ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kalesh

Описание к видео ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kalesh

Ruchi, A visual travelogue by Yadu Pazhayidom

Easier way to contact me is by messaging on Instagram
  / yadu_pazhayidom  

Email:
[email protected]

ഓട്ടട - ചേരുവകൾ

ഗോതമ്പുപൊടി : 500 ഗ്രാം
അരിപ്പൊടി : 500 ഗ്രാം
ശർക്കര ചെറുതായ് അരിഞ്ഞത് : 200 ഗ്രാം
നാളികേരം ചിരവിയത് : ഒരു മുറി
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ഓട്ടട. ആവശ്യത്തിന് വെള്ളം ചേർത്ത് ഗോതമ്പു പൊടിയും അരിപ്പൊടിയും കുഴച്ചെടുക്കുക. ശേഷം മാവ് വാഴയിലയിൽ വട്ടത്തിൽ പരത്തിയെടുത്ത് അതിൽ ശർക്കരയും നാളികേരവും ചേർത്ത മിശ്രിതം ഫിൽ ചെയ്യുക. പകുതിക്ക് വച്ച് ഇല രണ്ടായി മടക്കി അരികു ഭാഗം ഒട്ടിച്ചെടുത്ത് ദോശ കല്ലിൽ ചുട്ടെടുക്കുക. വേവ് പാകം ആവുമ്പോൾ കമഴ്ന്നു ഇരിക്കുന്ന ഇലയുടെ ഭാഗം പുകഞ്ഞു വരും. അപ്പോൾ അത് മറിച്ചിടുക. വേവ് പാകം ആവുമ്പോൾ ആവശ്യം പോലെ വിളമ്പാം.
നല്ല സ്വാദുള്ള വിഭവം ആണ്.
കുട്ടികൾക്ക് പ്രിത്യേകിച്ചും ഇഷ്ടപ്പെടും.
ഉറപ്പ്.... !!!

Location: Pazhayidom, Kurichithanam

Special Thanks to Raj Kalesh
Concept and Direction: Reji Ramapuram

Crew

Harish R Krishna
Bharath Babu
Akshay Menon
Anand
Amrutha Yadu

Комментарии

Информация по комментариям в разработке