കവിത|അതിജീവനം|രചനലിജി ശ്രീവരം(ജിഎൽപി സ്കൂൾ പുതുക്കോട്)|ആലാപനംരതീഷ് മേപ്പയൂർ | മ്യൂസിക് ബിജു യൂണിറ്റി

Описание к видео കവിത|അതിജീവനം|രചനലിജി ശ്രീവരം(ജിഎൽപി സ്കൂൾ പുതുക്കോട്)|ആലാപനംരതീഷ് മേപ്പയൂർ | മ്യൂസിക് ബിജു യൂണിറ്റി

#വയനാടിന്റെ അതിജീവന പ്രവർത്തനങ്ങളോട് ഹൃദയപൂർവ്വം❤️
രചന : ലിജി ശ്രീവരം

വിരുന്നൊരുക്കി കാത്തിരിക്കും അമ്മയെപ്പോലെ
വന്നുചേരും യാത്രികരെ
സത്ക്കരിച്ച നാട്

ഇനിയതില്ല നാടുമില്ല
നോവുമാത്രം ബാക്കിയായ് (2)

ഉണരുവാനുറങ്ങിയോർ
ഉണർന്നതില്ലൊരിക്കലും

രക്ഷ തേടി കൂടി യോരും
വിങ്ങലായി മാഞ്ഞു പോയ്

രാവുമില്ല പകലുമില്ല
ഒത്തുചേർന്നു മനസ്സുകൾ
കണ്ണുനീർ കയങ്ങളിൽ
കരുത്തരായി നിന്നു നാം

ചേർത്തു നിർത്തണം
ചേർന്നു നിൽക്കണം
മണ്ണെടുത്ത നാടിനെ നാം
ചേർത്തു നിർത്തണം (2)

മലകയറിയോടിയോർ
കരി മടിയിൽ തങ്ങിയോർ
ചെളിയിൽ നിന്നു
ആശ നൽകി കൈപിടിച്ചുയർത്തിയോർ .

ബാക്കിയായ ജീവനിൽ ,
നോവു തിന്ന ജീവനിൽ ,
സാന്ത്വനം പകരണം
കരുത്തു നൽകണം

ചേർത്തു നിർത്തണം
ചേർന്നു നിൽ ക്കണം
നെഞ്ചു വിങ്ങും നോവുകൾക്ക്
കാതു നൽകണം.

കണ്ണുനീർ തുടയ്ക്കണം
സുസ്മിതം പകരണം
ഏകരായ് നീങ്ങിടുമ്പോൾ തോളിലൊന്നു ചായ്ക്കണം

ഊർന്നു പോയ ജീവിതം
നോവു പകരുമെങ്കിലും
പുതിയ പുലരിയേകുവാൻ
കിരണമായ് ജ്വലിക്ക നാം

നാണയങ്ങൾ ചേർത്തു നാം
കോടികൾ കൊരുത്തു നാം
ജീവനത്തിൻ പാതയിൽ
ഒന്നു ചേർന്നു നീങ്ങിടാം.. (2)

Комментарии

Информация по комментариям в разработке