ശിവകവചമുള്ള നക്ഷത്രക്കാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെ ഉണ്ടാകും

Описание к видео ശിവകവചമുള്ള നക്ഷത്രക്കാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെ ഉണ്ടാകും

വിദ്യാഭ്യാസം, ജോലി, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, ഗൃഹദോഷം, ശത്രുദോഷം, ബിസിനസ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പാരമ്പര്യ ജ്യോതിഷ പ്രകാരം പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു Mob:9188035274

ശിവകവചമുള്ള സ്ത്രീ നക്ഷത്രങ്ങൾ, ഇവരെ ദുഖിപ്പിച്ചാൽ സർവനാശം

ഓരോ നക്ഷത്രങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്. ചില നക്ഷത്രങ്ങളിൽ ജനിക്കുന്ന സ്ത്രീകൾക്ക് വളരെയധികം സവിശേഷതകളുണ്ടെന്ന് പറയാം. അത്തരത്തിൽ ഈശ്വരാധീനം കൂടുതലുള്ള സ്ത്രീ നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾക്ക് പൊതുഫലമുണ്ട്. ഇതിൽ ചില നക്ഷത്രങ്ങളിൽ സ്ത്രീ ജനിക്കുന്നത് ഏറെ നല്ലതാണെന്ന് പറയാം. ഇവർക്ക് ഈശ്വരാധീനം കൂടുതലാണ്. ജന്മനാ ലഭിയ്ക്കുന്ന കഴിവാണ്. ജ്യോതിഷപ്രകാരം സ്ത്രീ ജനിക്കാൻ പറ്റിയ ഏറ്റവും നല്ല നാളുകളാണ് ഇത്. ഇവരെ നോവിക്കാനോ ദ്രോഹിക്കാനോ മാറ്റി നിർത്താനോ പാടില്ല. ഇവരെ ഇതേ രീതിയിൽ ഉപദ്രവിക്കുന്നവർക്ക് കഷ്ടകാലമുണ്ടാകും. ഇവരുടെ മനസ് നൊന്താൽ തന്നെ മറ്റുള്ളവർക്ക് ദോഷമുണ്ടാകും. 8 നക്ഷത്രങ്ങളാണ് ഈ സ്ത്രീ നക്ഷത്രങ്ങൾ. ശിവകവചം ഉള്ള സ്ത്രീ നക്ഷത്രങ്ങൾ എന്നു പറയാം. ഇവർ ഓ്ം നമശിവായ മന്ത്രം ഉരുവിടുന്നത് നല്ലതാണ്.

ശിവകവചമുള്ള സ്ത്രീ നക്ഷത്രങ്ങൾ, ഇവരെ ദുഖിപ്പിച്ചാൽ സർവനാശം
കാര്‍ത്തിക
കാര്‍ത്തിക ഇതില്‍ ആദ്യത്തെ നക്ഷത്രമാണ്. ശിവഭഗവാന്റെ അദൃശ്യസാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കുണ്ടായിട്ടുണ്ടാകും. ഇവരെ ദ്രോഹിച്ചവര്‍ രക്ഷപ്പെട്ട ചരിത്രമുണ്ടാകില്ല. ഇവരെ ദുഖിപ്പിക്കരുത്, ഇവരുടെ മനോവ്യഥക്ക് കാരണമാകരുത്. ജീവിതത്തില്‍ സത്യമുള്ള നക്ഷത്രക്കാരാണ് ഇവര്‍.

തിരുവാതിര
അടുത്തത് തിരുവാതിര നക്ഷത്രമാണ്. ഇവരുടെ കണ്ണുനീർ വീഴാൻ ഇടയാക്കിയവർ നശിച്ചിട്ടേയുള്ളൂ. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഏറെ ഐശ്വര്യമുള്ളവരാണ്. ശിവകവചത്താൽ മുങ്ങി നിൽക്കുന്ന നക്ഷത്രമാണ് തിരുവാതിര. വാക്കിലും നോക്കിലും ശക്തിയുള്ള നക്ഷത്രമാണ് ഇത്.

പൂരം
പൂരം നക്ഷത്രക്കാരെ ഒഴിവാക്കിയവരെ, ഇവരുടെ കണ്ണുനീർ വീഴാൻ ഇടയാക്കിയവരെ, അപമാനിച്ചവരെ എല്ലാം തിരിച്ച് വെല്ലുവിളിക്കാൻ ശക്തിയുള്ള നാളുകാരാണ് ഇവർ. ഇത്തരക്കാരുടെ മുന്നിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്നവർ. ഇവരുടെ മനസ് നോവിക്കുന്നവർക്ക് നല്ല ഫലമാകില്ല ലഭിയ്ക്കുന്നത്. തന്നെ മാറ്റി നിർത്തിയവരുടെ മുന്നിലൂടെ നടക്കാൻ കഴിയുന്നവർ.

ഉത്രം
ഉത്രം നക്ഷത്രം ദുഖം ഉള്ളിലൊതുക്കി നടക്കുന്നവരാണ്. ആരോടും പരാതിയോ പരിഭവമോ ഇല്ലാത്തവർ. ഇവർ അങ്ങോട്ട് ഉപദ്രവിക്കാൻ ചെന്നില്ലെങ്കിലും ഇവരെ പലരും ഉപദ്രവിയ്ക്കാൻ അങ്ങോട്ടു ചെല്ലാറുണ്ട്. ഇവർ അറിഞ്ഞ് ഭഗവാനെ വിളിച്ചു കരഞ്ഞാൽ ഉപദ്രവിയ്ക്കുന്നവർക്ക് നല്ല ഫലമാകില്ല ലഭിയ്ക്കുന്നത്.

മകം
മകം നക്ഷത്രവും ഉത്തമമായ, ശിവകവചമുള്ള സ്ത്രീ നക്ഷത്രമാണ്. ഒരു സ്ത്രീ ജനിയ്ക്കാൻ ഏറ്റവും ഉത്തമമായ നക്ഷത്രമാണ് ഇത്. ഇവരെ വിഷമിപ്പിച്ചു കൊണ്ട്, മാറ്റി നിർത്തിക്കൊണ്ട് എന്തു ചെയ്തിട്ടും കാര്യമില്ല. പ്രത്യേകിച്ചും വീട്ടിൽ ഇവരുണ്ടെങ്കിൽ. ഭഗവാനും ഭഗവതിയ്ക്കും ഒരുപോലെ പ്രിയപ്പെട്ട നക്ഷത്രമാണ് ഇത്. സത്യമുള്ള, ശക്തിയുള്ള നക്ഷത്രമാണ് ഇത്.

ഭരണി
അടുത്തത് ഭരണി നക്ഷത്രമാണ്. സത്യസന്ധതയുടെ നേർരൂപമാണ് ഈ നക്ഷത്രം. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിയ്ക്കുന്ന ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ ദുഖിപ്പിയ്ക്കുന്നതും ദോഷം വരുത്തുന്ന ഒന്നാണ്. ഇവർക്ക് ശിവഭഗവാന്റെ അനുഗ്രഹം യഥേഷ്ടമുണ്ട്. ഇവരെ ദുഖിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ഫലം ദുർഘടമായിരിയ്ക്കും.

ആയില്യം
അടുത്തത് ആയില്യം നക്ഷത്രമാണ്. നാഗങ്ങളുടെ നാളാണ് ആയില്യം. ഇവർക്ക് നാഗങ്ങളുടെ, ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്. സർപ്പദൃഷ്ടിയുള്ള ഒരു നക്ഷത്രമാണ് ഇത്. ഇവർ മനസുരുകി പ്രാർത്ഥിച്ചാൽ അത് സാധ്യമാകും. അടുത്തത് ഉത്രാടം നക്ഷത്രമാണ്. ഇവരെ ദ്രോഹിക്കാൻ ഇറങ്ങിയാൽ അവർ അനുഭവിക്കും. ഇവരായിട്ട് ഒന്നിനും പോകില്ല, എന്നാൽ ഭഗവാൻ കാരണം അത്തരക്കാർക്ക് ദോഷാനുഭവങ്ങളുണ്ടാകും.

പുണർതം
അടുത്തത് പുണർതം നക്ഷത്രമാണ്. ഇവർക്ക് ശിവഭഗവാന്റെ അനുഗ്രഹം ഏറെയുണ്ട്. സത്യമുള്ള നക്ഷത്രമാണ് ഇത്. ഇവരുടെ ജീവിതത്തിൽ ശിവഭഗവാന്റെ സാന്നിധ്യം ഏറെ അനുഭവപ്പെടും. ഇതുതന്നെയാണ് ഇവരുടെ ഏറ്റവും വലിയ വിജയം. ഇവരെ ഉപദ്രവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ സ്വയംനാശത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നോർക്കുക.

Комментарии

Информация по комментариям в разработке