ശ്രീ വാരാഹി ദ്വാദശനാമസ്തോത്രം | Sri Varahi Panchami Devi Stotram | ആപത്തും ദു:ഖവും അകറ്റി രക്ഷിക്കും

Описание к видео ശ്രീ വാരാഹി ദ്വാദശനാമസ്തോത്രം | Sri Varahi Panchami Devi Stotram | ആപത്തും ദു:ഖവും അകറ്റി രക്ഷിക്കും

Sri Varahi Dwadesha Nama Stotram 
Sung by Manacaud Gopan 

Key Moments ....
00:10 വാരാഹി ധ്യാനം
00:50 വാരാഹി ദ്വാദശ നാമം
01:45 വാരാഹി ദ്വാദശ നാമ സ്തോത്രം
05:12 ജപഫലം

ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം |
ശ്രീ വാരാഹി, പഞ്ചമി ദേവി സ്തോത്രം |
Sri Varahi Panchami Devi Stotram |
ജപിക്കൂ ആപത്തും ദു:ഖവും ബാധിക്കില്ല | വജ്റപഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം | Sri Varahi Panchami
Dwadesha Nama Stotram 

Content Owner: Neram Technologies Pvt Ltd
+91 8138015500

Rendition
Manacad Gopan
+919447066628

Orchestration, Recording & Mix 
Vinayan Vinod
+91 98460 24246

Graphics
Prashant Balakrishnan
+919447326554

Editing 
Drishya Dhanesh
+9170126 16788

Make sure you subscribe and never miss a video:
   / @neramonline  
Like ll Comment ll Subscribe ll Share 

Sri Varahi Dwadesha Nama Stotram, 
Traditional Sanskrit Stotram

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views

ശ്രീ വാരാഹി ധ്യാനം ....
മുസലാസില സദ്ഘണ്ഡാ  
ഹലോദ്യത് കരപങ്കജം
ഗദാവരദ സംയുക്താം 
വാരാഹീം നീരദപ്രദാം

ശ്രീ വാരാഹി ദ്വാദശനാമം ....
പഞ്ചമീ ദണ്ഡനാഥാ ച സങ്കേതാ 
സമയേശ്വരീ തഥാ സമയസങ്കേതാ 
വാരാഹീ പോത്രിണീ ശിവാ
വാർത്താളീ ച 
മഹാസേനാപ്യാജ്ഞാചക്രേശ്വരീ
തഥാ അരിഘ്നീ ചേതി സംപ്രോക്തം
നാമദ്വാദശകം മുനേ

