Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song

Описание к видео Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song

Song : Manavaalan Paara...
Movie : Kakka
Lyrics : P. Bhaskaran
Music : K.V. Mahadevan
Singer : S.Janaki


മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ
തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ
തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ

അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി
പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി
പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു
കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ [ മണവാളന്‍ പാറ ]

കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍
അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി
തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി
അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി
കായലില്‍ താഴ്ത്തി....
ആ.....ആ......
എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ
ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ
ചുഴിയില്‍ ചാടീ‍....
അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍
പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി [ മണവാളന്‍ പാറ ]

Комментарии

Информация по комментариям в разработке