മുൻപേ നടന്നവൻ | ആറാട്ടുപുഴ വേലായുധപ്പണിക്കർ | UK SREEJITH BHASKAR| ARATTUPUZHA VELAYUDHA PANICKER

Описание к видео മുൻപേ നടന്നവൻ | ആറാട്ടുപുഴ വേലായുധപ്പണിക്കർ | UK SREEJITH BHASKAR| ARATTUPUZHA VELAYUDHA PANICKER

ആറാട്ടുപുഴ വേലായുധപണിക്കരെ കുറിച്ചും അദ്ദേഹം നടത്തിയ നവോത്ഥാന സമരങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണ് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം നിർവ്വഹിച്ച "മുൻപേ നടന്നവൻ "

Script & Direction : UK Sreejith Bhaskar
Director of Photography : Jiju Chandran
Chief Editor : Jibin Lal CH

മധ്യ തിരുവിതാംകൂറിൽ ജനിച്ച ഒരു നവോത്ഥാന നായകനെത്തേടി കോഴിക്കോട് വടകരയിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ആറ് വർഷത്തിലധികമായുള്ള അന്വേഷണങ്ങൾക്കിടയിൽ കൃഷി മന്ത്രി പി.പ്രസാദ്,എം.ജി.എസ് നാരായണൻ, കെ.കെ.എൻ കുറുപ്പ്, വേലായുധൻ പണിക്കശ്ശേരി, സുനിൽ പി.ഇളയിടം, പി.ഹരീന്ദ്രനാഥ്, അജയ് ശേഖർ, സുരേഷ് എസ്.പി.എൽ എന്നിവരെ കൂടാതെ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരെയും നാട്ടുകാരെയും,നാടൻ പാട്ടുകാരെയും കോർത്തിണക്കിയ ദൃശ്യാവിഷ്കാരമാണ് ' മുൻപേ നടന്നവൻ.'

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിനും നാല് വർഷം മുൻപേ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങൾക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും തുടർന്ന് മാറ് മറക്കൽ സമരം, അച്ചിപ്പുടവ സമരം, മുക്കുത്തി സമരം,വഴി നടക്കൽ സമരം, കർഷക സമരം, മിശ്രഭോജനം, മിശ്രവിവാഹം, മെതിയടി സമരം തുടങ്ങിയ നിരവധി നവോത്ഥാന സമരങ്ങൾ നടത്തിയ മഹദ് വ്യക്തിയാണ് അദ്ദേഹം.
കേരളീയ നവോത്ഥാനത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയും വേലായുധപ്പണിക്കരാണ്.

അദ്ദേഹം നടത്തിയ പ്രധാനപ്പെട്ട നവോത്ഥാന സമരങ്ങൾ
1_ക്ഷേത്രനിർമ്മാണം - മംഗലം
2 - ക്ഷേത്രനിർമ്മാണം - തണ്ണീർമുക്കം
3 - ഏത്താപ്പ് സമരം
4- അച്ചിപ്പുടവ സമരം
5 - കർഷക സമരം
6 - മുക്കുത്തി സമരം
7 - കഥകളിയോഗം
8 - വഴി നടക്കൽ സമരം
9 - മെതിയടി സമരം
10- പശുവിനെ വളർത്തൽ
11- കുടുമ ക്കെട്ടൽ
12- പേരിടൽ
13 - കുടിയൊഴിപ്പിക്കൽ
14- കരം പിരിക്കൽ
15 - സമുദായ കോടതി
16 - മിശ്രഭോജനം
17- മിശ്രവിവാഹം
18- പുര കെട്ടി മേയലും നിർമ്മാണവും
19-നിശാപാഠശാല
20 - കളരി
21 -വായനശാല
22 - യുദ്ധതന്ത്രങ്ങൾ
23-മൽസ്യ തൊഴിലാളികൾക്കുള്ള സഹായം
23- കയർ തൊഴിലാളികൾക്കുള്ള സഹായം
24-ദിവാന്റെ വീട്ടിൽ കയറിയുള്ള അതിക്രമം
25- അടിവസ്ത്രം പുര പുറത്തിടൽ....

Credits
Special Gratitude : Nijeesh Vijay
Script & Direction : UK Sreejith Bhaskar
DOP : Jiju Chandran | https://bit.ly/3AHHQMc
Chief Editor : Jibin Lal CH
Production : Ragesh Raghav
Production controller : Vineeth CP
Editors : Subhanesh |Vinil Jith
Narration : PK Krishnadas
Drawings : Balamurali Krishnan | Ramesh Ranjanam | T Murali
Graphics & Design : Shimjith | Arun Edacheri | Prasanth PM
Subtitle : Dinesh KT | Syke AK | Muhammed KP | Sumesh M
Recording : Suveesh Music Hut
Background Music : Sandy
Studio : Creative Edit Room | Afterain VFX Box

0:00 ടൈറ്റിൽ
1:23 ആറാട്ടുപുഴ വേലായുധ പണിക്കർ
5:40 ജനനം ,ബാല്യം
10:23 വിദ്യാഭ്യാസം
12:39 കായംകുളം കൊച്ചുണ്ണി
13:28 സമരങ്ങൾ
15:49 ആദ്യ ക്ഷേത്ര നിർമാണം
16:15 വൈക്കം ക്ഷേത്രത്തിൽ
17:46 ജ്ഞാനേശ്വരം ക്ഷേത്രം
18:44 ചേർത്തല പുത്തനമ്പലം
21:52 മാറു മറക്കൽ സമരം
24:09 മൂക്കുത്തി സമരം
25:09 കഥകളിയോഗം
28:49 അച്ചിപ്പുടവ സമരം ,പണിമുടക്ക്
33:15 പണിക്കർ സ്ഥാനം
34:25 കൊച്ചുണ്ണിയുമായി
38:29 ഇന്നത്തെ ആരാധകൻ ,AVP Foundation
39:09 പേഷ്കാർ ,കരം പിരിക്കാൻ
40:49 നാട്ടു കോടതി
42:30 മെതിയടി സമരം
43:57 കുട്ടികളുടെ പേരുകൾ
45:46 പാപ്പു മേനോൻ ,ഉഴുതുമ്മൽ കിട്ടൻ
50:14 വാൾ
52:00 പാട്ടുകളിൽ AVP
52:41 Leftover- Novel about AVP,
54:04 ബുദ്ധ സാനിധ്യം
56:37 ആലുമൂട്ടിൽ മേട
58:00 പാദപ്പലക
58:43 ശ്രീ നാരായണഗുരു
59:43 നങ്ങേലി
1:01:24 കായംകുളം കൊച്ചുണ്ണി
1:02:39 സിനിമയിൽ
1:03:35 അവസാനകാലം
1:05:25 അന്ത്യ നിമിഷങ്ങൾ
1:11:50 മരണാനന്തരം
1:11:50 ആദ്യ രക്തസാക്ഷി
1:12:27 മുൻപേനടന്നവൻ

Комментарии

Информация по комментариям в разработке