Niramizhikalil anjanam ezhuthi : Saleesh Tunes

Описание к видео Niramizhikalil anjanam ezhuthi : Saleesh Tunes

നിനക്കായിതാ ഓമലേ പാടുമീണം.. മറക്കുമോ നീ ജീവനേ പ്രേമരാഗം

നിറമിഴികളിൽ അഞ്ജനമെഴുതി , വനഭംഗികളെന്നവൾ എഴുതി
കാൽസരമണി കിങ്ങിണിയിളകി , ചെറുകാറ്റാൽ വാർമുടി തഴുകി
മഴക്കാട്ടിലെ മാരിവിൽ തുമ്പി പോലെ.. നിറവാനിലെ അമ്പിളി തെല്ലു പോലെ

നിനക്കായിതാ ..

നിറമിഴികളിൽ അഞ്ജനമെഴുതി , വനഭംഗികളെന്നവൾ എഴുതി
കാൽസരമണി കിങ്ങിണിയിളകി , ചെറുകാറ്റാൽ വാർമുടി തഴുകി
മഴക്കാട്ടിലെ മാരിവിൽ തുമ്പി പോലെ.. നിറവാനിലെ അമ്പിളി തെല്ലു പോലെ

നിനക്കായിതാ ..

ഗൗതമകുടിലിന്നിവളഴക് ,ചാരുത ചാലിച്ചൊരു മെഴുക്
ചിരി പുഞ്ചിരി പൂത്തൊരു മലര് ,പുരികം വടിവൊത്തത്തിലഴക്
അവൾ ദേവതാ രൂപമായ് കാട്ടിലിന്നും ,അഹല്യയവൾ കൂട്ടിലെ പക്ഷിയിന്നും .

നിനക്കായിതാ ..

ഗൗതമകുടിലിന്നിവളഴക് ,ചാരുത ചാലിച്ചൊരു മെഴുക്
ചിരി പുഞ്ചിരി പൂത്തൊരു മലര് ,പുരികം വടിവൊത്തത്തിലഴക്
അവൾ ദേവതാ രൂപമായ് കാട്ടിലിന്നും ,അഹല്യയവൾ കൂട്ടിലെ പക്ഷിയിന്നും .

നിനക്കായിതാ ..

പുലരികളിൽ പുതുമ നിറഞ്ഞു ..ഗൗതമനോടൊത്തു കഴിഞ്ഞു
രാവുകളിൽ ചേർന്നു കിടന്നു.. മൃദു സല്ലാപങ്ങങ്ങളുണർന്നു
മലർശയ്യയിൽ മേനികൾ മേഞ്ഞിടുന്നു, അവൾ മുനിയിൽ പുണ്യമായ് തീർന്നിടുന്നു .

നിനക്കായിതാ ..

അങ്ങനെ കാലങ്ങളടർന്നു ,ജീവിതകഥ മെല്ലെ തുടർന്നു
വനവഴികളിലവര് നടന്നു ,തരുവിൻ തണലാടിയുലഞ്ഞു
നിഴൽ പോലീവൾ എന്നുമെൻകൂടെയില്ലേ .. ജപമാലയായ് എന്നിലായ് പൂത്ത മുല്ലാ

നിനക്കായിതാ ..

അങ്ങനെ കാലങ്ങളടർന്നു ,ജീവിതകഥ മെല്ലെ തുടർന്നു
വനവഴികളിലവര് നടന്നു ,തരുവിൻ തണലാടിയുലഞ്ഞു
നിഴൽ പോലീവൾ എന്നുമെൻകൂടെയില്ലേ .. ജപമാലയായ് എന്നിലായ് പൂത്ത മുല്ലാ

നിനക്കായിതാ ..

അങ്ങിനെ ഒരു നാളതു വഴിയേ പൂജപുഷ്പത്തിനു തിരിയെ
പെണ്ണവളാ കാടക വഴിയേ പൂവാടികൾ അന്നതു തിരയെ
കദളീവനം പൂവനം തേടി പെണ്ണ് ..അതിനായവൾ ദൂരെ നീട്ടുന്നു കണ്ണ്

നിനക്കായിതാ ..

