SREE PARASUTHANE | Thomas Abraham, Atlanta |

Описание к видео SREE PARASUTHANE | Thomas Abraham, Atlanta |

LYRICS & VOCAL: THOMAS ABRAHAM, ATLANTA
STUDIO: BENSUN CREATION, TVM
VIDEO CREATION: SANTOSH KOTTARAKARA
CO-ORDINATOR: MAMAN KURIAN, TVM

Lyrics:
എബ്രായ ലേഖനത്തിലെ ക്രിസ്തു
.
ശ്രീ നരപതിയേ - എന്ന രീതി

ശ്രീ പരസുതനേ! ശാലേം മനുവേലനേ
ഉർവ്വിയാകെ സൃഷ്ടി ചെയ്തു സംസ്ഥിതിയിൽ സംരക്ഷിക്കും
സർവ്വശക്തൻ സൂനുവായ് വന്ന. ശ്രീപരസുതനെ

1.ദാർശനീകർ ഭാഗം ഭാഗം തന്ന ജ്ഞാനം
ആശാവഹം ലേശമില്ലാതാകയാലെ
ആശിഷേകി ദൈവജ്ഞാനം ശേഷിയാക്കി ദേവജാതൻ
ദാർശകരിൽ ശ്രേഷ്ഠനായോനേ-സ്തുതിക്കുന്നേൻ- ശാലേം...

2.താതൻ തന്‍റെ തേജസ്സല്ലോ ദർശിച്ചീടിൽ
തത്ത്വത്തിന്‍റെ മുദ്ര തന്നെ യേശുനാഥൻ
തീർത്തു പാപം ശ്രേഷ്ഠമായ വഴിപാടും യാഗവുമായ്
പാർത്തു മഹിമാസനത്തിങ്കൽ-
അദ്യാപി നീ- ശാലേം..

3.സൃഷ്ടിതാവും ദൈവവും നീ എന്നതാലേ
സൃഷ്ടികൾക്കാരാദ്ധ്യനാകും ദേവജാതൻ
നഷ്ടമായ സൃഷ്ടിയൊക്കെ വീണ്ടെടുത്തു ദൂതരെക്കാൾ
ശ്രേഷ്ടനാമ ശിഷ്ടനാകയാൽ-ഘോഷിക്കുന്നേൻ- ശാലേം..

4.ഉന്നതൻ നീ ദൂതരെക്കാൾ എന്നതിനാൽ
വന്ദിതൻ നീ സർവ്വഗോത്ര ജാതികൾക്കും
തന്നിലായ മാനവർക്കു തേജസ്സേകും ജീവജ്യോതി
ഉന്നതത്തിൽ വാഴും മന്നവൻ-മഹോന്നതാ-ശാലേം..

5.ഭൃത്യനായ മോശെ മൂലം യാത്ര ചെയ്ത
മർത്യരാകവേ വലഞ്ഞു ഭൂതലത്തിൽ
പുത്രനായ ക്രിസ്തു നാഥൻ
ശ്രേഷ്ഠനത്രെ മോശെയെക്കാൾ
മർത്യരുടെ രക്ഷാനായകൻ
നിശ്ശങ്കമായ് - ശാലേം..

6. സ്വസ്ഥതയിൽ പൂകിടുവാൻ സാദ്ധ്യമാകും
സുസ്ഥിരമാം വിശ്വാസത്താൽ മാത്രമല്ലോ
അസ്ഥിരർക്കു യോശുവായിൽ സ്വസ്ഥത കൈവിട്ടുപോയി
ക്രിസ്തു മാത്രം സ്വസ്ഥമേകിടും
ശർമ്മജനേ- ശാലേം..

7. വമ്പെഴുന്ന കഷ്ടമേറ്റോൻ ക്രിസ്തു മാത്രം
അമ്പേ! തികവുള്ള തന്നനുസരണം!
നമ്പുവോർക്കു സമ്പൂര്‍ണ്ണ മാം
രക്ഷ ചെയ്യും തമ്പുരാൻ നീ
അമ്പേ! മഹാചാര്യനല്ലയോ
അഹരോനിലും - ശാലേം..

8. അഹരോന്യ ക്രമത്തെക്കാൾ ശ്രേഷ്ഠമേറും
അർഹമാകും മല്ക്കിസേദെക്കിന്‍റെ ക്രമം
അഹമഹ മികനാകും ശ്രേഷ്ഠമഹാപുരോഹിതൻ
അഹർന്നിശം അർഹനീയനാം
പക്ഷവാദാൽ - ശാലേം..

9. മർത്യ മദ്ധ്യേ വിളിച്ചവർ മാത്രമല്ലോ
മർത്യർക്കാചാര്യന്മാരായിരിപ്പതെന്നും
പ്രത്യുത പരിഗണന സിദ്ധത ലഭിച്ച ക്രിസ്തു
സ്തുത്യമഹാ പുരോഹിതൻ താൻ
മല്ക്കീസേദെക്- ശാലേം..

10. ശ്രേഷ്ഠമഹാചാര്യനാം നീ നിർമ്മലനും
ദുഷ്ടരോടു വേറിട്ടോരു നിർദ്ദോഷിയും
ശിഷ്ടജന പാലകൻ നീ വാഴും മഹിമാസനത്തിൽ
ശ്രേഷ്ഠതയിൽ ഉന്നതനായി
സ്വർഗ്ഗത്തേക്കാൾ- ശാലേം..

Комментарии

Информация по комментариям в разработке