ക്യൂ - ഈറ്റ്സ്; കളിയാക്കിവരെ കൊണ്ട് കയ്യടിപ്പിച്ച യുവ സംരംഭകന്റെ കഥ | SPARK STORIES

Описание к видео ക്യൂ - ഈറ്റ്സ്; കളിയാക്കിവരെ കൊണ്ട് കയ്യടിപ്പിച്ച യുവ സംരംഭകന്റെ കഥ | SPARK STORIES

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അജ്മൽ ഷാ, ബ്രെഡ് മേക്കിങ്ങിലേക്ക് തിരിഞ്ഞപ്പോൾ, പുച്ഛിച്ചും പരിഹസിച്ചുമാണ് പലരും ആ തീരുമാനത്തെ വരവേറ്റത്. എന്നാൽ അതിലൊന്നും ഉരുകി തീരുന്നതായിരുന്നില്ല, ആ 23കാരന്റെ ദൃഢനിശ്ചയം. ഹയാത്ത് എന്ന ബ്രാന്റിലൂടെയാണ്, കരുനാഗപ്പള്ളിക്കാരനായ അജ്മൽ സംരംഭക ലോകത്ത് കാലെടുത്തുവെച്ചത്. തുടക്കത്തിൽ ബ്രെഡ് മേക്കിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബ്രാൻഡിന്, പലയിടത്തും അടിതെറ്റി. ബ്രാൻഡ് അടച്ചു പൂട്ടേണ്ട സാഹചര്യത്തിലും പിന്നോട്ട് പോകാതെ, അടുത്ത സംരംഭക ആശയങ്ങൾ നെയ്തെടുക്കുകയായിരുന്നു അജ്മൽ. അങ്ങനെ ബ്രെഡ് മേക്കിങ് പൂർണ്ണമായി ഉപേക്ഷിച്ച്, കേക്കുകളിലേക്ക് ചുവടുമാറ്റി ചവിട്ടി. അതോടെ, ക്യൂ-ഈറ്റ്സ് എന്ന ബ്രാൻഡിന് ഉദയമായി. ഇന്ന് 55 പേരുടെ തൊഴിൽദാതാവാണ് അജ്മൽ. തിരുവനന്തപുരം മുതൽ എറണാകുളം വരെ, ആയിരത്തിലേറെ ഔട്ട്ലെറ്റുകളിലാണ് അജ്മലിന്റെ ക്യൂ-ഈറ്റ്സ് ബിസിനസ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നത്. ഇനി എക്സ്പോർട്ടിങിലേക്കും കടക്കണമെന്ന ലക്ഷ്യത്തിന് പിറകെയാണ് അജ്മൽ. അജ്മലിന്റെ സ്പാർക്കുള്ള കഥ...
SPARK - Coffee with Shamim Rafeek

Client Details;
AJMAL SHA
Q-EAT , South Kochumuri, Oachira P.O, Alappuzha: 690533
Contact: 9846567447

Twitter :@qeat_q56510
Facebook : qeat foods
Instagram : qeatfoods
Threads : qeatfoods
Snap chat : qeat_foods
YouTube : @Q-EAT-cw7fj

#samrambham #sparkstories #qeat

Комментарии

Информация по комментариям в разработке