valiya panayanarkkavu devi temple | വലിയ പനയന്നാർക്കാവ്‌ ക്ഷേത്രം | kalliyankattu neeli

Описание к видео valiya panayanarkkavu devi temple | വലിയ പനയന്നാർക്കാവ്‌ ക്ഷേത്രം | kalliyankattu neeli

രക്തദാഹിയായ യക്ഷി കള്ളിയങ്കാട്ടു നീലി യെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കള്ളിയങ്കാട്ടു നീലി യെ ദേവതാ സങ്കൽപ്പത്തിൽ കുടിയിരുത്തിയിട്ടുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ചെങ്ങന്നൂരിൽ അടുത്ത് പരുമല എന്ന ദേശത്ത് ഉള്ള ശ്രീ വലിയ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ആണ് പ്രതികാരദാഹിയായ കള്ളിയങ്കാട്ടു നീലി യെ കുടിയിരുത്തിയ ഉള്ളത്. കള്ളിയങ്കാട്ടു നീലിയുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല വലിയ പനയന്നാർകാവ് പ്രശസ്തമായ ഉള്ളത് കേരളത്തിലെ ഏറ്റവും പ്രശസ്തമായ 4 ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് പനയനാർകാവ്. തിരുമാന്ധാംകുന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവ് ക്ഷേത്രങ്ങൾ കൊപ്പം പ്രാധാന്യമാണ് പനയന്നാർകാവിനും ഉള്ളത്. പരശുരാമൻ പ്രതിഷ്ഠിച്ച ശിവ പ്രതിഷ്ഠയും അതിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വലിയ ശ്രീകോവിലിൽ ചാഞ്ചാടുന്ന ഭഗവതി കാളിയും പിന്നിൽ വടക്കോട്ട് ദർശനമായി സപ്തമാതൃക്കളും അവയ്ക്ക് വലതുഭാഗത്ത് ശ്രീ വീരഭദ്രനും സപ്തമാതൃക്കളും ചാന്താട്ടം ഭഗവതിക്കും ഇടതുവശത്ത് ശ്രീ ഗണ നായകനും ഇടതുവശത്ത് ത്രിശൂല മധ്യ സ്ഥിതിയായി ശൂലിനി യും ഉൾപ്പെടെയുള്ള പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത് നാലമ്പലത്തിനകത്ത് 2 ശ്രീകോവിലുകളിൽ ആയി 13 ദേവി ദേവ വിഗ്രഹ പ്രതിഷ്ഠകളും അത്യപൂർവമായി ഉള്ള മേരു ചക്രവും ആണ് ഇവിടെ ഉള്ളത് നാലമ്പലത്തിന് പുറത്ത് തിരുമുറ്റത്ത് കരിങ്കാളി കൊടുങ്കാളി ഭൂത കാളിമാർ വടക്ക് ഒരു ശ്രീകോവിലിന് മൂന്ന് പ്രതിഷ്ഠകൾ ആയി കുടികൊള്ളുന്നു തുടർന്ന് ക്ഷേത്രപാലനും രക്ഷാധി പൻ ശ്രീധർമ്മശാസ്താവ് അന്നപൂർണേശ്വരി ശ്രീ ഗണപതി തുടങ്ങിയ ക്ഷേത്രങ്ങളും കടമറ്റത്ത് കത്തനാർ കൊണ്ടുവന്ന കള്ളിയങ്കാട്ട് നീലിയും യും ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. കൃത്യമായ പഴക്കം തിട്ടപ്പെടുത്താൻ കഴിയാത്തവണ്ണം പുരാതനമാണ് ക്ഷേത്രം. ഉണ്ണുനീലി സന്ദേശത്തിൽ ഉം ഈ ക്ഷേത്രത്തെക്കുറിച്ച് സൂചനകളുണ്ട് പനയന്നാർകാവ് വിന്റെ പൗരാണിക പ്രസിദ്ധിക്കു ഉദാഹരണമാണ് ഇത്. പനയന്നാർകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും കൊട്ടാരത്തിൽ പടിഞ്ഞാറ്റേടത്തു ആദിശർ കുടുംബത്തിനാണ് പടിഞ്ഞാറേടത്ത് കൊട്ടാരത്തിനു സമീപമുള്ള പള്ളിയറ ഭഗവതിയാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം. പനയന്നാർകാവ് ക്ഷേത്രത്തിന്റെ ശ്രീകോവിലുകളിൽ ആലേഖനം ചെയ്തിട്ടുള്ള ചുവർചിത്രങ്ങളും ഈ ക്ഷേത്രത്തിന്റെ സനാതനവും സമ്പൽ സമൃദ്ധവുമായ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നതാണ്. ക്ഷേത്ര ചുറ്റമ്പലത്തിന് വിവിധഭാഗങ്ങളിലായി കൊത്തിവച്ചിട്ടുള്ള ശില്പങ്ങൾ പുരാതന കേരളീയ വാസ്തുശിൽപ പാരമ്പര്യത്തിന് ഉദാഹരണമായി ഇന്നും ഇവിടെ നമുക്ക് കാണാനാകും.പരശുരാമൻ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠക്കു പുറമേ ദുർവാസാവ് മഹർഷി യും നാരദമഹർഷി യും ചേർന്ന് ശ്രീഭദ്രകാളി സപ്തമാതൃക്കൾ വീരഭദ്രൻ ഗണപതി വിഗ്രഹങ്ങൾ എന്നിവ വലിയ കോവിലിലും കരിങ്കാളി കൊടുങ്കാളി ഭൂ തക്കാളി ക്ഷേത്രപാലൻ പള്ളിയറക്കാവ് ദുർഗാദേവി പ്രതിഷ്ഠകൾ പ്രത്യേക ശ്രീകോവിലുകളിലും നടത്തി. പ്രതിഷ്ഠകൾ പ്രത്യേക.ഈ മഹർഷീശ്വരന്മാരുടെ സംയുക്ത സൃഷ്ടിയാണ് വലിയ പനയന്നാർകാവ്. ക്ഷേത്രത്തിന്റെ ചുറ്റിലും ആയി വനനിബിഡമായ കാവും സ്ഥിതിചെയ്യുന്നുണ്ട് നാഗരാജാവ് നാഗയക്ഷി തുടങ്ങി അഞ്ചു നാഗ പ്രതിഷ്ഠകളാണ് ക്ഷേത്രം വക കാവിൽ വിവിധയിടങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇങ്ങനെ നിരവധി ദേവീദേവന്മാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് പനയന്നാർകാവ് ക്ഷേത്രം. കെട്ടി വിധാന ഗുരുതി, മഹാ ചാന്താട്ടം വലിയ ഗുരുതി അഷ്ടാഭിഷേകം ത്രി വാതിൽ ദർശനം അഘോര മന്ത്ര പൂജ യക്ഷി പൂജ കൈവട്ടക ഗുരുതി അടിമ കിടത്തൽ തുടങ്ങി വിവിധ പ്രത്യേക വഴിപാടുകളും ക്ഷേത്രത്തിൽ നടത്തിവരുന്നു വിഷു മഹോത്സവവും കുംഭമാസത്തിൽ ശിവരാത്രിയും ധനുമാസത്തിലെ മണ്ഡലപൂജ യും കർക്കിടക മാസത്തിലെ വാവുബലി യും നടന്നുവരുന്നു ക്ഷേത്രത്തിലെ വടക്കുപടിഞ്ഞാറേ മൂലയിൽ ആണ് കടമറ്റത്ത് കത്തനാർ ബന്ധിച്ച് യക്ഷിയുടെ പ്രതിഷ്ഠയുള്ളത്. കടമറ്റത്ത് കത്തനാർ മലയിൻകീഴ് കാട്ടിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്ന കള്ളിയങ്കാട്ടു നീലി അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ നിന്നും രക്ഷപ്പെട്ട് ഉഗ്ര രൂപയായി ഏവരെയും ആക്രമിക്കുന്ന നിലയിലേക്ക് എത്തി. ഇത് അറിഞ്ഞ് എത്തിയ പല മാന്ത്രികരും യക്ഷിയെ ബന്ധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് അറിഞ്ഞെത്തിയ കടമറ്റത്ത് കത്തനാർ യക്ഷിയെ തിരക്കി കാഞ്ഞിരം കാട്ടിൽ ഇറങ്ങി. ഇതറിഞ്ഞ് യക്ഷി പനയന്നാർ കാവിൽ അഭയംതേടി എന്നാണ് ഐതിഹ്യം പറയുന്നത്. ഇതോടെയാണ് ഏവർക്കും പേടിസ്വപ്നമായിരുന്ന കള്ളിയങ്കാട്ട് നീലിയുടെ ഭീതി ഒഴിഞ്ഞത്. ഇന്ന് കള്ളിയങ്കാട്ട് നീലി ദേവീ സങ്കൽപ്പത്തിൽ ആരാധിക്കുന്ന ക്ഷേത്രം എന്ന പേരിലും പ്രശസ്തമാണ് ഇവിടം.

Комментарии

Информация по комментариям в разработке