വയനാട്ടിലെ നിശബ്ദ പോരാളി: എന്താണ് ബെയ്ലി പാലം? | Wayanad's Silent Warrior: What is Bailey Bridge?

Описание к видео വയനാട്ടിലെ നിശബ്ദ പോരാളി: എന്താണ് ബെയ്ലി പാലം? | Wayanad's Silent Warrior: What is Bailey Bridge?

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നിലൂടെ കടന്ന് പോവുകയാണ്. ദുരന്തമുഖത്ത് നിന്നും വരുന്ന ഓരോ വാർത്തകളും ചിത്രങ്ങളും മനുഷ്യൻ പ്രകൃതിയുടെ രൗദ്രഭാവത്തിന് മുന്നിൽ എത്രത്തോളം നിസ്സാഹായനാണെന്ന് അടിവരയിട്ട് പറയുന്നു. വയനാട്ടിൽ പ്രകൃതിദുരന്തം മണ്ണിടിച്ചിലിന്റെ രൂപത്തിൽ എത്തിയപ്പോൾ ഭൂപ്രകൃതിയും ഒരുകൂട്ടം മനുഷ്യ ജീവിതങ്ങളുമാണ് ഒന്നിച്ച് തുടച്ച് നീക്കപ്പെട്ടത്. ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ച് വഴിമാറി ഒഴുകിയ ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞി പുഴ ചൂരൽമലയെ മുണ്ടകൈയ്യിൽ നിന്നും വേർപ്പെടുത്തിയപ്പോൾ രക്ഷക്കെത്തിയത് സൈന്യമാണ്. റെക്കോഡ് സമയത്തിൽ ബെയ്ലി പാലം നിർമ്മിച്ചാണ് സൈന്യം ദുർഘടമായ ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. ചാണക്യന്റെ ഇന്നത്തെ വീഡിയോ എഞ്ചിനിയറിങ് വിസ്മയമായ ബെയ്ലി പാലത്തെ കുറിച്ചാണ്.

Kerala is going through one of the biggest disasters in its history. Every news and picture coming from the face of disaster underlines how helpless man is in front of nature's brutality. When natural disaster hit Wayanad in the form of a landslide, the landscape and a group of human lives were swept away together. It was the army that came to the rescue when the Iruvazhinji Piuzha, a tributary of Chaliyar, separated from the Churalmala and Mundakai, which caused an obstacle to the rescue operations in the disaster area. The army made the difficult disaster rescue operation possible by building a Bailey Bridge in record time. Chanakyan's video today is about the engineering marvel Bailey Bridge.

Комментарии

Информация по комментариям в разработке