പറമ്പന്തളി മഹാദേവ ക്ഷേത്രം /Parambanthaly Shiva temple

Описание к видео പറമ്പന്തളി മഹാദേവ ക്ഷേത്രം /Parambanthaly Shiva temple

പറമ്പന്തളി ശ്രീ മഹാദേവ ക്ഷേത്രം

കേരളത്തില്‍ ശ്രീ പരശുരമാനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാദേവ ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ക്ഷേത്രമാണ് മുല്ലശ്ശേരിയിലെ പറമ്പന്തളി മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ്. ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 9 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് കാണാം, ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്നും വിശ്വസിക്കപെടുന്നു.
മാടത്തിലപ്പനായി ധ്യാന ഭാവത്തിലാണ് മഹാദേവൻ ഇവിടെ പരിലസിക്കുന്നത്.
ക്ഷേത്രഭൂമിയിൽ ആകെ മഹാദേവന്റെ ജഡ പരന്നു കിടക്കുന്നു എന്നും ഒരു വിശ്വാസമുണ്ട്. ഒരിക്കൽ വില്ല്വമംഗലം സ്വാമിയാർ പറമ്പന്തളിക്ഷേത്രത്തിൽ ദർശനത്തിന് വന്നപ്പോൾ ക്ഷേത്രഭൂമിയിൽ ആകെ മഹാദേവന്റെ ജഡ പരന്നു കിടക്കുന്നതുകണ്ട് മുട്ടിലിഴഞ്ഞാണ് ഭഗവാനെ ദർശനം നടത്തിയതത്രേ. ഒരിക്കലെങ്കിലും കണ്ടു ദർശനം നടത്തിയിരിക്കേണ്ട ഒരു മഹാക്ഷേത്രം തന്നെയാണ് പറമ്പന്തളി ശ്രീ മഹാദേവക്ഷേത്രം

Комментарии

Информация по комментариям в разработке