ദേവേദ്രൻ ദേവരഥത്തിൽ വന്നെത്തിയതങ്ങവിടത്തിൽ
മൃദു ഭാഷിണി തന്റെ മുഖത്തിൽ മിഴി തൊട്ടു തലോടി സുഖത്തിൽ
തൊടാതെ തൊടാൻ വെമ്പലായ് ദേവനുള്ളിൽ
ഇവൾ അമ്പലായ് എന്നിലായ് പൂത്ത മുല്ല

നിനക്കായിതാ ..

പ്രണയം ഉണരും മുഖഭാവം ഹൃദയം കവരാനൊരു മോഹം
ഇവളെ പുൽകണം ഇനി വേഗം ഇവളിൽ തെളിയുന്നൊരു രാഗം
കരം കവർന്നാൽ പുണർന്നാൽ തീരുകില്ല ഇനി നിൻ മുഖം എന്നിലായ് മായുകില്ല

നിനക്കായിതാ ..

സിന്ദൂരം അണിഞ്ഞൊരു നെറുക് സൗന്ദര്യം ഇവളിലെ മറുക്
ചേലാക്കിടെ കണ്ടൊരു കുളിര് ഇനിയിവളിൽ രതിയുടെ തളിര്
ഇവൾ പോകുമീ ഈ വഴി പിന്തുടർന്നാൽ ഇവന്റെ മോഹം പൂത്തിടും രാവിലെന്നു

നിനക്കായിതാ ..

ഗൗതമ കുടിലൊരമണഞ്ഞു ദേവേന്ദ്രൻ അവളെ തിരഞ്ഞു
തിരി താഴ്ന്നോരു സന്ധ്യ നിറഞ്ഞു ആ വാനിൽ ചന്ദ്രിക മാഞ്ഞു
മുനി പെൺകൊടി തേൻ കനി നിന്നെ നുള്ളാൻ
കൊതിച്ചീടുന്നു യാമിനി എന്റെ ഉള്ളം

നിനക്കായിതാ ..

മുനിയറിയാതെ ഇന്നിനി വേണം ഇവളെ പതിയെ പുണരേണം
അതിനൊരു തന്ത്രം മെനയേണം മുനി കുടിലിൽ നിന്നകലേണം
തുളുമ്പി മോഹം ദേവനിൽ ദേവരാഗം തുളുമ്പിടുന്നു ദേവനിൽ ദേവമോഹം

നിനക്കായിതാ ..

കോഴികൾ അത് കൂകിയ പോലെ ഒരു നാദമുണർത്തിയതാലേ
നേരം പുലരുന്നത് പോലെ മുനിയിൽ ഒരു ചിന്തകളാലെ
കുടിൽ തുറന്നു മാമുനി സ്നാന നേരം അത് കരുതി കാട്ടിലായ് പോയ നേരം

നിനക്കായിതാ ..

ഗൗതമ രൂപത്തിൽ ചെന്ന് ദേവേന്ദ്രൻ കുടിലിലണഞ്ഞു
പെൺകൊടിലിൽ മിഴികൾ ഉഴിഞ് ചേലകളിൽ വിരലത്തിഴഞ്ഞു
എണീക്കു സഖി രാവിതാ ഏറെയായി ഇതൾ നുകരാൻ ഇന്നിതാ മോഹമായി

നിനക്കായിതാ ..

മറയിൽ ഉടയാടയഴിഞ്ഞു കാമം കവിൾ ചുഴികളറിഞ്ഞു
മിഴി മിഴിയോടന്നു പിടഞ്ഞു സിന്ദൂരം അതങ്ങിനെ മാഞ്ഞു
ഉണർത്തി മെല്ലെ രാവിലെ നേർത്ത മഞ്ഞിൽ കിടന്നു പെണ്ണ് നെഞ്ചിലായ് വീണ പൊന്ന്

നിനക്കായിതാ ..

