മനസ്സ് കൊണ്ട് ശ്രവിച്ച് അതിനെ ഉൾക്കൊണ്ട്‌ ജീവിതത്തിൽ പ്രയോഗികമാക്കണം..!

Описание к видео മനസ്സ് കൊണ്ട് ശ്രവിച്ച് അതിനെ ഉൾക്കൊണ്ട്‌ ജീവിതത്തിൽ പ്രയോഗികമാക്കണം..!

സ്വന്തം മനസ്സിനെ നിലയ്ക്കുനിർത്താൻ ആയാൽ, കീഴടക്കാൻ എളുപ്പമല്ലാത്ത കാമം എന്ന നിത്യവൈര്യയും നിലയ്ക്ക് നിർത്താം. എല്ലാ കർമ്മങ്ങളുടെയും ഉത്ഭവസ്ഥാനമായ ഇന്ദ്രീയങ്ങൾ എന്ന കാമത്തിന്റെ ഇരിപ്പിടം നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കണം..

ഏത് അനുഭവത്തെയും ഭഗവാന്റെ അനുഗ്രഹമായി കണ്ട് ജീവിതം കൊണ്ടുനടന്നാൽ നല്ലൊരു ആത്മീയസംസ്‍കാരത്തിന്റെ ഉടമകളാവാനും, കിട്ടുന്ന അവസരങ്ങളെയെല്ലാം പ്രയോജനപ്പെടുത്താനും സ്വധർമം അനുഷ്ഠിച്ച് സമബുദ്ധിയോടെ മുന്നേറാനും നമ്മുക്ക് സാധിക്കും.

മനസ്സ് കൊണ്ട് ശ്രവിച്ച് അതിനെ ഉൾക്കൊണ്ട്‌ ജീവിതത്തിൽ പ്രയോഗികമാക്കണം..!

ഇഷ്ടത്തെയും അനിഷ്ടത്തെയും ഒരുപോലെ സ്വീകരിക്കാന്‍ നാം മനസ്സിനെ പാകപ്പെടുത്തിയെടുക്കണം


ഇന്ദ്രിയങ്ങളാണ് ശരീരത്തേക്കാൾ ശക്തം. ബുദ്ധി മനസ്സിനേക്കാൾ ശക്തമാണ്. ഈ ബുദ്ധിയെക്കാൾ ശക്തമാണ് ആത്മാവിൽ നിറഞ്ഞിരിക്കുന്ന ഈശ്വര ചൈതന്യം.



ആത്മാവിൽ നിറഞ്ഞിരിക്കുന്ന ഈശ്വരചൈതന്യം എന്നത് എന്താണ്‌


സ്വന്തം കഴിവുകളെ പുറത്തു പ്രകടിപ്പിക്കാൻ തടസ്സമാക്കുന്ന ശത്രുക്കൾ ആരാണ്.?#

ഭഗവാന്‍ കൃഷ്ണന്‍
അര്‍ജ്ജുനനോട്‌ പറയുന്നത്‌. പ്രിയാപ്രിയങ്ങൾ എല്ലാവർക്കും ഉണ്ട്‌. നമുക്ക്‌ ചില വ്യക്തികളോട്‌ ഇഷ്ടവും ചിലരോടിഷ്ടമില്ലായ്മയും തോന്നാം. പക്ഷേ നാം അതിനെ മനസ്സില്‍ വെച്ചു നടക്കുന്നത്
ഒട്ടും ഉചിതമല്ല. ഇഷ്ടമുള്ളതിനെ മാത്രം ആശ്രയിച്ച്‌ ഒട്ടല്‍
അറ്റാച്ച്‌മെന്റ്‌ ഉണ്ടാക്കിവയ്ക്കരുത്‌. അനിഷ്ടമായതിനെ വെറുത്ത്‌ മാറി
നില്‍ക്കരുത്‌. കണ്ണില്‍ രാഗദ്വേഷങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ, മനസ്സില്‍ ആ
സംസ്ക്കാരം ഉണ്ടാവാന്‍ നാം സമ്മതിക്കരുത്‌. പരിശീലനത്തിലൂടെ
തന്നെ ഇത്‌ മാറ്റിയെടുക്കണം. ദുര്‍ബലസംസ്‌ക്കാരമുണ്ടാകാന്‍ മനസ്സിനെ
അനുവദിക്കരുത്‌. ഇഷ്ടം മാത്രമല്ല ജീവിതം എന്ന്‌ നാം തിരിച്ചറിയണം.

