പറമ്പിക്കുളം യാത്രയിലെ മുഴുവൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയ ഒരു വീഡിയോ

Описание к видео പറമ്പിക്കുളം യാത്രയിലെ മുഴുവൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയ ഒരു വീഡിയോ

തമിഴ്‌നാട്‌ പൊള്ളാച്ചിവഴി ആനമല കടുവാ സങ്കേതത്തിനുള്ളിലൂടെ മാത്രമേ നമുക്ക്‌ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ എത്താൻ സാധിക്കുകയുള്ളു. ആനമല കടുവാ സങ്കേതത്തിന്റെ ചെക്പോസ്റ്റായ സേതുമട ചെക്പോസ്റ്റിൽ നമ്മൾ ആദ്യം നമ്മളുടെ വിവരങ്ങൾ നൽകി പണം അടക്കണം. പണമടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത്‌ ഇവിടെ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ ശ്വീകരിക്കുകയുള്ളു. ATM card, Google Pay മുതലായവ വഴി നമുക്ക്‌ പണം അടക്കാം. Mobile Range ഇല്ലാത്തതിനാൽ Google Pay വർക്ക്‌ ചെയ്യണമെന്നും ഇല്ല. ഇവിടുത്തെത്‌ കഴിഞ്ഞാൽ പിന്നെ നമ്മൾ എത്തുന്നത്‌ Topslipൽ ആണ്. Topslipൽ ഉള്ള ഇൻഫർമ്മേഷൻ സെന്ററിൽ നമ്മളുടെ ബുക്കിംഗ്‌ ഡീറ്റിയൽസ്‌ കാണിച്ചാൽ നമ്മൾക്ക്‌ അനുവദിച്ചിട്ടുള്ള റൂം കാണിച്ചുതരും. www.atrpollachi.in എന്ന website വഴി നമുക്ക്‌ റൂം ബുക്ക്‌ ചെയ്യാവുന്നതാണ്. ശേഷം നമ്മൾ പോകുന്നത്‌ പറമ്പിക്കുളത്തേക്കാണ്. Topslipൽ നിന്നും 2 കിലോമീറ്റർ പോയാൽ പറമ്പികുളത്തേക്കുള്ള ആദ്യ ചെക്പോസ്റ്റ്‌ എത്തും. ഇവിടെയുള്ള ഇൻഫർമ്മേഷൻ സെന്ററിൽ നമ്മുടെ വിവരങ്ങൾ നൽകി വീണ്ടും പണമടച്ചാൽ നമുക്ക്‌ പറമ്പിക്കുളം ആനപ്പാടിലേക്ക്‌ പോകുവാൻ സാധിക്കും. ഇവിടെ എല്ലാ തരം പണമിടപാടുകളും ശ്വീകരിക്കും. ശേഷം നമ്മൾ വീണ്ടും 2 കിലോമീറ്റർ പോയി ആനപ്പാടിയിലുള്ള ഇൻഫർമ്മേഷൻ സെന്ററിൽ എത്താം. ഇവിടെയാണ് നമ്മൾ പറമ്പിക്കുളം സഫാരി തുടങ്ങുന്നതും റൂം ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ ശരിയാക്കുന്നതുമെല്ലാം. പറമ്പിക്കുളത്തെ പ്രൊഗ്രാമുകളെല്ലാം www.parambikulam.org എന്ന website വഴി ബുക്ക്‌ ചെയ്യാവുന്നതാണ്.


ഈ ഒരു ക്യാമ്പ്‌ സംഗടിപ്പിച്ചത്‌ Earthings Nature Foundation (ENF) എന്ന സംഘടനയാണ്. നിങ്ങൾക്കും ഇതുപോലെയുള്ള യാത്രകളിലും Forest Restoration വർക്കുകളിലും ഞങ്ങളോടോപ്പം join ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ താഴെ കാണുന്ന WhatsApp വഴി join ചെയ്യാവുന്നതാണ്.

ENF WhatsApp Link 👇🏼

https://chat.whatsapp.com/H4QxpkXNQm0...

Комментарии

Информация по комментариям в разработке