ചോട്ടുവിന് പകരമാവില്ല.. പക്ഷേ ഇവന്‍ ലിയോ.. ദൈവം തന്ന നിധി | Dog | Pets

Описание к видео ചോട്ടുവിന് പകരമാവില്ല.. പക്ഷേ ഇവന്‍ ലിയോ.. ദൈവം തന്ന നിധി | Dog | Pets

സോഷ്യല്‍ മീഡിയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ചോട്ടുവിന്റെ ഓര്‍മ്മകളുമായി കഴിയുന്ന കിരങ്ങന്നൂര്‍ ആറ്റൂര്‍ക്കോണത്തെ ദിലീപ് ചേട്ടനരികിലേക്ക് പുതിയൊരു കുറുമ്പനെത്തി. ദീലീപ് ചേട്ടന്‍ രണ്ടും കൈയും കൊണ്ട് വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത ശേഷം അവന് പേരിട്ടു. 'ലിയോ'. ഇനി ലിയോയ്ക്ക് ദിലീപ് ചേട്ടന്റെ ശിക്ഷണ കാലം. മാസ്റ്റര്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടുപഠിച്ചാല്‍ ലിയോയും ചോട്ടുവിനെപ്പോലെ സൂപ്പര്‍ സ്റ്റാറാകും. കുസൃതികള്‍ക്കെല്ലാം ഒത്തിരി ലൈക്കും ഷെയറും കിട്ടും. ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കാണാനെത്തും.കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുളക് വിള വീട്ടില്‍ ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട നായയായിരുന്നു ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ചോട്ടു. ജനുവരി മാസം അവസാനത്തെ ഒരു പുലര്‍ച്ചെയില്‍ ചോട്ടുവിനെ കാണാതായി. നാട്ടുകാരുടെ വീട്ടുകാരും നാടാകെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ദിലീപ് കുമാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്കി. റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ പൈറോയും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഫെബ്രുവരി 4ന് വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ ചോട്ടുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ദിലീപ്കുമാറും സോഷ്യല്‍ മീഡിയയിലെ ചോട്ടുവിന്റെ ആരാധകരും വലിയ സങ്കടത്തിലായി.

#Dog #Animals #Pets

Комментарии

Информация по комментариям в разработке