മനോഭാവത്തെ മാറ്റിയാൽ സ്വഭാവം മാറുന്നു. സ്വഭാവം മാറിയാൽ സംസ്കാരം മാറും

നാം നമ്മുടെ വാസനകളെ അടിച്ചമര്‍ത്തിവെച്ചാല്‍ അത്‌ നമ്മെ
ദൂര്‍ബലരാക്കും. നാം കൊണ്ടുവന്നിരിക്കുന്ന പ്രാരബ്ധവും സഞ്ചിതവുമായ മാനസികസംസ്‌ക്കാരം പലപ്പോഴും നമ്മെ തോല്പിച്ചുകൊണ്ടി
രിക്കും. സ്വന്തം സ്വഭാവത്തെയും സംസ്ക്കാരത്തെയും മാറ്റാത്തിട
ത്തോളം കാലം എത്ര കഴിവും അറിവും ഉണ്ടായിട്ടും അത്‌ പ്രയോജന
പ്പടുകയില്ല. വിനയവും വിവേകവും വിദ്യയ്ക്കനുസരിച്ച്‌ ഉയരണം

വയ്യ'എന്ന്‌ ഒരിക്കലും പറയരുത്‌, ശാരീരികമായി ക്ഷീണിതനായിരിക്കാം.പക്ഷേ മാനസികമായി നാം ക്ഷീണിതരാകരുത്‌


ജീവിതത്തിൽ അറിവും കഴിവും മാത്രം പോര,വിനയവും സ്വഭാവശുദ്ധിയും ഉണ്ടാകണം..!


താൻ ചെയ്യുന്നതാണ് ന്യായമെന്നും തന്റെ സംസ്‍കാരമാണ് ശരിയെന്നും ഉറച്ചു വിശ്വസിക്കുന്നവരും താൻ തന്റെ സ്വഭാവം മാറ്റില്ലെന്നു പിടിവാശി പിടിക്കുന്നവരുമാണ് ഈ കൂട്ടർ.. എന്നാണ് ഭഗവാൻ പറയുന്നത്.. 🙏

ഭഗവാൻ ആരെയാണ് വിമൂഢത്മാവ് എന്നു വിളിക്കുന്നത്..?

ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും ഏത് അവസരങ്ങളെയും വേണ്ടത്ര പ്രയോജനപ്പെടുത്താനും അങ്ങനെ ഉത്കൃഷ്ടരാവനും കഴിഞ്ഞാൽ യഥാർത്ഥ ജീവിതമായി.

എന്താണ് യഥാർത്ഥ ജീവിതം.? ഭഗവത്ഗീത നമ്മുക്ക് യഥാർത്ഥ ജീവിതം നേടിത്തരുന്ന ഒരു വഴികാട്ടിയാണ്..!


ഭഗവാൻ അർജ്ജുനനേ 'മഹബാഹു' എന്നാണ് വിളിച്ചത്.ഏറ്റവും ശക്തമായ കൈകൾ ഉള്ളവൻ എന്നർത്ഥം

ഏതു കർമത്തിന്റെയും പിന്നിൽ ഒരു ഗുണമുണ്ട്. പ്രകൃതിയിൽ എല്ലാം കർമങ്ങളും നടക്കുന്നത് ഒരു ഗുണം അഥവാ സംസ്ക്കാരം മൂലമാണ്. കുറെ കാലത്തെ ആചരണങ്ങൾ കൊണ്ട് നാം ആർജ്ജിച്ചു വച്ചിരിക്കുന്ന സ്വഭാവങ്ങളെയാണ് സംസ്‍കാരം എന്ന് പറയുന്നത്..!

ഭഗവാൻ പറയുന്നു അർജ്ജുനാ നീ അഹങ്കാരത്തിന്റെ പിടിയിൽ പെട്ടുപോവരുത്.കാരണം അഹങ്കാരം സമബുദ്ധിക്ക് എതിരാണ്
നമ്മുക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും പരാതികളും ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.
ഈ ശരീരം തന്നെയാണ് ക്ഷേത്രമെന്നു മനസ്സിലാക്കി ശരീരത്തിലിരിക്കുന്ന ചൈതന്യം തന്നെയാണ് ഭഗവാനെന്നും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു..

ഭഗവാനിലേക്ക് മനസ്സ് തിരിക്കുക എന്ന് പറഞ്ഞാൽ നമ്മൾ അമ്പലത്തിൽ പോകുക എന്നതാണോ അർത്ഥമാക്കുന്നേ.?

ദുർബലമായ മനസ്സിൽ നിന്നും ഭഗവാൻ അകന്നു പോകും


#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

Комментарии

Информация по комментариям в разработке