Mandaikadu Bhagavathy Amman Temple || മണ്ടയ്ക്കാട് ഭ​ഗവതിക്ഷേത്രം || மண்டைக்காடு பகவதி கோவில் ||

Описание к видео Mandaikadu Bhagavathy Amman Temple || മണ്ടയ്ക്കാട് ഭ​ഗവതിക്ഷേത്രം || மண்டைக்காடு பகவதி கோவில் ||

കുളച്ചലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രം. സ്ത്രീകൾക്ക് ഇടുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും മണ്ടക്കാട് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. കുരുമുളകും തേങ്ങയും ആണ് ഇരുമുടിയിൽ നിറയ്ക്കുന്നത്. അമ്മേ ശരണം ദേവി ശരണം വിളികളോടെയാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത്. മാർച്ച് മാസത്തിൽ നടക്കുന്ന 'കൊട മഹോത്സവം' (കൊടൈവിഴ) ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം.
മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ഇരുമുടിക്കെട്ടുമായി സ്ത്രീകൾ തീർത്ഥാടനത്തിന് എത്തുന്നതിനെക്കുറിച്ചും ഒരു ഐതീഹ്യമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് മണ്ടയ്ക്കാട് പ്രദേശത്തൂടെ കടന്നുപോകുമ്പോൾ കേരളത്തിൽ നിന്ന് എത്തിയ വിശന്നുവലഞ്ഞ ഒരു വ്യാപാരിക്ക് വിരുന്നൊരുക്കാൻ ഭഗവതി ഒരു വൃദ്ധയുടെ രൂപത്തിൽ വന്നതായി വിശ്വസിക്കപ്പെടുന്നു. തന്റെ വിശപ്പകറ്റാൻ വൃദ്ധയുടെ രൂപത്തിൽ വന്നത് ഭഗവതിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ വ്യാപാരത്തിൽ നിന്നുള്ള സമ്പാദ്യത്തിന്റെ ഒരു ഭാഗം തുണിയിൽ കെട്ടി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി. പിന്നീട്, ആ വ്യാപാരി സ്വന്തം ദേശമായ കൊല്ലത്ത് മടങ്ങിയെത്തുകയും മണ്ടയ്ക്കാട് നടന്ന അത്ഭുതത്തെക്കുറിച്ച് ആളുകളോട് പറയുകയും ചെയ്തു. തുടർന്ന് ധാരാളം ആളുകൾ മണ്ടയ്ക്കാടിലേക്ക് തീർത്ഥാടനം നടത്തി. പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണം നൽകിയ ഭഗവതി അമ്മന് പൊങ്കൽ പാകം ചെയ്യുന്നതിനായി ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു മണ്ടയ്ക്കാട് എത്തിത്തുടങ്ങിയത്. ഇരുമുടിയിൽ, ഒരു കെട്ടിനുള്ളിൽ പൊങ്കലിന് വേണ്ട സാധനങ്ങളും മറ്റേ കെട്ടിൽ പൂജയ്ക്ക് വേണ്ട സാധനങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.

Комментарии

Информация по комментариям в разработке