പേനാണ് നമ്മെ സ്നേഹം പഠിപ്പിച്ചത് Head louse facts- Human lice Pediculosis

Описание к видео പേനാണ് നമ്മെ സ്നേഹം പഠിപ്പിച്ചത് Head louse facts- Human lice Pediculosis

പേനുമായുള്ള മനുഷ്യബന്ധത്തെ ഡെസ്മണ്ട് മോറീസിനെ പോലുള്ള സോഷ്യോബയോളജിസ്റ്റുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നത് കൗതുകകരമാണ്. കുടുംബം എന്ന സംവിധാനം നിലനിർത്തുന്നതിനായി ഇണയെ ഉപേക്ഷിച്ച് ആണുങ്ങൾ വേർപിരിഞ്ഞ് പോകാതെ കാക്കുന്ന പ്രത്യേക “ഇഷ്ടം” തലയിലെ പേനും പേനെടുപ്പും നിലനിർത്തുന്നുണ്ടത്രെ. ഇണയുടെ വിരലുകൾ മുടികളിൽ പരതുമ്പോൾ ഉണ്ടാകുന്ന ‘ഇക്കിളിക്കൊഞ്ചിക്കൽ സുഖം’ – (കഡ്ലിങ്) ആണത്രെ അത്. പേനെടുക്കുമ്പോഴും ഈ സുഖം ഉണ്ടാകുന്നുണ്ടത്രെ. സിംഹം പോലും അവയുടെ കുഞ്ചിരോമത്തിലൂടെ തടവുന്നത് ആസ്വദിക്കുന്നത് ഇതുകൊണ്ടാണ്. കുരങ്ങുകളിലെ പേനെടുപ്പാസ്വാദനം ഇതിന്റെ തെളിവായും അദ്ദേഹം ഉയർത്തിക്കാണിക്കുന്നു.
അയ്യായിരത്തോളം ഇനം ചിറകില്ലാത്ത ഷട്പദങ്ങൾ ഉൾപ്പെടുന്ന തിറെപ്റ്റെറ (Phthiraptera ) ഓർഡറിൽ ആണ് പേനുകളും ഉള്ളത്. ഉഷ്ണരക്തജീവികളായ പക്ഷികളുടേയും സസ്തനികളുടേയും (വവ്വാലുകൾ പോലെ ചിലയിനങ്ങൾ ഒഴിച്ച്) രോമഭാഗങ്ങൾ വീടാക്കി കഴിയുകയാണിവർ. തീറ്റയും കുടിയും ജീവിതവും അവിടെതന്നെ. മനുഷ്യർക്കൊപ്പം മൂന്നിനം പേനുകളാണ് പരാദജീവികളായി സുഖജീവിതത്തിന് കൂടിയിരിക്കുന്നത്. ചോരകുടിച്ച് തലയിൽ ജീവിക്കുന്നവയെ Pediculus humanus capitis എന്നും തൊലിയുടെ പൊഴിഞ്ഞ അവശിഷ്ടങ്ങളും മറ്റും തിന്ന് നമ്മുടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ കഴിയുന്നവയെ Pediculus humanus corporis എന്നും ആണ് വിളിക്കുന്നത്. ഗുഹ്യഭാഗത്തെ രോമങ്ങളിൽ വളരുന്ന പേനുകളാണ് Phthirus pubis. കാഴ്ചയിൽ ഒരു ഞണ്ടിനെ പോലെ ആകൃതിയുള്ളതിനാൽ ഇവയെ ‘ഞണ്ട്പേൻ’ (crab louse) എന്നും വിളിക്കാറുണ്ട്. ചോര മാത്രം കുടിക്കുന്നവരാണ് ഇവർ. യാത്രചെയ്ത് ചെയ്ത് ചിലപ്പോൾ കൺപീലികളിൽ കയറിപ്പറ്റാറുണ്ട്. ചിലരിൽ താടിമീശകളിലും കക്ഷരോമങ്ങളിലും ഇവർ കോളനി സ്ഥാപിക്കും. തലമുടി ഇവർക്ക് ഇഷ്ടമല്ല.
2000 ൽ നടത്തിയ DNA പഠനങ്ങൾ പേനുകളും മനുഷ്യപരിണാമവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യരുടെ ശരീരത്തിലേയും തലയിലേയും പേനുകളും ചിമ്പൻസികളിൽ കാണുന്ന പേനുകളും ഒരേ പൂർവികരിൽ നിന്നും പരിണമിച്ചുണ്ടായവയാണെന്ന് ജനിതകപഠനങ്ങൾ തെളിയിച്ചു. കൂടാതെ ഞണ്ട് പേനുകളും ഗോറില്ലകളിലെ പേനുകളും ഒരേ പൂർവികരിൽ നിന്നുണ്ടായവ ആണെന്നും തെളിഞ്ഞു. ഗുഹ്യരോമ പേനുകൾ പരിണമിച്ച് മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയത് 80000 മുതൽ 170000 വർഷങ്ങൾക്ക് മുമ്പാണത്രെ. മനുഷ്യൻ ആഫ്രിക്കവിടുന്നതിനും മുമ്പ്. നമ്മൾ വസ്ത്രം ധരിക്കാൻ തുടങ്ങിയ കാലവും ഗുഹ്യരോമ പേനുകളുടെ സഹവാസവും തമ്മിൽ ചില ബന്ധങ്ങളും കണ്ടെത്തീട്ടുണ്ട്.
നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.
The head louse (Pediculus humanus capitis) is an obligate ectoparasite of humans. Head lice are wingless insects that spend their entire lives on the human scalp and feed exclusively on human blood. Humans are the only known hosts of this specific parasite, while chimpanzees and bonobos host a closely related species, Pediculus schaeffi. Other species of lice infest most orders of mammals and all orders of birds
#animals #animalfactsvideos #biology #malayalamsciencechannel #malayalamsciencevideo #nature #മലയാളം #ശാസ്ത്രം #malayalam #wildlife #insects #insect #insectfacts #sciencefacts #science #wildanimals #humanevolution #evolution #പേൻ #പ്രാണികൾ #മലയാളത്തില് #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur

videos used in this educational video include from Pexels
attribution to the following
Gabe Hollis - https://www.pexels.com/video/ducks-pr...
JR Bradbury - https://www.pexels.com/video/black-sw...
Taryn Elliott- https://www.pexels.com/video/a-cute-p...
Nicky Pe - https://www.pexels.com/video/footage-...
Åke Wall- https://www.pexels.com/video/chimpanz...
Shah Jahan- https://www.pexels.com/video/lion-sta...
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии

Информация по комментариям в разработке