പി റ്റി ഉഷ : ചിരിയും കണ്ണീരും കലർന്ന അസാധ്യമായൊരു ജീവിത യാത്ര | P T Usha Silver Screen Malayalam

Описание к видео പി റ്റി ഉഷ : ചിരിയും കണ്ണീരും കലർന്ന അസാധ്യമായൊരു ജീവിത യാത്ര | P T Usha Silver Screen Malayalam

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  
#പിറ്റിഉഷ
#PTUsha
#SilverScreenMalayalam
ഒരു ശ്വാസ ഗതിയുടെ വ്യത്യാസത്തിൽ ഒരു തലനാരിഴയുടെ പിന്പറ്റലിൽ ഒളിമ്പിക്സ് മെഡൽ നഷ്ടമായ ആ യുവതിക്ക് കണ്ണീർ അടക്കാൻ കഴിഞ്ഞില്ല .. അതെ പറ്റി ഓർക്കുമ്പോൾ ഇന്നും അവരുടെ കണ്ഠമിടറും ''സെക്കൻഡിന്റെ നൂറിലൊരാശം വ്യത്യാസത്തിൽ എനിക്ക് മെഡൽ നഷ്ടമായി. ഞാൻ പൊട്ടിക്കരഞ്ഞുപോയി. അന്ന് രാത്രി ഇന്ദിരാഗാന്ധിയുടെ മെസ്സേജ് ഇങ്ങനെയായിരുന്നു ഇത്തവണ നമ്മൾ തൊട്ടു അടുത്ത തവണ നമുക്ക് വിജയിക്കണം, അതെനിക്ക് വല്ലാത്തൊരു ആവേശമായിരുന്നു. ഒരു സൗകര്യവുമില്ലാതെ എനിക്കിത്രയൊക്കെ നേടാനായില്ല ഇനിയും എനിക്ക് പറ്റും എന്ന് ഞാൻ എന്നെ ബലപ്പെടുത്തിക്കൊണ്ടേയിരുന്നു". അടുത്ത വർഷം, വലിയൊരു നേട്ടം കൊണ്ട് ആ വേദന അവളങ്ങു മായ്ച്ചു കളഞ്ഞു. ജക്കാർത്തയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ മെഡലുകൾ നേടി അവർ ചരിത്രം സൃഷ്ടിച്ചു. എങ്കിലും പിന്നീട് ഒരവസരത്തിൽ അവർ ഇങ്ങനെ പറഞ്ഞു ''ഒളിമ്പിക് മെഡലുകളോ വേൾഡ് റെക്കോർഡുകളോ പോലും നേടാൻ കഴിവുണ്ടായിട്ടുംനഷ്ടങ്ങൾ സംഭവിച്ചു പോയൊരു ആളാണ് ഞാൻ, മുക്കാൽ ഭാഗവും ജീവിതം വിജയകരമെന്ന് പറഞ്ഞാലും ആ നഷ്ടങ്ങൾ ഇന്നും എന്റെ ഉറക്കം കെടുത്തുന്നവയാണ്,'' സത്യത്തിൽ പയ്യോളി എന്ന ഗ്രാമത്തിലെ ഒരു നാട്ടിന്പുറത്തുകാരിയിൽ നിന്നും അവൾ കുതിച്ചുകയറിയ ദൂരങ്ങൾ വിശാലമാണ്, ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് വേഗതപകർന്ന പെൺശബ്ദം കൂടിയാകുന്നു പി ടി ഉഷ. ഒരിക്കൽ ഒളിമ്പിക്കിൽ കുതിച്ചു പായുന്ന ആ പെൺപുലിയെ കണ്ട് അത്ഭുതത്തോടെ എന്താണ് ഈ വേഗതയുടെ രഹസ്യക്കൂട്ടെന്ന ചോദ്യവുമായി ഒരു സായിപ്പ് കോച്ച് അടുത്ത് കൂടിയത്രേ , തന്റെ മുന്നിൽ ഊണിനായി 'അമ്മ കൊടുത്തുവിട്ട കണ്ണിമാങ്ങാ അച്ചാറു ചൂണ്ടിക്കാട്ടി ഇതാണാ രഹസ്യമെന്ന് പറഞ്ഞ പെൺകുട്ടിയുടെ സ്പോർട്സ്മാൻ സ്പിരിറ്റ്, അതിലെ കറുത്ത ഹാസ്യം മനസിലാക്കാതെ കണ്ണിമാങ്ങാ കടിച്ച സായിപ്പ് എരിവുമൂലം ഓടി എന്നും കേട്ടിട്ടുണ്ട് . നിരന്തര പ്രാക്ടിസിനിടെ തളർന്നു വീണ പെൺകുട്ടി ഇനി ഓടരുതെന്നു ഡോക്ടർമാർ വിധിയെഴുതിയിട്ടും, പിന്നീട് ക്യാമ്പിൽ സെലക്ഷൻ കിട്ടാനായി മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഡോക്ടറുടെ കാലുപിടിച്ചു 100 ,200 മീറ്റർ മാത്രം ഓടാമെന്ന ഇളവ് എഴുതിവാങ്ങിയിട്ടു തന്റെ രാജ്യത്തിനായി കിതപ്പില്ലാതെ കുത്തിച്ചവൾ, ആ കുതിപ്പിന് സ്റ്റേറ്റ് വേണ്ടത്ര പിന്തുണ നൽകിയോ .. എന്നും കുറ്റബോധമുണർത്തുന്ന ചോദ്യമാണിത് .. പരിമിതികളിൽ നിന്ന് മുന്നേറിയ ആ പെൺവീര്യത്തിന്റെ ഇന്നും നിലയ്ക്കാത്ത ഒളിമ്പിക് സ്വപ്നങ്ങളുടെ കഥകേൾക്കാം, അഥവാ പി ടി ഉഷയുടെ പ്രചോദനകരമായ ജീവിതകഥകേൾക്കാം...

Комментарии

Информация по комментариям в разработке