ഖമർ ചിന്തും ശോഭ | Khamar Chindhum Shobha | Shameer Chavakkad | Ashraf Palappetty

Описание к видео ഖമർ ചിന്തും ശോഭ | Khamar Chindhum Shobha | Shameer Chavakkad | Ashraf Palappetty

Singer : Shameer Chavakkad
Lyrics : Ashraf Palappetty
Direction : Siraj Vavad
Co Ordinator : Noushar Edappal
Studio : Sthuthi Vox Naripparamb (Ponnani)
Production : Sthuthi Vox

All rights reserved to STHUTHI VOX

ANTI PRIVACY WARNING

This content is copy right to Sthuthi Vox. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.



Feedback
📱+91 70258 55337

ഖമര്‍ ചിന്തും ശോഭ

ഖമര്‍ചിന്തും ശോഭയോ
കവിള്‍തങ്ക രേഖയോ
കമാലിയത്തിന്നൊളീ
കമള്‍ രാജധാനിയോ (2)
കമനീയമി സന്നിധീ.... ഗുരു നബിയേ സയ്യിദീ...
ഓ... നരകാരമെടുത്തുള്ള നിരാകാര ഭാവമോ
നരക തീ തണുപ്പിക്കും
കുളിരിന്‍ പ്രവാഹമോ
കര കവിഞ്ഞൊഴുകുന്ന
കരുണയുള്ളൊരു നദി
കരമരുള്‍ ഗുണനിധി
(ഖമര്‍ചിന്തും ശോഭയോ)
ചുവപ്പില്‍ വെളുപ്പിന്‍ പൊന്‍തടീ
ചൊടിത്തുമ്പിലെന്നും പുഞ്ചിരീ... (2)
സുഖത്തേന്‍ നിലാവിന്‍ അമ്പിളി....
ശുഭപ്പൂവനത്തില്‍ പൈങ്കിളീ (2)
ഓ.... തുടിക്കുന്ന ഖല്‍ബിന്റെ അകത്തുള്ള പൂമുത്തേ
അടുത്തൊന്ന് വന്നോട്ടെ
അതൃപത്തിന്‍ പൂമൊട്ടെ
രാജരൂപമിശ്ഖിന്റെ
രാഗമൊന്ന് കേട്ടോട്ടെ
രാപ്പകല്‍ പൊന്‍മദ്ഹിന്റെ
ഹാരമൊന്ന് കോര്‍ത്തോട്ടെ (2)
ആശിഖായ ഗുരു ആശവീട്ടുമൊരു
നിമിത്തമിവര്‍ക്ക് പൊരുത്ത മരുള്‍തിരു
(ഖമര്‍ചിന്തും ശോഭയോ)

ചിരിച്ചാല്‍ വസന്തം വന്നിടും
ഉദിച്ചാല്‍ ദിഗന്തം മിന്നിടും (2)
വിളിച്ചാല്‍ സുബര്‍ഗം തന്നിടും
ഉദിച്ചാല്‍ പ്രപഞ്ചം കുമ്പിടും (2)
ഓ..... ചലിക്കുന്ന റഹ്മത്തെ ശരിക്കുള്ള നിഅ്മത്തെ
നമിക്കുന്നിതാ മുത്തെ.. വിധിക്കൂ സലാമത്തെ
ധാരധാരയൊഴുകുന്ന വീര്യമുള്ള ഹൗളിന്റെ
ചാരെ ഞങ്ങള്‍ വന്നോട്ടെ
ദാഹമെല്ലാം തീര്‍ത്തോട്ടെ (2)
ആശിഖായ ഗുരു ആശ വീട്ടുമൊരു
നിമിത്തമിവര്‍ക്ക് പൊരുത്തമരുള്‍തിരു
(ഖമര്‍ചിന്തും ശോഭയോ)
പതിനാറിന്‍ തോപ്പില്‍ മാത്രമോ
അതോ സര്‍വലോകം മൊത്തമോ (2)
നിറഞ്ഞങ്ങു നില്‍ക്കും മിത്രമോ
നനഞ്ഞുള്ളോരലിവിന്‍ നേത്രമോ (2)
ഓ.... പഞ്ചവര്‍ണകിളിയല്ലേ പഞ്ചമപൂങ്കുയിലല്ലേ
പഞ്ചമില്ലാത്തലിവല്ലേ പിഞ്ചുകുഞ്ഞിന്‍ തെളിവല്ലേ
നെഞ്ചകത്തെ നിധിയല്ലേ.. മഞ്ചുളപൂമതിയല്ലേ
മൊഞ്ചുകാണാന്‍ കൊതിയല്ലേ ആശ വീട്ടി തരുകില്ലേ (2)
ആശിഖായ ഗുരു ആശവീട്ടുമൊരു
നിമിത്തമിവര്‍ക്ക് പൊരുത്ത മരുള്‍ തിരു
(ഖമര്‍ചിന്തും ശോഭയോ)



#sthuthivox
#madhsong
#sirajmalarmulla
#sufisong
#shameerchavakkad
#ashrafpalappetty

Комментарии

Информация по комментариям в разработке