അരയിൽ ഉടയാട അഴിഞ്ഞു കാമം കവിൾ ചുഴികളറിഞ്ഞു
മിഴി മിഴിയോടന്നു പിടഞ്ഞു സിന്ദൂരം അതങ്ങിനെ മാഞ്ഞു
ഉണർത്തി മെല്ലെ രാവിലെ നേർത്ത മഞ്ഞിൽ കിടന്നു പെണ്ണ് നെഞ്ചിലായ് വീണ പൊന്ന്

നിനക്കായിതാ ..

കാർകൂന്തലിൽ രതി ഗന്ധം യാമങ്ങൾ അഴിഞ്ഞത്‌ മന്ദം
ആരും കാണാത്തൊരു ചന്തം ഇവളെന്നും ദേവന് സ്വന്തം
മടിക്കാതെ നീ ഈ മടി കുത്തഴിക്കു കളിതിങ്കളെ നൊന്തുവോ നീലരാവിൽ

നിനക്കായിതാ ..

ഈ സമയം പുഴയുടെ തീരെ മുനി സ്നാനത്തിനു ഇതു ചാരെ
പുഴയുണരാതെ എന്തിനു തീരെ ഗൗതമനിൽ ശങ്കയതുണരെ
തിരിഞ്ഞു മിനി വേഗമായി കാട്ടിലൂടെ ഇടംമിഴിയിൽ തുള്ളിടും ശോകഭാവം

നിനക്കായിതാ ..

കുടിലിന് പുറമെന്നത് വന്നു കോപം ഇരുമിഴികളിൽ അന്ന്
പാപം ചെയ്തവളൊരു കുന്ന് വെറുതെ ഞാൻ ചാർത്തിയ മിന്ന്
ചതിച്ചു പെണ്ണ് ഞാനിതാ നാഴി മണ്ണ് വിളിച്ചു മുനി അഹല്യ എന്നതന്നു

നിനക്കായിതാ ..

കുടിലിന് പുറമെന്നത് വന്നു കോപം ഇരുമിഴികളിൽ അന്ന്
പാപം ചെയ്തവളൊരു കുന്ന് വെറുതെ ഞാൻ ചാർത്തിയ മിന്ന്
ചതിച്ചു പെണ്ണ് ഞാനിതാ നാഴി മണ്ണ് വിളിച്ചു മുനി അഹല്യ എന്നതന്നു

നിനക്കായിതാ ..

കുടിലേ നീ കുടിലിനകത്തു ചെയ്തു നീ നിന്റെ വിപത്തു
ശാപം നൽകുന്നു മുഖത്തു കല്ലാകുക കാടിനകത്തു
അറിഞ്ഞതില്ല ഈയിവൾ ചെയ്ത പാപം
തിരിച്ചെടുക്കാൻ ഒക്കുമോ തന്ന ശാപം

നിനക്കായിതാ ..

ആയിരം യോനികൾ അത് പുണരൂ ദേവേന്ദ്ര നീയിതു തുടരൂ
ഗൗതമ ശാപകഥ അറിയൂ ഗതികിട്ടാതെ ഇന്നിനി അലയു
ഒരു നാൾ വരും ഈ വഴി രാമദേവൻ
അത് വരെയും ശിലയായി കാട്ടിലെന്നും

നിനക്കായിതാ ..

ആയിരം യോനികൾ അത് പുണരൂ ദേവേന്ദ്ര നീയിതു തുടരൂ
ഗൗതമ ശാപകഥ അറിയൂ ഗതികിട്ടാതെ ഇന്നിനി അലയു
ഒരു നാൾ വരും ഈ വഴി രാമദേവൻ
അത് വരെയും ശിലയായി കാട്ടിലെന്നും

നിനക്കായിതാ..

നിനക്കായിതാ ഓമലേ പാടുമീണം.. മറക്കുമോ നീ ജീവനേ പ്രേമരാഗം (സ്ലോ )

By Gopakumar Sulu Gopilakshan

Комментарии

Информация по комментариям в разработке