Santhanagopalam Kathakali at Sree Poornathrayeesa Temple Tripunithura - Last scene

Описание к видео Santhanagopalam Kathakali at Sree Poornathrayeesa Temple Tripunithura - Last scene

ശ്രീഹരയേ നമഃ
ശ്രീപൂർണ്ണത്രയീശസമക്ഷം ക്ഷേത്രം ഊട്ടുപുരയിൽ വച്ച് 2024 ആഗസ്റ്റ് 1, വ്യാഴാഴ്ച്ച സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം
കഥകളി
കഥ: സന്താനഗോപാലം

പങ്കെടുക്കുന്നവർ

അർജ്ജുനൻ: ശ്രീ. കലാമണ്ഡലം രാധാകൃഷ്ണൻ
കൃഷ്ണൻ: ശ്രീ. കലാമണ്ഡലം വിപിൻ
ബ്രാഹ്മണൻ: ശ്രീ. കലാമണ്ഡലം വൈശാഖ് രാജശേഖരൻ
ബ്രാഹ്മണ പത്നി: ശ്രീ. കലാമണ്ഡലം പ്രവീൺ
ബ്രാഹ്മണകുട്ടികൾ: കുമാരന്മാർ.
ശങ്കരനാരായണൻ
ദേവനാരായണൻ
കൈലാസ് സുബ്രമണ്യൻ
ഹൃഷികേശ് ഉണ്ണി
ആദിദേവ് അരുൺ
ജയകൃഷ്ണൻ
ജയരാമൻ
അരവിന്ദ് പ്രശാന്ത്
ശ്രീഹരി രാജ് നാരായണൻ

സംഗീതം: ശ്രീ. കലാമണ്ഡലം രാജേഷ്ബാബു, ശ്രീ. കലാമണ്ഡലം ശ്രീജിത്ത്
ചെണ്ട: ശ്രീ. കലാമണ്ഡലം വിനോദ് കുമാർ
മദ്ദളം: ശ്രീ. കലാമണ്ഡലം വിനീത്
ചുട്ടി: ശ്രീ. എരൂർ മനോജ്
കളിയോഗം, അണിയറ:
എരൂർ ഭവാനീശ്വരി കഥകളി യോഗം എരൂർ തൃപ്പൂണിത്തുറ

സന്താനഗോപാലം കഥയുടെ സാരം അഹങ്കാരത്താൽ എല്ലാം തന്നെ കൊണ്ട് സാധിക്കും എന്ന് വിശ്വസിച്ച വില്ലാളിവീരനായ അർജ്ജുനൻ ഒരു സാധുബ്രാഹ്മണന്റെ വൈഷമ്യം തീർക്കുവാൻ ശ്രമിക്കുന്നു. ശരങ്ങൾ കൊണ്ട് ബ്രാഹ്മണഗൃഹത്തിന് കവചം തീർത്തിട്ടും ബ്രാഹ്മണകുടുംബത്തിന്റെ പത്താമത്തെ കുട്ടിയും അവർക്ക് നഷ്ടമാവുന്നു. അർജ്ജുനന് മേൽ ബ്രാഹ്മണൻ അധിക്ഷേപവർഷം നടത്തുന്നു. അപമാനിതനായി താൻ ബ്രാഹ്മണന് കൊടുത്ത വാക്ക് പാലിക്കുന്നതിനായി ആത്മാഹൂതിക്ക് തയ്യാറാവുന്നു. ആ സമയം സതീർഥ്യൻ ഭഗവാൻ ശ്രീകൃഷ്ണൻ അവിടെ എത്തുകയും കാരണം ആരായുകയും ചെയ്യുന്നു. തന്നോട് എന്തു കൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞില്ല എന്ന ചോദ്യത്തിന് മുൻപിൽ അർജ്ജുനന് തന്റെ തെറ്റ് മനസ്സിലാവുന്നു. അഹങ്കാരം വെടിഞ്ഞ് ഭഗവാന്റെ കൂടെ വൈകുണ്ഠത്തിലേക്ക് യാത്രയാവുന്നു. അവിടെ വച്ച് ബ്രാഹ്മണന്റെ 10 കുട്ടികളയേയും കാണുന്നു. ഭഗവാൻ ശ്രീ പൂർണ്ണത്രയീശന്റെ അനുഗ്രഹത്താൽ കുട്ടികളെയും കൂട്ടി ഭൂമിയേലെത്തി, ഒന്നിന് പകരം പത്ത് കുട്ടികളെയും ബ്രാഹ്മണന് നൽകി ഭഗവത് സമേതനായി സന്തോഷിക്കുന്നു.

Комментарии

Информация по комментариям в разработке