Viswasanayakan |Malayalam Christian song |Aksa Santosh |Thomas Abraham,Atlanta

Описание к видео Viswasanayakan |Malayalam Christian song |Aksa Santosh |Thomas Abraham,Atlanta

Song: Viswasanayakan
Lyrics: Thomas Abraham, Atlanta
Vocal: Aksa Santosh
Orchestration: Sujith Sunil, Kottarakara
Audio & Video Mixing: Santosh Mathew, Kottarakara
co-ordinator: Maman Kurian, Trivandrum

Lyrics:
ശാലോമിയേ!വരികെ ന്‍റെ പ്രിയേ - എന്ന രീതി

വിശ്വാസ നായകൻ യേശുവിനെ
വിശ്വത്തിൽ വീക്ഷിച്ചോടും സ്ഥിരമായ്
നീതിമാൻ ജീവിക്കും വിശ്വാസത്താലെന്നും
ഭീതിയാൽ പിന്മാറിൽ പ്രസാദിക്കില്ലവൻ - വിശ്വാസ

1.വിശ്വാസത്തിൻ സാക്ഷി ഹാബേലിൽ നാം
വിശുദ്ധമായുള്ളോരാരാധന
വീക്ഷിക്കാം ഹാനോക്കിൻ വിശ്വാസ യാത്രയെ
കാംക്ഷിക്കാം സ്വർപ്പുരം രക്ഷകനോടൊത്തു - വിശ്വാസ

2.നോഹയിൽ വിശ്വാസം പക്വമായി
ഈഹിത പെട്ടക നിർമ്മിതിയാൽ
നോഹ തൻ പെട്ടകം ക്രിസ്തുവിൻ രൂപകം
മാഹീതലേ രക്ഷ ഇല്ല മറ്റൊന്നിലും - വിശ്വാസ

3.വിളിച്ചവൻ വിളി കേട്ടതിനാൽ
അളുക്കമെന്നിയെ അബ്രഹാം താൻ
ഇളക്കമെന്നിയെ യാത്ര ചെയ്തിട്ടവൻ
കളത്രത്തോടൊത്തൊര ന്യ ദേശം പൂകി - വിശ്വാസ

4.വാഗ്ദത്ത ദേശമൊരന്യ ദേശം
മുഗ്നമാം മറ്റൊന്നു കാംക്ഷിച്ചിട്ടു
ശില്പിയായുള്ളൊരു സുസ്ഥിര പട്ടണം
നല്പെഴും വിശ്വാസ ദൃഷ്ടിയാൽ വീക്ഷിച്ചു - വിശ്വാസ

5.ആശക്കെതിരായി ആശ യോടെ
വിശ്വാസികൾക്കു പിതാവായി താൻ
വിശ്വമീ ഭക്തർ തൻ മിത്രങ്ങൾക്കായുള്ള
ശ്മശാന ഭൂമിയായ്‌ വീക്ഷിക്കും വിശ്വാസി - വിശ്വാസ

6.മുതിർന്നു വന്നതാം മോശെയുടെ
അതിവിശ്വാസം തിരഞ്ഞതോർത്താൽ
ഭൗതിക ഭോഗങ്ങൾ പുച്ഛിച്ചു തള്ളിതാൻ
ഭേദമായ് ദർശിച്ചു ദേവജനകഷ്ടം - വിശ്വാസ

7.അദൃശ്യ ദൈവത്തെ പാർത്തെന്നപോൽ
ഉദ്വേഗിച്ചില്ലരചൻ തീർപ്പുകൾ
ഫറവോൻ സൂനു പദവി ത്യജിച്ചിട്ട്
നിറഞ്ഞ ക്രിസ്തുവിൻ നിന്ദ നിധിയാക്കി - വിശ്വാസ

Комментарии

Информация по комментариям в разработке