഗ്നിയിൽ ദഹിക്കട്ടെ ഈ പാഴ്ജന്മം തകതെയ്
ദശമുഖനാത് കേട്ട് ഭയന്ന് അഗ്നി കൂട്ടിയന്നവള് എരിഞ്ഞു
നിൻ ശിരസ്സൊരു കാലേ മറയും നിൻ ജന്മം ഒരു പെണ്ണിലൊതുങ്ങും
ആളുന്തി അവളെ വിളിച്ചു ആ ജന്മം ഇന്ന് ഇവിടെ ഒടുങ്ങും
ശാപം നീറി അലഞ്ഞു തളർന്നു ദശമുഖ മനമന്ന് തകതെയ്
ചതിക്കുമേൽ വിളി വന്നു കാലേ തീർക്കും തകതെയ്

Lyrics Courtesy : Gopakumar Sulu Gopilakshan

Комментарии

Информация по комментариям в разработке