പ്രവാചക പ്രണയ ഗാനം│മൗലായപാട്ട് | മൗലായാ സല്ലീ വസാ│Moulayapatt, moulaaya sallee vasaa│Noushad Baqavi

Описание к видео പ്രവാചക പ്രണയ ഗാനം│മൗലായപാട്ട് | മൗലായാ സല്ലീ വസാ│Moulayapatt, moulaaya sallee vasaa│Noushad Baqavi

Lyrics & Producer
: NOUSHAD BAQAVI
Singers : Mahfoos Rihaan Feroke, Aslah Perinthalmanna
murshid, Sinan Koduvalli


നൗഷാദ് ബാഖവിയുടെ മൗലായപാട്ട് | മൗലായാ സല്ലീ വസാ | Moulayapattu│Noushad Baqavi New Song

LYRICS :
മൗലായാ പാടീട്ട് ഞാൻ
മദ്ഹിൻ മഴ നനയുന്നിതാ
മഹ്മൂദേഓർത്തിട്ട്ഞാൻ
മനസിൽകുളിരണിയുന്നിതാ

മദ്ഹെഴുതാൻ അറിയാത്ത ഞാൻ
മടിയില്ലാതെഴുതുന്നിതാ
മൗതോളംഅതുമായിഞാൻ
മലക്കുൽമൗതിനെകാത്തിതാ..

മലിനത്താലെ നടന്നു ഞാൻ
മണിമുത്തിൽകഴുകുന്നിതാ
മദ്ഹിൻ ആഴമിറങ്ങിഞാൻ
മഹ്മൂദിൽഅലിയുന്നിതാ..


മഹ്ശറയിൽമിണ്ടീടുമോ
മധുരജലംതന്നിടുമോ..
മതിയാകാമണിദീപമേ
മിഴിനീരെമാറ്റിടുമോ..
2
പൂ..മെത്തയിൽ എത്തീടുമ്പോൾ ..
പൂ..മുത്തിനെ ഓർത്തീടുന്നു..

പനനാരുകൾ തട്ടിടുമ്പോൾ
പൂമേനിയും.. നൊന്തീരുന്നോ...

പൂന്തെന്നലേ.. പൂന്തെന്നലേ
പിരിയാതെ നീ ... പോയിരുന്നോ...

പൂന്തിങ്കളാം എൻതങ്ങളെ
പുന്നാരിക്കാൻ ചെന്നീരുന്നോ..


പലനാളിലും...
പുകയാത്തൊരാ..
പനവീടിനെ ഓർത്തിടുമ്പോൾ
പരിപാലകാ പിടഞ്ഞിട്ട്ഞാൻ
പലനാളിലും വീഴുന്നിതാ..
3
എന്തഴകാണാ മധു മലര്
സുന്ദരമാക്കി ഇലാഹൊളിവ്
മുന്തിയ സ്വർഗ നിലാവജ്ഹ്
ചിന്തിടുമോ എൻ ഇമകളില്

ചന്ദിര ശോഭനിറഞ്ഞവര്
പുഞ്ചിരി പോലും സ്വർഗമത്..
പൊൻതിരി പോലെ എരിഞ്ഞവര്
അഞ്ചിടുമവരുടെ ചുറ്റുമത്..


എന്ത്തരും ഞാൻ ബദലതിന്
ചിന്തയിലഗ്നി പകർന്നിടണ്..
വെന്തമനസ്സിന്കുളിരവര്..
സ്വന്ത സമർപണമതിനഴക്
4
തെറ്റിൽ കുളിച്ചോരെന്നെ
മാറ്റി വീടല്ലേപൊന്നേ..
തെറ്റിപ്പിരിഞ്ഞ്പോയാൽ
തോറ്റോരിൽ പെട്ടിടില്ലേ..

മാറ്റം മാനസ്സിനേക്
മാറ്റൊത്ത പൂനിലാവേ..
ഏറ്റം പിരീശമേകി
ഏറ്റെടുത്തീടു എന്നെ

ഞെട്ടിത്താരിച്ച്പോയി
സഹബോരെ സ്നേഹം കണ്ട്
കെട്ടിപ്പിടിച്ച്കൊണ്ട്
മുത്തം കൊടുത്താ കണ്ട്
5
ബദ്റും ഉഹ്ദും ഓർത്തിട്ട്ഞാൻ
കരയാരാവില്ലാ..
ബദ്റേ ഉള്ള് പിടച്ചിട്ട്ഞാൻ
പറയാൻ വാക്കില്ലാ

ഹിന്ദ്ചവയ്ക്കും കരളാകാനായ്
ഇനിയോ കഴിയില്ലാ
എന്ത്കൊടുക്കും കരകേറാനായ്
പകരം അറിയില്ലാ...


വെന്തമനസ്സിന്ചുണ്ടുകൾ
കൊണ്ടൊരു ചുമ്പനമേകൂലെ
അള്ളാഹ്...
പൊൻതിരികൊണ്ടൊന്നു
മൺതരിവെട്ടമെനിക്കേകൂലേ
6
അങ്ങില്ലായെങ്കിൽപിന്നെ ..
ഈ ലോകം ഇല്ലാ..തന്നെ
തങ്ങൾമുഹബത്തല്ലോ..
തങ്ങിനിൽകുന്നീതെല്ലാം..

തിങ്കൾ നിലാവില്ലാതെ
തങ്കം തിളങ്ങുകില്ലാ..
ലെങ്കും മുഖമില്ലാതെ
എങ്ങും രാ..പകലുമില്ലാ..


അർഷിൽനബിയുണ്ടല്ലോ..
കുർസിൽഇരിക്കുന്നല്ലോ..
അഖിലലോകങ്ങളെല്ലാം
അള്ളാൻ്റെദൂതർക്കല്ലോ...



നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP


#MahfoosRihaanFeroke #AslahPerinthalmanna
murshid #SinanKoduvalli #noushadbaqavisong #Noushadbaqavimoulayapaat #moulayapaat #ppomethayilethidumpol

Комментарии

Информация по комментариям в разработке