ശ്രീ വാരാഹി 
ദ്വാദശനാമ സ്തോത്രം ....
1
പഞ്ചമീ പഞ്ചഭൂതേശീ
പഞ്ച ബ്രഹ്മസ്വരൂപിണി
പഞ്ചതാപ പ്രശമനീ
മാം പാതു പരമേശ്വരീ
2
ദണ്ഡനാഥാ ദണ്ഡഹസ്താ
ഭണ്ഡസൈന്യ വിനാശിനീ
ചണ്ഡകോപാ ചണ്ഡവേഗാ 
മാം പാതു പരമേശ്വരീ
3
സങ്കേതാ സംഗരഹിതാ
തുംഗാതങ്ക വിനാശിനീ
ശക്തി മണ്ഡല മദ്ധ്യസ്ഥാ 
മാം പാതു പരമേശ്വരീ
4
സമയേശ്വരീ സംഭൂത
തന്ദ്രാ ജാഡ്യ നിവാരണീ
കിരി ചക്ര രഥാരൂഢാ 
മാം പാതു പരമേശ്വരീ
5
സമയസങ്കേതാ സേവ്യാ
പുരുഷാർത്ഥപ്രദായിനീ
സമയാചാര സംപ്രീതാ 
മാം പാതു പരമേശ്വരീ
6
വാരാഹീ വജ്റഘോഷസ്ഥാ
വജ്റദംഷ്ട്രാ മഹാബലാ
വിഷംഗപ്രാണ സംഹർത്രീ 
മാം പാതു പരമേശ്വരീ
7
പോത്രിണീ ഭൈരവീ ഭദ്രാ
ഭക്ത ദുഃഖ ഭയാപഹാ
ബാലഭാനു സഹസ്രാഭാ 
മാം പാതു പരമേശ്വരീ
8
ശിവാ ശിവകരീ  ശ്രീദാ
ശ്രീവിദ്യാ സാധക പ്രിയാ
ശ്രീമതീ ശ്രീധരാരാധ്യാ 
മാം പാതു പരമേശ്വരീ
9
വാർത്താളീ വാരുണീമത്താ
സുരാസിന്ധു പ്രപൂജിതാ
വീരവന്ദ്യാ വീര്യതൃപ്താ 
മാം പാതു പരമേശ്വരീ
10
മഹാസേനാ മഹേശാനീ
മഹാവീരാ മഹാദ്യുതി:
മഹായാഗ ക്രമാരാധ്യാ 
മാം പാതു പരമേശ്വരീ
11
ആജ്ഞാചക്രേശ്വരീ ശുഭ്രാ
മഹാശക്തിർ മഹാദ്യുതി:
സഹസ്രാരാംബുജാരൂഢാ 
മാം പാതു പരമേശ്വരീ
12
അരിഘ്നീ സർവപാപഘ്നീ
ദൗർഭാഗ്യധ്വാന്ത ഭാസ്ക്കരീ
ആനന്ദാമൃത വർഷിണി 
മാം പാതു പരമേശ്വരീ

ജപഫലം ....
1
ശ്രീ ലളിതാദേവിയുടെ സേനാ നായിക
ശ്രീ വാരാഹി ദേവി സപ്ത മാതൃക്കളിൽ
ഒരാളാണ്. ശ്രീ പഞ്ചമി ദേവി എന്നും
അറിയപ്പെടുന്ന ഈ ശക്തി ദേവിയുടെ
12 ദിവ്യനാമങ്ങൾ ശ്രീലളിതോപാഖ്യാനം
11-ാം അദ്ധ്യായത്തിൽ കാണാം. അതാണ്
ശ്രീ വാരാഹി ദ്വാദശ നാമം.
2
ഈ ദ്വാദശ നാമത്തിലെ ഒരോ നാമം
കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഭക്തർക്ക് വജ്റപഞ്ജരം പോലെ അഭേദ്യമായ ഒരു രക്ഷാകവചമാണ് ഇത്. സാധാരണ രാത്രിയിലാണ് വാരാഹി ദേവിയെ താന്ത്രിക
ക്രിയകളിലൂടെ കൂടുതൽ ആരാധിക്കുന്നത്.
3
ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്ന
ശ്രീ വാരാഹി - പഞ്ചമി ദേവി ഭക്തരെ 
ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ
ആർക്കും തന്നെ തകർക്കാൻ കഴിയില്ല. ഈ
സ്‌തോത്രം നിത്യേന ജപിക്കാം. പഞ്ചമി, അഷ്ടമി, ദശമി ദിവസങ്ങളിൽ ജപിച്ചാൽ
ഇരട്ടി ഫലം.
4
ഭയം, വിഷമം, പക, തടസ്സം, ചഞ്ചല മനസ്
തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് 
എപ്പോഴും അഭയമാണ് ശ്രീ വാരാഹി ദേവി. 
വിളിച്ചാൽ വിളി കേൾക്കുന്ന ഈ ദേവീശക്തി 
ഭക്തരുടെ ഏറ്റവും വലിയ രക്ഷകയാണ്
ശ്രീ വാരാഹി പഞ്ചമി ദേവി.
5
കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള 
യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ 
രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ 
അഭയം തേടിയാൽ ജീവിതം സുഖകരമാകും


#NeramOnline
#HinduMusic
#Devotional 
#ManacaudGopan
#VarahiDevi 
#PanchamiDevi
#Varahidwadeshanamastotram
#VarahiDwadeshaNamavali 
#PanchamiStotram 

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии

Информация по комментариям в разработке