കിടപ്പാടമുണ്ടാക്കാന്‍ 50 പൈസയില്‍ തുടങ്ങിയ ഇഡ്ഡലി വില്‍പന; സരസ്വതിയമ്മ ഇനി യു.എസിലേക്ക്

Описание к видео കിടപ്പാടമുണ്ടാക്കാന്‍ 50 പൈസയില്‍ തുടങ്ങിയ ഇഡ്ഡലി വില്‍പന; സരസ്വതിയമ്മ ഇനി യു.എസിലേക്ക്

കാറ്റടിച്ചാല്‍ പറന്നുപോകുന്ന ഷീറ്റിട്ട കുടിലിന്‍ നിന്നാണ് സരസ്വതിയമ്മ ഇഡ്ഡലി വില്‍പ്പനയുടെ തുടക്കം. മൂന്നു പെണ്‍മക്കളെ വളര്‍ത്താന്‍ ഭര്‍ത്താവിനൊപ്പം അവര്‍ തട്ടുകടയും പായസവില്‍പ്പനയും പശുവളര്‍ത്തലുമെല്ലാം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 18 വയസുള്ള പെണ്‍കുട്ടി ഒരു കിടപ്പാടം ഉണ്ടാക്കാന്‍ തുടങ്ങിയ കഠിനാധ്വാനം സാക്ഷാത്ക്കരിക്കുന്നത് തന്റെ 59-ാം വയസിലാണ്. കൊച്ചി ഗാന്ധിനഗറില്‍ താമസിക്കുന്ന സരസ്വതി ഇഡ്‌ലി വിറ്റാണ് ഭര്‍ത്താവിന്റെ മരണശേഷവും ജീവിതപ്രാരാബ്ദങ്ങള്‍ക്കുത്തരം കണ്ടെത്തിയത്.മൂന്നു മക്കളുടെ വിവാഹശേഷമാണ് തന്റെ സ്വപ്‌നമായ യാത്രകളിലേയ്ക്ക് സരസ്വതി ഇറങ്ങിത്തിരിക്കുന്നത്.ശാരീരികപ്രശ്‌നങ്ങള്‍ തളര്‍ത്തുമ്പോഴും യാത്ര ചെയ്യാന്‍ മനക്കരുത്ത് കൈമുതലാക്കി അവര്‍ തന്റ പെണ്‍മക്കളുടെ കൈപിടിച്ച് നടന്നു. കാശ്മീരും ഹിമാചലും മണാലിയുമെല്ലാം കണ്ട് സരസ്വതിയമ്മ തന്റെ സ്വപ്‌നയാത്രയായ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഇഡ്‌ലി വില്‍പ്പന കൊണ്ട് പ്രതിസന്ധികളെ തോല്‍പ്പിച്ച സരസ്വതിയമ്മ ഇനി യു.എസ് യാത്രയുടെ സന്തോഷത്തിലാണ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #success #southindianfood

Комментарии

Информация по комментариям в разработке