US യുദ്ധക്കപ്പൽ കളത്തിൽ, സർവ്വസജ്ജം, പോർമുഖം തുറന്ന് ചൈന | China | America | Nuclear submarine

Описание к видео US യുദ്ധക്കപ്പൽ കളത്തിൽ, സർവ്വസജ്ജം, പോർമുഖം തുറന്ന് ചൈന | China | America | Nuclear submarine

രാജ്യാന്തര രാഷ്ട്രീയരംഗത്ത് കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു യുഎസ്എസ് കണക്ടിക്കറ്റിന് ഉണ്ടായ അപകടം. ഇതിനുള്ളിൽ ഉണ്ടായിരുന്ന യുഎസ് നാവികർക്കു ഗുരുതരമല്ലാത്ത പരുക്കുമുണ്ടായിട്ടുണ്ട്. സീവൂൾഫ് ക്ലാസിലുള്ള ഈ മുങ്ങിക്കപ്പലിനെ ഇടിച്ച വസ്തു ഏതെന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്. ചൈനയുടെ ഇടപെടൽ ഇതിനു പിന്നിലുണ്ടോയെന്ന സംശയം അക്കാലത്ത് വ്യാപകമായി ഉയർന്നിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ പസിഫിക് സമുദ്രത്തിൽ തെക്കൻ ചൈനാക്കടലിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാത വസ്തുവിൽ ഇടിച്ച് തകരാർ സംഭവിച്ച അമേരിക്കൻ ആണവ മുങ്ങിക്കപ്പൽ യുഎസ്എസ് കണക്ടിക്കറ്റ് യുഎസിലെ മാതൃ തുറമുഖമായ ബ്രെമർട്ടണിൽ എത്തി. കിസാപ് ബ്രെമർട്ടൺ നേവൽബേസിലേക്ക് പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ച ശേഷമാണ് കപ്പൽ എത്തിയത്. ഇപ്പോഴും തകരാറുള്ള കപ്പലിന്‌റെ സമഗ്രമായ അറ്റകുറ്റപ്പണികൾ ബ്രെമർട്ടണിലെ പജറ്റ് സൗണ്ട് നേവൽ ഷിപ്യാഡിൽ നടക്കും.

#military #chinausrelations #warzone

Комментарии

Информация по комментариям в разработке